ഒന്നിലധികം സ്രോതസ്സുകളിൽ നിന്നുള്ള വരുമാനമുള്ളവരാണെങ്കിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതലാണ്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം
ഒരു വരുമാനം മാത്രമുള്ളവർക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നത് എളുപ്പമാണ്, പ്രത്യേകിച്ചും അത് ശമ്പള വരുമാനമാണെങ്കിൽ . ഐടിആർ-1 ഫോം ഉപയോഗിച്ച് ഇവർക്ക് റിട്ടേൺ ഫയൽ ചെയ്യാം . പക്ഷെ ഒന്നിലധികം സ്രോതസ്സുകളിൽ നിന്നുള്ള വരുമാനമുള്ളവരാണെങ്കിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതലാണ്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.
ഉചിതമായ ഐടിആർ ഫോം : ഐടിആർ -2, ഐടിആർ -3 അല്ലെങ്കിൽ വരുമാനം ഏത് തരത്തിലുള്ളതാണെന്ന് പരിശോധിച്ച് അതിന് അനുയോജ്യമായ ഫോം തിരഞ്ഞെടുക്കണം . ഐടിആർ 1 - ശമ്പളത്തിനും പെൻഷൻ വരുമാനത്തിനും, ഐടിആർ -2, ശമ്പളം, മൂലധന നേട്ടം, വാടക വരുമാനം എന്നിങ്ങനെ ഒന്നിലധികം വരുമാനത്തിനും ഉപയോഗിക്കാം.
undefined
രേഖകൾ ശേഖരിക്കുക: ഫോം 16 (ശമ്പളത്തിന്), വാടക കരാറുകൾ (വാടക വരുമാനത്തിന്), നിക്ഷേപ രസീതുകൾ (ഡിവിഡന്റുകൾക്ക്) എന്നിങ്ങനെ ഓരോ വരുമാന സ്രോതസ്സുകൾക്കും പ്രത്യേക രേഖകൾ ആവശ്യമാണ്. ഫോം 26എഎസും ആവശ്യമുണ്ട്.
വരുമാനം കണക്കാക്കുക: നികുതി ബാധകമായ ആകെ വരുമാനം കണ്ടെത്തുക
കിഴിവുകളും ഇളവുകളും: നികുതി ഭാരം കുറയ്ക്കാൻ സാധ്യതയുള്ള കിഴിവുകളും ഇളവുകളും ഉപയോഗിക്കുക.
ഒന്നിലധികം വരുമാന സ്രോതസ്സുകളുള്ള ഐടിആറുകൾ ഫയൽ ചെയ്യുന്നതിന ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനുള്ള കാരണങ്ങൾ ഇതാ
ഐടിആർ ഫോമുകളുടെ വൈവിധ്യം: ഏഴ് വ്യത്യസ്ത ഫോമുകൾക്കൊപ്പം, ഓരോന്നിനും പ്രത്യേകമായ ഫോം തിരഞ്ഞെടുക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കും, പ്രത്യേകിച്ചും വൈവിധ്യമാർന്ന വരുമാന സ്രോതസ്സുകൾ കൈകാര്യം ചെയ്യുമ്പോൾ.
വരുമാനവും നികുതിയും : ഓരോ വരുമാന സ്രോതസ്സിനും അതിന്റേതായ നികുതി ബാധ്യതകൾ ഉണ്ടായിരിക്കാം. മൂലധന നേട്ടം, ബിസിനസ് വരുമാനം, ശമ്പള വരുമാനം എന്നിങ്ങനെ അവ വ്യത്യാസപ്പെട്ടിരിക്കുന്നു .
കിഴിവുകളും ഇളവുകളും: കിഴിവുകളും ഇളവുകളും മനസിലാക്കി വേണം റിട്ടേൺ ഫയൽ ചെയ്യുന്നത്. അല്ലാത്തപക്ഷം അധികം നികുതി അടയ്ക്കുന്നതിന് കാരണമാകും.