ഇന്ത്യൻ രൂപയിൽ വിദേശവ്യാപാരം; വോസ്‌ട്രോ അക്കൗണ്ട് അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

By Web Team  |  First Published Apr 28, 2023, 7:07 PM IST

യുഎസ്എ, കാനഡ, യുഎഇ, സൗദി അറേബ്യ, യുകെ, ജർമ്മനി, മലേഷ്യ എന്നിവയുൾപ്പെടെ 29 രാജ്യങ്ങളിലെ കറസ്പോണ്ടന്റ് ബാങ്കുകളുടെ നൂറിലധികം വോസ്ട്രോ അക്കൗണ്ടുകൾ ഐസിഐസിഐ ബാങ്കിനുണ്ട്.


ന്ത്യൻ രൂപയിൽ വിദേശവ്യാപാരം സുഗമമാക്കുന്നതിന് വോസ്‌ട്രോ അക്കൗണ്ടുമായി ഐസിഐസിഐ ബാങ്ക്. ഇത് വഴി ഇന്ത്യൻ രൂപ ഉപയോഗിച്ച് കയറ്റുമതി ഇറക്കുമതി ഇടപാടുകൾ നടത്താൻ കഴിയും. മാത്രമല്ല വിദേശ കറൻസികളുടെ ഉപയോഗം കുറയ്ക്കാനും വഴിയൊരുക്കുന്ന പദ്ധതിയാണിത്. ഇൻവോയ്‌സിംഗ്, പേയ്‌മെന്റ്, സെറ്റിൽമെന്റ് എന്നിവയ്ക്കായി രൂപ ഉപയോഗിക്കാമെന്നതിനാൽ, വിദേശ കറൻസി ഉപയോഗിക്കുമ്പോഴുള്ള റിസ്‌കും കുറയ്ക്കാം.

ALSO READ: സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടിയേക്കും; കാരണം ഇതാണ്

വ്യാപാര ഇടപാടുകൾ സുഗമമാക്കുന്നതിന് ഇന്ത്യയിലെ അംഗീകൃത ഡീലർ ബാങ്കുകൾക്ക് വിദേശത്തുള്ള കറസ്‌പോണ്ടന്റ് ബാങ്കിന്റെ വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാനാകും. യുഎസ്എ, കാനഡ, യുഎഇ, സൗദി അറേബ്യ, യുകെ, ജർമ്മനി, മലേഷ്യ എന്നിവയുൾപ്പെടെ 29 രാജ്യങ്ങളിലെ കറസ്പോണ്ടന്റ് ബാങ്കുകളുടെ നൂറിലധികം വോസ്ട്രോ അക്കൗണ്ടുകൾ ഐസിഐസിഐ ബാങ്കിനുണ്ട്. കേന്ദ്രസർക്കാറിന്ററെയും, റിസർവ് ബാങ്കിന്റെയും വിദേശ വ്യാപാരം വർധിപ്പിക്കാനുള്ള നീക്കത്തിന് പിന്തുണയുമായി, ഐസിഐസിഐ ബാങ്ക് ഇന്ത്യൻ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും റുപീ വോസ്‌ട്രോ അക്കൗണ്ട് വാഗ്ദാനം ചെയ്യുന്നതായി ഐസിഐസിഐ ബാങ്ക് ലാർജ് ക്ലയന്റ്്സ് ഗ്രൂപ്പ് മേധാവിസുമിത് സംഗായ് പറഞ്ഞു.

Latest Videos

ALSO READ: സ്വർണവും പ്ലാറ്റിനവും പൂശിയ ചായക്കപ്പ്‌; നിത അംബാനിയുടെ അത്യാഢംബര ജീവിതശൈലി

ഇന്ത്യയുടെ വിദേശ വ്യാപാരനയം-2023 നെ അടിസ്ഥാനമാക്കി വിദേശ ഇടപാടുകൾക്ക് രൂപ  ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാ്ണ് വോസ്‌ട്രോ അക്കൗണ്ട്. ഇത് വഴി ഇന്ത്യൻ രൂപയ്ക്ക് ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കും. കൂടാതെ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വിദേശ കറൻസി ഉപയോഗിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാം. ഒരു ആഭ്യന്തര ബാങ്ക്, വിദേശ ബാങ്കിനായി സ്വന്തം കറൻസിയിൽ പേയ്‌മെന്റ് നടത്തുന്ന രീതിയാണ് വോസ്‌ട്രോ. അക്കൗണ്ട് വഴി ഇന്ത്യൻ കറൻസിയിൽ അതിർത്തി കടന്നുള്ള വ്യാപാരം സാധ്യമാക്കുകയാണ് ചെയ്യുന്നത്. രൂപയുടെ അന്താരാഷ്ട്ര വ്യാപാരം സാധ്യമാക്കി വിദേശ  വ്യാപാരം മെച്ചപ്പെട്ടതാക്കാൻ 2022 ജൂലായിലാണ് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ വോസ്‌ട്രോ അക്കൗണ്ടുകൾക്ക് തുടക്കമിട്ടത്.

click me!