ഇത് വമ്പൻ മുന്നേറ്റം;  ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയർലൈൻ വിപണിയായി ഇന്ത്യ

By Web Team  |  First Published Jun 20, 2024, 5:23 PM IST

കുതിച്ചുയരുന്ന ഈ വളർച്ചയ്ക്ക് സഹായകരമാകുന്ന രീതിയിൽ ഇന്ത്യയിൽ മതിയായ വിമാനത്താവളങ്ങൾ ഉണ്ടോ എന്ന  ചോദ്യവും ഉയരുന്നുണ്ട്. ചൈനയിൽ 250 ഉം യുഎസിൽ 656 ഉം  വിമാനത്താവളങ്ങളുള്ളപ്പോൾ ഇന്ത്യയിൽ ആകെ 119 വിമാനത്താവളങ്ങളാണ്


ഭ്യന്തര വ്യോമയാന രംഗത്ത് വലിയ കുതിച്ചു ചാട്ടവുമായി ഇന്ത്യ. ഒരു ദശകം മുമ്പ് അഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ ആഭ്യന്തര എയർലൈൻ വിപണിയാണ്.2014 ഏപ്രിലിലെ 7.9 ദശലക്ഷത്തിൽ നിന്ന് 2024 ഏപ്രിലിൽ  ഇന്ത്യയുടെ ആഭ്യന്തര വിമാനക്കമ്പനികളുടെ  ശേഷി 15.5 ദശലക്ഷമായി. ഒരു ദശാബ്ദത്തിനുള്ളിൽ ഇരട്ടി വളർച്ചയാണ് ഇന്ത്യ കരസ്ഥമാക്കിയത്.  ബ്രസീലിനെ (9.7 ദശലക്ഷം) നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.  ഇന്തോനേഷ്യയാണ് (9.2 ദശലക്ഷം) റാങ്കിംഗിൽ അഞ്ചാം സ്ഥാനത്ത്. യുഎസും (86.1 ദശലക്ഷം) ചൈനയും (67.8 ദശലക്ഷം ) ആണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ .

10 വർഷത്തെ ശരാശരിയിൽ ഇന്ത്യയിലെ വിമാനങ്ങളുടെ സീറ്റുകളുടെ  വളർച്ചാ നിരക്ക് ആദ്യ അഞ്ച് രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതാണ്, പ്രതിവർഷം 6.9 ശതമാനം ആണ് വളർച്ച . ചൈന 6.3 ശതമാനം, യുഎസ്എ 2.4 ശതമാനം, ഇന്തോനേഷ്യ 1.1 ശതമാനം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ പ്രകടനം. ആദ്യ അഞ്ച് രാജ്യങ്ങളെ അപേക്ഷിച്ച് ചെലവ് കുറഞ്ഞ വിമാന സർവീസുകളിലേക്കുള്ള  ഇന്ത്യയുടെ മാറ്റം ഏറ്റവും മികച്ചതാണ്. 2024 ഏപ്രിലിൽ, ഇന്ത്യയിലെ ആഭ്യന്തര വ്യോമയാന ശേഷിയുടെ 78.4 ശതമാനവും വഹിക്കുന്നത് ചെലവ് കുറഞ്ഞ വിമാനകമ്പനികളാണ്.  ഇൻഡിഗോയാണ് ഈ കുതിപ്പിന് മുന്നിൽ ഉള്ളത് . കഴിഞ്ഞ ദശകത്തിൽ, ഇൻഡിഗോയുടെ വിപണി വിഹിതം 32 ശതമാനത്തിൽ നിന്ന് 62 ശതമാനമായി ഇരട്ടിയായി.

Latest Videos

അതേ സമയം, കുതിച്ചുയരുന്ന ഈ വളർച്ചയ്ക്ക് സഹായകരമാകുന്ന രീതിയിൽ ഇന്ത്യയിൽ മതിയായ വിമാനത്താവളങ്ങൾ ഉണ്ടോ എന്ന  ചോദ്യവും ഉയരുന്നുണ്ട്. ചൈനയിൽ 250 ഉം യുഎസിൽ 656 ഉം  വിമാനത്താവളങ്ങളുള്ളപ്പോൾ ഇന്ത്യയിൽ ആകെ 119 വിമാനത്താവളങ്ങളാണ് ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്നത്

click me!