ഇങ്ങനെ വന്നാല്‍ ഇന്ത്യ- അമേരിക്ക വ്യാപാരയുദ്ധം, മുന്നറിയിപ്പുമായി യുഎസ് കോണ്‍ഗ്രസ് അംഗം

By Web Team  |  First Published Nov 19, 2024, 8:18 PM IST

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന 200 ശതമാനം വരെ തീരുവ ഈടാക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യ അതിലും ഉയര്‍ന്ന തീരുവ ചുമത്തുന്നതായും ട്രംപ് ആരോപിച്ചിരുന്നു


ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായതിന് ശേഷം ഇന്ത്യക്കെതിരെ കയറ്റുമതി തീരുവ ചുമത്തിയാല്‍ അത് വ്യാപാരയുദ്ധത്തിന് വഴിവച്ചേക്കുമെന്ന് യുഎസ് തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്‍്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജനായ സുഹാസ് സുബ്രഹ്മണ്യം. ഇന്ത്യയുടെ കയറ്റുമതിക്ക് 10 ശതമാനം വരെ തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടത്തിന് സാധിക്കുമെന്നാണ് വി്ലയിരുത്തല്‍. അതായത് ചൈനയ്ക്കൊപ്പം ഇന്ത്യയും അമേരിക്കയുടെ ലക്ഷ്യങ്ങളിലൊന്നാണെന്ന് ചുരുക്കം. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധത്തിന് വഴിവെക്കുമെന്നതിനാല്‍ ഇന്ത്യയ്ക്ക്മേല്‍ തീരുവ ചുമത്തുന്നതിനെ എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരയുദ്ധം ഒരു രാജ്യത്തിനും നല്ലതാണെന്ന് താന്‍ കരുതുന്നില്ലെന്നും സുഹാസ് സുബ്രഹ്മണ്യം വ്യക്തമാക്കി.

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചൈന 200 ശതമാനം വരെ തീരുവ ഈടാക്കുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യ അതിലും ഉയര്‍ന്ന തീരുവ ചുമത്തുന്നതായും കഴിഞ്ഞ മാസം ഡെട്രോയിറ്റില്‍ വച്ച് നടന്ന ഒരു പൊതുചടങ്ങളില്‍ ട്രംപ് ആരോപിച്ചിരുന്നു. ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യയില്‍ 150 ശതമാനം വരെ തീരുവ ചുമത്തുന്നതാണ് ഇതിനായി അദ്ദേഹം ഉയര്‍ത്തിക്കാട്ടിയത്. ട്രംപ് ഭരണകൂടത്തിന്‍റെ താരിഫ് നയങ്ങള്‍ യുഎസ് വിപണിയെ ആശ്രയിക്കുന്ന ഇന്ത്യയുടെ ഐടി, ഫാര്‍മസ്യൂട്ടിക്കല്‍, ടെക്സ്റ്റൈല്‍ മേഖലകള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം

Latest Videos

undefined

നിരവധി ഇന്ത്യന്‍ കമ്പനികള്‍ അമേരിക്കയില്‍ പ്രവര്‍ത്തനം വിപുലീകരിക്കുകയാണെന്നും രാജ്യങ്ങള്‍ എത്രത്തോളം സാമ്പത്തികമായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവോ അത്രത്തോളം ശക്തരാകുമെന്നും യുഎസ് കോണ്‍ഗ്രസ് അംഗംചൂണ്ടിക്കാട്ടി. 38 കാരനായ സുഹാസ സുബ്രഹ്മണ്യം യുഎസ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറാമത്തെ ഇന്ത്യന്‍-അമേരിക്കക്കാരനാണ്. വിര്‍ജീനിയയിലെ 10-ാമത് കോണ്‍ഗ്രസ്സ് ഡിസ്ട്രിക്റ്റില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഈ മേഖലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യന്‍-അമേരിക്കന്‍ വംശജനാണ്. അമേരിക്കയിലെ കുടിയേറ്റ സംവിധാനത്തില്‍ സമൂലമായ മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായ കുടിയേറ്റത്തില്‍ അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എച്ച്-1 ബി വിസ പ്രോഗ്രാം എന്നിവ പോലുള്ളവയില്‍ ട്രംപിന്‍റെ നിയന്ത്രണപരമായ നിലപാട് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് തിരിച്ചടിയായിരുന്നു. ഒന്നാം ട്രംപ് ഭരണകൂടം കുടിയേറ്റങ്ങളിലും വിദേശ തൊഴിലാളികളുടെ കാര്യത്തിലും അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇത് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും സാങ്കേതിക സ്ഥാപനങ്ങള്‍ക്കും വെല്ലുവിളികള്‍ സൃഷ്ടിച്ചു. ഈ നടപടികള്‍, വീണ്ടും തുടര്‍ന്നാല്‍, യുഎസിലെ ഇന്ത്യന്‍ തൊഴിലാളികളെ ആശ്രയിക്കുന്ന സാങ്കേതിക സ്ഥാപനങ്ങളെ അത് പ്രതികൂലമായി ബാധിക്കും

 

tags
click me!