ഫോം 16 ലഭിച്ചോ? ആദായ നികുതി ഫയൽ ചെയ്യും മുൻപ് ഈ കാര്യങ്ങൾ ഉറപ്പുവരുത്തുക

By Web Team  |  First Published Jun 15, 2024, 11:27 AM IST

കമ്പനികൾ ജൂൺ 15 മുതൽ ഫോം-16 ന്റെ വിതരണം ആരംഭിക്കുന്നതിനാൽ, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കാതിരിക്കുന്നതാണ് ഉചിതം.


ദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള സമയമാണ് ഇത്. ഇന്നത്തോട് കൂടി തൊഴിലുടമകളിൽ നിന്നും ജീവനക്കാർക്ക് ഫോം-16 ലഭിച്ചിട്ടുണ്ടാകും. ആദായ നികുതി നൽകുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് ഫോം 16. എന്തുകൊണ്ടാണ് ഫോം-16  ഇത്ര പ്രാധാന്യമർഹിക്കുന്നത്? 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 203 പ്രകാരം ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകൾക്ക് അവരുടെ തൊഴിലുടമകൾ നൽകുന്ന ഒരു രേഖയാണ്  ഫോം 16. ഒരു  സാമ്പത്തിക വർഷത്തിൽ ജീവനക്കാരന് സ്ഥാപനമോ തൊഴിലുടമയോ നൽകുന്ന ശമ്പളത്തെക്കുറിച്ചും ശമ്പളത്തിൽ നിന്നും  നീക്കം ചെയ്ത ആദായനികുതിയെക്കുറിച്ചുമുള്ള മുഴുവൻ വിശദാംശങ്ങളും ഫോമിൽ അടങ്ങിയിരിക്കുന്നു. ആദായനികുതി നിയമപ്രകാരം, ഓരോ തൊഴിലുടമയും, ശമ്പളം നൽകുന്ന സമയത്ത്, ആ സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിലുള്ള ആദായനികുതി സ്ലാബ് നിരക്കുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കുന്ന നികുതി കുറയ്ക്കേണ്ടതുണ്ട് 

കമ്പനികൾ ജൂൺ 15 മുതൽ ഫോം-16 ന്റെ വിതരണം ആരംഭിക്കുന്നതിനാൽ, ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കാതിരിക്കുന്നതാണ് ഉചിതം. ഈ വർഷം യാതൊരു പിഴയും കൂടാതെ. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2023 ജൂലൈ 31 ആണ്, പോർട്ടലിലെ തിരക്ക് വർധിക്കുമ്പോൾ പലപ്പോഴും സാങ്കേതിക തകരാറുകൾ ഉണ്ടാകാറുണ്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുന്നതായിരിക്കും നല്ലത്. 

Latest Videos

undefined

നിങ്ങളുടെ ഫോം-16  കൃത്യമായി എല്ലാ കാര്യങ്ങളും പരാമര്ശിത്തിട്ടുണ്ടോ എന്ന പരിശോധിക്കുക. ഐടിആർ ഫയൽ ചെയ്യുന്നതിന് മുൻപ് ഈ 5  കാര്യങ്ങൾ പരിഗണിക്കുക. 

പരിഗണിക്കേണ്ട പ്രധാന പോയിന്റുകൾ:

1. നിങ്ങളുടെ പാൻ നമ്പറിന്റെ കൃത്യത ഉറപ്പാക്കുക.

2. ഫോം-16-ൽ പരാമർശിച്ചിരിക്കുന്ന നിങ്ങളുടെ പേരും വിലാസവും കമ്പനിയുടെ ടാക്സ് ഡിഡക്ഷൻ ആൻഡ് കളക്ഷൻ അക്കൗണ്ട് നമ്പറും (TAN) പരിശോധിച്ചുറപ്പിക്കുക.

3. ഫോം-26എഎസും വാർഷിക വിവര പ്രസ്താവനയും (എഐഎസ്) ഉപയോഗിച്ച് ഫോം-16ൽ പറഞ്ഞിരിക്കുന്ന നികുതി കിഴിവുകൾ ക്രോസ്-ചെക്ക് ചെയ്യുക.

4. നിങ്ങൾ പഴയ നികുതി വ്യവസ്ഥയാണ് തിരഞ്ഞെടുത്തതെങ്കിൽ, നികുതി ലാഭിക്കുന്ന കിഴിവുകളുടെ വിശദാംശങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യുക.

5. 2022-23 സാമ്പത്തിക വർഷത്തിൽ നിങ്ങൾ ജോലി മാറിയെങ്കിൽ, നിങ്ങളുടെ മുൻ തൊഴിലുടമയിൽ നിന്നും ഫോം-16 ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

click me!