ദാരിദ്ര്യവും പട്ടിണിയും ഇനിയും വർദ്ധിച്ചേക്കാം; ആഗോള വളർച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കും ഐഎംഎഫ് മേധാവി

By Web Team  |  First Published Apr 7, 2023, 5:17 PM IST

മന്ദഗതിയിലുള്ള വളർച്ച കടുത്ത പ്രഹരം തന്നെയായിരിക്കും. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് പിടിച്ചുനിൽക്കാൻ കൂടുതൽ ബുദ്ധിമുട്ടാണെന്ന് ഐഎംഎഫ് മേധാവി. ദാരിദ്ര്യവും പട്ടിണിയും ഇനിയും വർദ്ധിച്ചേക്കാം


ദില്ലി: ഇന്ത്യയും ചൈനയും ലോക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാകുമെന്ന്  ഐഎംഎഫ് മേധാവി.  ഈ വർഷം ലോക സമ്പദ്‌വ്യവസ്ഥ 3 ശതമാനത്തിൽ താഴെ വളർച്ച കൈവരിക്കുമെന്നും 2023 ലെ ആഗോള വളർച്ചയുടെ പകുതി ഇന്ത്യയും ചൈനയും വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്  മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ വ്യക്തമാക്കി. 

ഉക്രെയ്നിലെ റഷ്യയുടെ സൈനിക അധിനിവേശത്തെയും കൊവിഡ് പകർച്ചവ്യാധിയെയും തുടർന്ന്‌ കഴിഞ്ഞ വർഷം ലോക സമ്പദ്‌വ്യവസ്ഥയിലുണ്ടായ മാന്ദ്യം ഈ വർഷവും തുടരുമെന്ന്  ക്രിസ്റ്റലീന ജോർജീവ പറഞ്ഞു.

Latest Videos

undefined

ALSO READ: 'അജിയോ'യ്ക്ക് ശേഷം വിജയം കൊയ്യാൻ 'ടിര'; ബ്യൂട്ടി റീട്ടെയില്‍ പ്ലാറ്റ്‌ഫോമുമായി ഇഷ അംബാനിയുടെ റിലയൻസ് റീട്ടെയിൽ

1990 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ  വളർച്ചാ പ്രവചനമാണെന്നും അടുത്ത അഞ്ച് വർഷങ്ങളിൽ 3 ശതമാനത്തിൽ താഴെ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിൽ നിന്നാണ് കൂടുതൽ പ്രതീക്ഷ ലഭിക്കുന്നതെന്നും 2023-ൽ ആഗോള വളർച്ചയുടെ പകുതിയും ഇന്ത്യയും ചൈനയും വഹിക്കുമെന്ന് കരുതുന്നതായും ക്രിസ്റ്റലീന ജോർജീവ പറഞ്ഞു.

 ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തിന് ശേഷം വ്യാപകമായ അനന്തരഫലങ്ങള്‍ ഉണ്ടായി. 2022 ലെ ആഗോള വളർച്ച ഏകദേശം പകുതിയായി കുറഞ്ഞു, അതായത് 6.1 ൽ നിന്ന് 3.4 ശതമാനമായെന്ന് ജോർജീവ അപറഞ്ഞു. മന്ദഗതിയിലുള്ള വളർച്ച കടുത്ത പ്രഹരം തന്നെയായിരിക്കും. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് പിടിച്ചുനിൽക്കാൻ കൂടുതൽ ബുദ്ധിമുട്ടാണെന്ന് അവർ വ്യക്തമാക്കി. ദാരിദ്ര്യവും പട്ടിണിയും ഇനിയും വർദ്ധിച്ചേക്കാം എന്നും ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. 

ALSO READ: ആഡംബരത്തിന്റെ അവസാന വാക്ക്! അനന്ത് അംബാനിയുടെ വാച്ചിന്റെ വില പുറത്ത്

ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ നയരൂപകർത്താക്കൾ യോഗം ചേരുന്ന ഐ‌എം‌എഫിന്റെയും ലോക ബാങ്കിന്റെയും സ്‌പ്രിംഗ് മീറ്റിംഗുകൾക്ക് മുന്നോടിയായാണ് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ അഭിപ്രായം രേഖപ്പെടുത്തിയത്. പണപ്പെരുപ്പ നിരക്ക് നിയന്ത്രിക്കുന്നതിനായി ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ പലിശനിരക്ക് ഉയർത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് വാർഷിക ഒത്തുചേരൽ നടക്കുന്നത്. 

ഈ വർഷം വികസിത സമ്പദ്‌വ്യവസ്ഥകളഉടെ വളർച്ചാ നിരക്കിൽ 90 ശതമാനവും ഇടിവ് കാണുന്നുണ്ടെന്നും ജോർജീവ പറഞ്ഞു. 


 

click me!