പ്രവചനങ്ങളെ കാറ്റിൽപ്പറത്തി ഇന്ത്യ വളരും; 7 ശതമാനം വളർച്ചയെന്ന് ഐഎംഎഫ്

By Web Team  |  First Published Jul 17, 2024, 6:36 PM IST

ഇന്ത്യയുടെ വളർച്ചാ പ്രവചനം  ഐഎംഎഫ് 7 ശതമാനം വരെ ഉയർത്തുകയും ചെയ്തു. ഏപ്രിലിൽ ഐഎംഎഫ്  6.8 ശതമാനം വളർച്ചയാണ് പ്രവചിച്ചിരുന്നത്.


ളുകളുടെ ഉപഭോഗം, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഉയരുന്നത് 2024-25 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ വളർച്ചയ്ക്ക് ഉത്തേജനം പകരുമെന്ന് പ്രതീക്ഷിക്കുന്നതായി അന്താരാഷ്ട്ര നാണയ നിധി .  ഇന്ത്യയുടെ വളർച്ചാ പ്രവചനം  ഐഎംഎഫ് 7 ശതമാനം വരെ ഉയർത്തുകയും ചെയ്തു. ഏപ്രിലിൽ ഐഎംഎഫ്  6.8 ശതമാനം വളർച്ചയാണ് പ്രവചിച്ചിരുന്നത്. 2024 ൽ 3.2 ശതമാനവും 2025 ൽ 3.3 ശതമാനവും വളർച്ചയാണ് ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാവുകയെന്നും ഐഎംഎഫ് അഭിപ്രായപ്പെട്ടു.ഏഷ്യയിലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ ആണ് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്നത്.  അതേ സമയം 2029 ആകുമ്പോഴേക്കും ചൈനയുടെ വളർച്ച 3.3 ശതമാനമായി കുറയുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു . ഏഷ്യയുടെ ദീർഘകാല വളർച്ചാ സാധ്യതകൾ ദുർബലമാണെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ അനുമാനം

 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദന (ജിഡിപി) വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കും (എഡിബി) പ്രവചിച്ചിട്ടുണ്ട്.   കാർഷിക മേഖലയിൽ പുരോഗതി പ്രതീക്ഷിക്കുന്നതായും എഡിബി വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങളിലെ വളർച്ചയുടെ വേഗത നിലനിർത്താൻ കാർഷികമേഖലയിലെ പുരോഗതി പ്രധാനമാണ്.   ഏപ്രിലിൽ എഡിബിയുടെ പ്രവചനം  6.8 ശതമാനമായിരുന്നു.  നടപ്പ് സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ അനുമാനം 7 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി ആർബിഐ ഉയർത്തിയിരുന്നു.  

Latest Videos

undefined

ആഗോളതലത്തിലുള്ള വിലക്കയറ്റം ഭീഷണിയുയർത്തുന്നതാണെന്നും ഐഎംഎഫ് വിലയിരുത്തി. വിമാന യാത്ര മുതൽ റസ്റ്റോറന്റ് ഭക്ഷണം വരെയുള്ള സേവനങ്ങൾക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ വിലക്കയറ്റം ഉണ്ട്. ലോകമെമ്പാടുമുള്ള പുരോഗതിയെ ഇത് മന്ദഗതിയിലാക്കിയെന്നും ഐഎംഎഫ് റിപ്പോർട്ട് പറയുന്നു .

click me!