ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകളും എയു സ്മോൾ ഫിനാൻസ് ബാങ്ക് പോലുള്ള ചെറുകിട ധനകാര്യ ബാങ്കുകളും ഈ ഉത്സവ കാലയളവിൽ ഉപയോക്താക്കൾക്ക് വേണ്ടി ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്.
ദസറ, ദുർഗാ പൂജ, ദീപാവലി തുടങ്ങി രാജ്യത്ത് ഉത്സവ സീസണാണ് ഇത്. ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്നതും ഈ സീസണിൽ തന്നെയാണ്. വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളും വമ്പൻ ഡിസ്‌കൗണ്ട് വില്പന ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ രാജ്യത്തെ മുൻനിര ബാങ്കുകൾ ക്യാഷ്ബാക്കും വമ്പൻ ഓഫറുമാണ് നൽകുന്നത്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകളും എയു സ്മോൾ ഫിനാൻസ് ബാങ്ക് പോലുള്ള ചെറുകിട ധനകാര്യ ബാങ്കുകളും ഈ ഉത്സവ കാലയളവിൽ ഉപയോക്താക്കൾക്ക് വേണ്ടി ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഓരോ ബാങ്കും നൽകുന്ന ഓഫറുകൾ അറിയാം
ഐസിഐസിഐ ബാങ്ക്
വണ്‍പ്ലസ്, ഗൂഗിൾ പിക്സെൽ, ഷവോമി, റിയൽമി തുടങ്ങി മുൻനിര മൊബൈൽ ബ്രാൻഡുകളിൽ ഐസിഐസിഐ വിപുലമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. മിന്ത്ര, ടാറ്റ ക്ലിക്ക് പോലുള്ള ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഉപഭോക്താക്കൾക്ക് പ്രത്യേക ഇഎംഐ ഓപ്ഷനുകളും 10% വരെ കിഴിവും ലഭിക്കും. കൂടാതെ, ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്ക് ഭവന വായ്പകൾ, കാർ വായ്പകൾ, ഇരുചക്ര വാഹന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ എന്നിവയിലും ഓഫറുകളുണ്ട്. കൂടാതെ ആപ്പിൾ പ്രേമികൾക്കായി, ക്രെഡിറ്റ്, ഇഎംഐ ഓപ്ഷനുകൾ വഴിഐഫോൺ 16 വാങ്ങുമ്പോൾ ബാങ്ക് 5,000 രൂപ വരെ തൽക്ഷണ ക്യാഷ്ബാക്ക് നൽകുന്നു.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്‌ബിഐയുടെ ഉപയോക്താക്കൾക്ക് ഗാഡ്‌ജെറ്റുകൾ, ഫാഷൻ, ഇലക്‌ട്രോണിക് ഇനങ്ങൾ, ലൈഫ്‌സ്‌റ്റൈൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, യാത്രകൾ എന്നിവയ്‌ക്ക് കിഴിവുകൾ നൽകുന്നുണ്ട്. ആപ്പിൾ പ്രേമികൾക്ക് 10,000 രൂപ വരെ തൽക്ഷണ കിഴിവും നൽകുന്നുണ്ട്. കൂടാതെ, Haier, Bosch, HP, LG തുടങ്ങിയ ബ്രാൻഡുകളിൽ ഓഫറുകൾ ലഭ്യമാണ്.
ബാങ്ക് ഓഫ് ഇന്ത്യ:
ബാങ്ക് ഓഫ് ഇന്ത്യ മൂന്ന് കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കായി പ്രത്യേക ഫിക്സഡ് ഡെപ്പോസിറ്റ് സ്‌കീം ആരംഭിച്ചിട്ടുണ്ട്, സൂപ്പർ സീനിയർ സിറ്റിസൺസിന് പ്രതിവർഷം 8.10% വരെ പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാർക്ക് 7.95% പലിശ നിരക്ക് ലഭിക്കും,
ആക്സിസ് ബാങ്ക്:
ഇലക്ട്രോണിക്സ് മുതൽ പലചരക്ക് സാധനങ്ങൾ വരെ വാങ്ങുമ്പോൾ ആക്‌സിസ് ബാങ്ക് 25% വരെ കിഴിവുകൾ നൽകുന്നു. യാത്ര ചെയ്യുന്നവർക്കായി ക്ലിയർ ട്രിപ്പ്, മെയ്ക്ക് മൈ ട്രിപ്പ്, പോലുള്ളവ ഉപയോഗിക്കുമ്പോൾ കിഴിവുകളും ഇഎംഐ ഓപ്‌ഷനുകളും ബാങ്ക് നൽകുന്നു. കൂടാതെ, ആക്‌സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് ഫ്ലിപ്കാർട്ട് ഷോപ്പിംഗുകൾക്ക് 5% ക്യാഷ്ബാക്കും ലഭിക്കും. കൂടാതെ 50-ലധികം ബ്രാൻഡുകളിൽ 50% വരെ ക്യാഷ്ബാക്കും ആസ്വദിക്കാം.
ഫെഡറൽ ബാങ്ക്:
ഇൻഡിഗോ, അജിയോ, ക്രോമ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളും യാത്ര, ക്ലിയർട്രിപ്പ് പോലുള്ള യാത്രാ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുമ്പോൾ ഫെഡറൽ ബാങ്ക് ഉപയോക്താക്കൾക്ക് കിഴിവ് നൽകുന്നുണ്ട്.
എയു സ്മോൾ ഫിനാൻസ് ബാങ്ക്:
പ്ലാറ്റിനം പോലെയുള്ള പ്രത്യേക സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കുന്ന ഉപഭോക്താക്കൾക്ക് അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യുമ്പോൾ 2,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ആനുകൂല്യങ്ങൾ ലഭിക്കും.സൗജന്യ ക്രെഡിറ്റ് കാർഡും ഉത്സവ സീസണിൽ ബ്രാഞ്ച് ലോക്കർ ഫീസിൽ 75% വരെ കിഴിവും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.