വിരാട് കോലിക്കും ദീപിക പദുക്കോണിനും തിരിച്ചടി; ബിസിനസ് ചെയ്ത് ലാഭം കൊയ്ത് ഹൃത്വിക്ക് റോഷനും കത്രീന കൈഫും

By Web Team  |  First Published Oct 1, 2024, 6:20 PM IST

സ്വന്തം ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റ് വിപണിയിലും താരമായ ബോളിവുഡ് താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഹൃത്വിക് റോഷന്‍ ആണ്


ദയനാണ് താരം എന്ന ഹിറ്റ് സിനിമയില്‍ ബിസിനസ് ചെയ്യുന്ന സിനിമാ താരങ്ങളെ ട്രോളുന്ന ശ്രീനിവാസന്‍റെ കഥാപാത്രത്തെ ആരും മറന്ന് കാണില്ല..അച്ചാറും പപ്പടവും നശിച്ച് പോയി പണം നഷ്ടമായ ശ്രീനിവാസന്‍റെ അവസ്ഥയാണ് എല്ലാ സെലിബ്രിറ്റികള്‍ക്കുമെന്ന് കരുതരുത്.. സ്വന്തമായി ബ്രാൻഡ് വികസിപ്പിക്കുകയും സ്വയം പ്രചാരം നല്‍കുകയും ചെയ്യുന്ന ബോളിവുഡ് താരങ്ങള്‍ നിരവധിയാണ്. സ്വന്തം ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നങ്ങള്‍ വിറ്റ് വിപണിയിലും താരമായ ബോളിവുഡ് താരങ്ങളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഹൃത്വിക് റോഷന്‍ ആണ്. 2013ല്‍ ആണ് ഹൃത്വിക് റോഷന്‍  ഫിറ്റ്നസ് ആന്‍ഡ് ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ എച്ച്ആര്‍എക്സ് ആരംഭിക്കുന്നത്. ഹൃതിക് റോഷന്‍റെ ഈ ബ്രാന്‍റിന്റെ വരുമാനം 1000 കോടി രൂപകടന്നിരിക്കുന്നു. ഫിറ്റ്നസ് വസ്ത്രങ്ങളും ഷൂകളും അടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന എച്ച്ആര്‍എക്സ് ,  ഇ-കൊമേഴ്സ് സൈറ്റായ മിന്ത്രയുമായി സഹകരിക്കുന്നുണ്ട്.

കത്രീന കൈഫിന്‍റെ ഉടമസ്ഥതയിലുള്ള കേ ബ്യൂട്ടി എന്ന ബ്യൂട്ടി ബ്രാന്‍ഡും വിപണിയില്‍ ട്രെന്‍റാണ്. 15 ലക്ഷം ഉപഭോക്താക്കളാണ് കേ ബ്യൂട്ടിക്കുള്ളത്. ബ്രാന്‍ഡിന് 62 ശതമാനം വളര്‍ച്ചയാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച ആലിയ ഭട്ടിന്‍റെ ചൈല്‍ഡ് വെയര്‍ ബ്രാന്‍ഡായ എഡ്-എ-മമ്മയും വിപണിയില്‍ ഇടംപിടിച്ചു. കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ റിലയന്‍സ് റീട്ടെയില്‍ വാങ്ങിയിരുന്നു.

Latest Videos

ചിലര്‍ നേട്ടം കൊയ്യുമ്പോള്‍ മറ്റുള്ളവര്‍ക്ക് നഷ്ടവും സംഭവിക്കുന്നുണ്ട്. 82°E എന്ന ദീപിക പദുക്കോണിന്‍റെ ചര്‍മ്മസംരക്ഷണ ബ്രാന്‍ഡ് ഇത്  വരെ പച്ച പിടിച്ചിട്ടില്ല. 25.1 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിടുന്നത്. ദീപിക തന്നെയാണ് തന്‍റെ ബ്രാന്‍ഡ് പ്രൊമോട്ട് ചെയ്യുന്നതെങ്കിലും ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന വിലയാണ് കമ്പനിക്ക് തിരിച്ചടിയായത്. വിരാട് കോഹ്ലിയുടെ പിന്തുണയുള്ള റോണ്‍ എന്ന ഫാഷന്‍ ബ്രാന്‍റും നഷ്ടത്തിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 56 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. ഷാഹിദ് കപൂറിന്‍റെ സ്കള്‍ട്ട്, അനുഷ്ക ശര്‍മ്മയുടെ നുഷ്, സോനം കപൂറിന്‍റെ റീസണ്‍ എന്നിവയുടെ വരുമാനവും ഇടിഞ്ഞിട്ടുണ്ട്.

click me!