അനിശ്ചിതത്വങ്ങൾക്ക് വിരാമം, ഐഡിബിഐ ഓഹരിവിൽപ്പനയ്ക്ക് ആർബിഐയുടെ പച്ചക്കൊടി

By Web Team  |  First Published Jul 18, 2024, 4:12 PM IST

വരുന്ന 23-ാം തീയതി ധനമന്ത്രി  നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ബാങ്കിന്റെ ഓഹരി വിൽപന പ്രഖ്യാപിച്ചേക്കും.


ഡിബിഐ ബാങ്ക് സ്വകാര്യവൽക്കരണത്തിന് റിസർവ് ബാങ്ക് അനുമതി. 2021 മെയ് മാസത്തിൽ ഐഡിബിഐയിലെ സർക്കാരിന്റെ ഓഹരികൾ വിൽക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. ഓഹരികൾ ഏറ്റെടുക്കുന്നതിന് അപേക്ഷിച്ചവർ  മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് റിസർവ് ബാങ്ക് വിലയിരുത്തിയ ശേഷം റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.  വരുന്ന 23-ാം തീയതി ധനമന്ത്രി  നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ബാങ്കിന്റെ ഓഹരി വിൽപന പ്രഖ്യാപിച്ചേക്കും. ആർബിഐ റിപ്പോർട്ട് പുറത്തുവന്നയുടനെ  ബാങ്ക് ഓഹരികൾ ഇന്ന് 6 ശതമാനം ഉയർന്നു.വ്യാപാരത്തിനിടെ ഐഡിബിഐ ബാങ്ക് ഓഹരികൾ 5.60 ശതമാനം ഉയർന്ന്  92.80 രൂപയിലെത്തി

ഐഡിബിഐ ബാങ്കിൽ കേന്ദ്ര സർക്കാരിന് 45.5 ശതമാനം ഓഹരിയാണുള്ളത്.  എൽഐസിക്ക് 49 ശതമാനത്തിലധികം ഓഹരിയും ബാങ്കിലുണ്ട്. ആദ്യം ഒരു ധനകാര്യ സ്ഥാപനമായിരുന്ന ഐഡിബിഐ  പിന്നീട് ബാങ്കായി മാറുകയായിരുന്നു. സർക്കാരിന്റെ ഓഹരി വിറ്റഴിക്കൽ പദ്ധതി പ്രകാരം ബാങ്കിലെ 60.7% ഓഹരി സർക്കാരിന് വിൽക്കാം. ഇതിൽ സർക്കാരിന്റെ 30.5% വിഹിതവും എൽഐസിയുടെ 30.2% വിഹിതവും ഉൾപ്പെടുന്നു.  നിലവിലെ വിപണി മൂല്യം അനുസരിച്ച് ഓഹരി വിറ്റഴിക്കുന്നതിലൂടെ സർക്കാരിന് 29,000 കോടി രൂപയിലധികം ലഭിക്കും. 2023-24 ൽ, ഐഡിബിഐ ബാങ്കിലെ ഓഹരി വിൽപ്പനയിലൂടെയും സർക്കാർ ഉടമസ്ഥതയിലുള്ള എൻഎംഡിസി സ്റ്റീലിന്റെ സ്വകാര്യവൽക്കരണത്തിലൂടെയും  ഏകദേശം 30,000 കോടി രൂപയാണ് പ്രതീക്ഷിച്ചത്. റിസർവ് ബാങ്ക്  നടപടിക്രമങ്ങളിലെ കാലതാമസമാണ് ഐഡിബിഐയുടെ ഓഹരി വിൽപന അനിശ്ചിതത്വത്തിലാക്കിയത്.

Latest Videos

ബിപിസിഎൽ, കോൺകോർ, ബിഇഎംഎൽ, ഷിപ്പിംഗ് കോർപ്പറേഷൻ, ഐഡിബിഐ ബാങ്ക്, ഇൻഷുറൻസ് കമ്പനി എന്നിവയുടെ  ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. എന്നാൽ കഴിഞ്ഞ 18 മാസമായി ഇതിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ബിപിസിഎല്ലിന്റെ ഓഹരി വിറ്റഴിക്കുന്നത് സർക്കാർ മാറ്റിവച്ചിട്ടുണ്ട്.

click me!