മാലിദ്വീപിൽ റുപേ കാർഡ് പുറത്തിറക്കി ഇന്ത്യ; ഗുണം ചെയ്യുന്നത് ആർക്കൊക്കെ?

By Web TeamFirst Published Oct 7, 2024, 6:36 PM IST
Highlights

വിനോദസഞ്ചാരികള്‍ക്കും ഇന്ത്യയില്‍ താമസിക്കാനെത്തുന്ന മാലിദ്വീപുകാര്‍ക്കും ഇത് ഏറെ സൗകര്യപ്രദമായിരിക്കും. അധികം വൈകാതെ ദ്വീപ് രാഷ്ട്രത്തില്‍ യുപിഐ സേവനങ്ങളും ആരംഭിക്കും.

ന്ത്യ- മാലിദ്വീപ് ബന്ധത്തിലുള്ള കാര്‍മേഘങ്ങളൊഴിഞ്ഞതോടെ സഹായഹസ്തം നീട്ടി ഇന്ത്യ. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചയില്‍ ഇന്ത്യയുടെ സ്വന്തം പേയ്മെന്‍റ് സംവിധാനമായ റുപേ കാര്‍ഡ് സേവനങ്ങള്‍ മാലിദ്വീപില്‍ ആരംഭിച്ചു. റുപേ കാര്‍ഡ് പേയ്മെന്‍റിന്‍റെ ആദ്യ ഇടപാടിന് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും മാലിദ്വീപ് പ്രസിഡന്‍റ് മുയിസുവും സാക്ഷ്യം വഹിച്ചു. വിനോദസഞ്ചാരികള്‍ക്കും ഇന്ത്യയില്‍ താമസിക്കാനെത്തുന്ന മാലിദ്വീപുകാര്‍ക്കും ഇത് ഏറെ സൗകര്യപ്രദമായിരിക്കും. അധികം വൈകാതെ ദ്വീപ് രാഷ്ട്രത്തില്‍ യുപിഐ സേവനങ്ങളും ആരംഭിക്കും.

ക്രെഡിറ്റ്, ഡെബിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകള്‍ വഴിയുള്ള ഓഫ് ലൈന്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കായി റുപേ കാര്‍ഡ്   ഉപയോഗിക്കാം . വളരെ സുരക്ഷിതമായ ഒരു നെറ്റ് വർക്കാണ് റുപേ. നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് റുപേ കാര്‍ഡ് നല്‍കുന്നത്. ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളില്‍ 42.4 ദശലക്ഷത്തിലധികം പിഒഎസ് മെഷീനുകളിലും 1.90 ദശലക്ഷത്തിലധികം എടിഎമ്മുകളിലും കാര്‍ഡ് സ്വീകരിക്കപ്പെടുന്നു. ഇന്ത്യക്ക് പുറമെ മറ്റ് പല രാജ്യങ്ങളിലും ഈ കാര്‍ഡ് ലഭ്യമാണ്. റുപേ കാര്‍ഡ് വഴി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും പിഒഎസ് പണമടയ്ക്കാനും സാധിക്കും.   റുപേ കാര്‍ഡ് വഴി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ക്യാഷ്ബാക്ക് ലഭിക്കും. കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് കോണ്‍ടാക്റ്റ്ലെസ് കാര്‍ഡുകളും ലഭ്യമാണ്.

Latest Videos

സർക്കാർ ബോണ്ടുകൾ വിപുലീകരിക്കുന്നതിനും കറൻസി കൈമാറ്റ കരാറുകളിൽ ഒപ്പുവയ്ക്കുന്നതിനും ഉൾപ്പെടെയുള്ള ഉദാരമായ സഹായത്തിന് ഇന്ത്യയെ നന്ദി അറിയിക്കുന്നതായി മുഹമ്മദ് മുയിസു പറഞ്ഞു. മാലിദ്വീപിലെ ഇന്ത്യൻ നിക്ഷേപം വർധിപ്പിക്കുന്നതിനായി ഇന്ത്യയുമായി ഒരു സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ കാത്തിരിക്കുകയാണ് രാജ്യം.

click me!