കോവിഡ് പൊട്ടിപ്പറപ്പെട്ട ചൈനയിൽ ദാരിദ്ര്യം കുറവ്. ലോകത്തിലെ 71 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിലേക്ക് എത്തി. ഏറ്റവും കൂടുതൽ ദര്യം അനുഭവിക്കുന്നത് ഇന്ത്യക്കാർ. ലോകബാങ്കിന്റെ റിപ്പോർട്ട് പുറത്ത്.
ദില്ലി: മധ്യ ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 മഹാമാരി ലോക സാമ്പത്തിക പ്രവർത്തനങ്ങളെ തന്നെ തകിടം മറിച്ചിരുന്നു. ലോക്ക്ഡൗൺ വ്യവസായങ്ങളെ ഏതാണ്ട് നിശ്ചലമാക്കി. ലോകബാങ്കിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം 2020-ൽ ലോകത്തെ 71 ദശലക്ഷം ആളുകൾ ആണ് കൊവിഡ് കാരണം കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളപ്പെട്ടത്. ഇതിലെ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണ് എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത.
Read Also: നിക്ഷേപകർക്ക് കോളടിച്ചു; പലിശ കുത്തനെ കൂട്ടി ഈ ബാങ്ക്
undefined
"ദാരിദ്ര്യവും പങ്കുവെയ്ക്കപ്പെട്ട സമൃദ്ധിയും" എന്ന തലക്കെട്ടിലാണ് ലോക ബാങ്ക് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. ലോകത്തെ ദാരിദ്ര്യം വർദ്ധിപ്പിക്കുകയാണ് കോവിഡ് മഹാമാരി ചെയ്തത് എന്ന റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. 2019 ൽ 8.4 ശതമാനമായിരുന്ന ദാരിദ്ര്യ നിരക്ക് 2020 ൽ 9.3 ശതമാനമായി ഉയർന്നു. 2020 അവസാനത്തോടെ, 71 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി, അതിന്റെ ഫലമായി ആഗോളതലത്തിൽ തെന്നെ ഏകദേശം 700 ദശലക്ഷത്തിലധികം പേർ കടുത്ത ദാരിദ്ര്യത്തിലായി എന്നാണ് റിപ്പോർട്ട്.
ലോകബാങ്കിന്റെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളാണ് ലോകത്തെ ദാരിദ്ര്യം കൂറ്റൻ ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. ലോകത്ത് രിദ്ര്യമനുഭവിക്കുന്നവരുടെ എണ്ണത്തിൽ 71 ദശലക്ഷം വർദ്ധനവ് ഉണ്ടായെങ്കിൽ അതിൽ 56 ദശലക്ഷവും ഇന്ത്യയിലാണെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
Read Also: പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഉണ്ടോ? ഇനി ഓൺലൈനായി പാസ്ബുക്ക് പരിശോധിക്കാം
അതേസമയം, ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യമായിട്ടും ചൈനയിൽ ദാരിദ്ര്യം കൂടിയിട്ടില്ലെന്നും ലോകത്തിന്റെ ദാരിദ്ര്യം വർദ്ധിപ്പിക്കാൻ ചൈന സംഭാവന നൽകിയിട്ടില്ല എന്നും ലോക ബാങ്കിന്റെ റിപ്പോർട്ട് എടുത്തുകാണിച്ചു. 2020 ൽ ചൈന സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെങ്കിലും ദാരിദ്ര്യത്തിലേക്ക് എത്തിയില്ല, എന്നാൽ 2020 ൽ ഇന്ത്യയിലെ ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിലേക്ക് എത്തപ്പെട്ടു.
ലോകബാങ്ക് റിപ്പോർട്ട് തയ്യാറാക്കാനായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി എന്ന സ്വകാര്യ ഡാറ്റ കമ്പനി നടത്തിയ കൺസ്യൂമർ പിരമിഡ്‌സ് ഹൗസ്‌ഹോൾഡ് സർവേയിൽ നിന്നുള്ള ഡാറ്റയാണ് റിപ്പോർട്ട് ഉപയോഗിച്ചത്. 2011 മുതൽ ദാരിദ്ര്യത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇന്ത്യൻ സർക്കാർ പുറത്തുവിട്ടിട്ടില്ലാത്തതിനാൽ, ദാരിദ്ര്യത്തിന്റെ കണക്കെടുക്കാൻ സിപിഎച്ച്എസ് ഡാറ്റ ഉപയോഗിക്കുന്നത്.