ഇൻസ്റ്റ EMI കാർഡ് പോലെയുള്ള സാമ്പത്തിക ഉൽപ്പന്നങ്ങൾ സ്മാർട്ട്ഫോൺ വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കി. നിങ്ങൾക്കും ഫോൺ വാങ്ങാം, ഈസിയായി.
ഓരോ വർഷവും പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തും. സാങ്കേതികവിദ്യാ മാറ്റം എല്ലാവരെയും മോഹിപ്പിക്കുമെങ്കിലും പ്രീമിയം സ്മാർട്ട്ഫോണുകൾ വാങ്ങാൻ എല്ലാവർക്കും പണം ഉണ്ടാകണമെന്നില്ല. ഇവിടെയാണ് EMI രക്ഷയ്ക്ക് എത്തുന്നത്. ഒറ്റത്തവണ ഒരു വലിയ തുക കൊടുക്കാതെ തന്നെ ഫോൺ വാങ്ങാൻ ഇതിലൂടെ കഴിയും. ഓൺലൈൻ മൊബൈൽ EMI ഷോപ്പിങ് ആപ്പുകളും ഇൻസ്റ്റ EMI കാർഡ് പോലെയുള്ള സാമ്പത്തിക ഉൽപ്പന്നങ്ങളും വന്നതോടെ സ്മാർട്ട്ഫോൺ വാങ്ങുന്നത് കൂടുതൽ എളുപ്പമായി. ഈ ടൂളുകൾ ഉപയോഗിച്ച് എളുപ്പത്തിലും സ്മാർട്ടായും എങ്ങനെ ഫോൺ ഷോപ്പിങ് നടത്താം എന്ന് പഠിക്കാം.
Insta EMI Card എങ്ങനെ ഉപയോഗിക്കണം?
Bajaj Finserv നൽകുന്ന Insta EMI Card മാസം തോറുമുള്ള താങ്ങാവുന്ന തവണ വ്യവസ്ഥകളിലായി ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള വഴിയാണ്. നിങ്ങൾ ഒരു ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ എങ്ങനെ ഈ കാർഡ് ഉപയോഗിച്ച് EMI വ്യവസ്ഥയിൽ ഫോൺ വാങ്ങാമെന്ന് നോക്കാം.
1. Insta EMI Card ആക്റ്റിവേറ്റ് ചെയ്യുക: പർച്ചേസിന് മുൻപ് കാർഡ് ആക്റ്റിവേറ്റ് ചെയ്യാം. ഇതിന് Bajaj Finserv app അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കാം. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് നിർദേശങ്ങൾ പിന്തുടർന്ന് കാർഡ് ആക്റ്റിവേറ്റ് ചെയ്യാം.
2. മൊബൈൽ ഫോൺ തിരയാം: കാർഡ് ആക്റ്റിവേറ്റ് ചെയ്താൽ, Bajaj Finserv പാർട്ണർ സ്റ്റോറുകളിൽ മൊബൈൽ ഫോണുകൾ തിരയാം. ഈ പാർട്ണർ സ്റ്റോറുകളിൽ Amazon, Flipkart തുടങ്ങിയ പ്ലാറ്റ്ഫോമുകളും നമ്മുടെ സ്ഥിരം കടകളുമുണ്ട്. ഇവിടെ Insta EMI Card ഉപയോഗിച്ച് ലളിതമായ EMI വ്യവസ്ഥയിൽ ഫോൺ വാങ്ങാനാകും.
3. EMI ഓപ്ഷൻ തിരഞ്ഞെടുക്കാം: ഫോൺ വാങ്ങുമ്പോൾ ചെക്കൗട്ട് സമയത്ത് EMI ഓപ്ഷൻ തിരഞ്ഞെടുക്കാം. നിങ്ങൾക്ക് യോജിച്ച ബജറ്റും കാലയളവും അനുസരിച്ച് ഇത് ചെയ്യാം.
4. പർച്ചേസ് പൂർത്തിയാക്കാം: Insta EMI Card ഉപയോഗിച്ച് പർച്ചേസ് പൂർത്തിയാക്കാം. മൊത്തം തുക ലളിതമായ മാസത്തവണകളായി മാറ്റാം.
Insta EMI Card ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ
Insta EMI Card ഫോൺ വാങ്ങുമ്പോൾ ഉപയോഗിക്കുന്നതിന് ഒരുപാട് ഗുണങ്ങളുണ്ട്.
1. No Cost EMI: അധികം ചിലവ് ഇല്ലാതെ തന്നെ തവണകളായി ഫോണിന് പണം നൽകാൻ കാർഡിലൂടെ സാധിക്കും. അതായത് പലിശയോ മറ്റു ചാർജുകളോ നിങ്ങൾ നൽകേണ്ടതില്ല.
2. Pre-Approved Limit: Insta EMI Card വരുന്നത് മുൻപേ നിശ്ചയിച്ച പരിധിയിലാണ്. അതുകൊണ്ട് തന്നെ അതിനുള്ളിൽ നിന്നുള്ള പർച്ചേസുകൾ ഉടനടി നടത്താം.
3. തിരിച്ചടവ് എളുപ്പം: മൂന്ന് മാസം മുതൽ 24 മാസം വരെയുള്ള കാലയളവിൽ നിങ്ങൾക്ക് തിരിച്ചടവ് നടത്താം. അതുകൊണ്ട് തന്നെ സാമ്പത്തിക ബാധ്യതകൾ തീരെയില്ല.
4. കടലാസുകൾ വേണ്ട: Insta EMI Card എടുക്കാൻ നിങ്ങൾക്ക് അധികം കടലാസുകൾ പൂരിപ്പിക്കേണ്ടി വരുന്നില്ല. അതായത് വളരെ ചെറിയ കാലയളവിനുള്ളിൽ തന്നെ നിങ്ങൾക്ക് കാർഡ് ഉപയോഗിക്കാം.
5. എല്ലാവർക്കും സ്വീകാര്യം: ഇന്ത്യയിൽ ഓൺലൈനായും ഓഫ് ലൈനായും 1.5 ലക്ഷം പാർട്ണർ സ്റ്റോറുകളിൽ Insta EMI Card സ്വീകരിക്കും.
Insta EMI Card സ്വന്തമാക്കാനുള്ള യോഗ്യത
നിങ്ങൾ ഏത് തരത്തിലുള്ള ഉപയോക്താവാണെങ്കിലും Insta EMI Card സ്വന്തമാക്കാം. ചില നിബന്ധനകൾ ഉണ്ട്:
1. പ്രായം: അപേക്ഷകൻ 21 വയസ്സിനും 65 വയസ്സിനും ഇടയിലാകണം.
2. വരുമാന സ്ഥിരത: കൃത്യമായി EMI അടയ്ക്കാൻ കഴിയുന്നു എന്നത് തെളിയിക്കാൻ സ്ഥിര വരുമാനം വേണം.
3. ക്രെഡിറ്റ് സ്കോർ: ഉയർന്ന pre-approved limit ലഭിക്കാൻ മികച്ച ക്രെഡിറ്റ് സ്കോർ ഉറപ്പാക്കണം.
4. നിലവിലുള്ള ഉപയോക്താക്കൾ: നിങ്ങൾ ഇപ്പോൾ തന്നെ Bajaj Finserv ഉപയോക്താവാണെങ്കിൽ കുറച്ചുകൂടെ എളുപ്പം കാർഡ് നേടാം. ഒപ്പം ഓഫറുകളും.
Insta EMI Card-ന് എങ്ങനെ അപേക്ഷിക്കണം?
Insta EMI Card ലഭിക്കാൻ അപേക്ഷിക്കണ്ടത് ഇങ്ങനെ:
1. Bajaj Finserv Website or App സന്ദർശിക്കാം: ആപ്പ് ഡൗൺലോഡ് ചെയ്യാം അല്ലെങ്കിൽ Bajaj Finserv വെബ്സൈറ്റ് സന്ദർശിക്കാം.
2. ആപ്ലിക്കേഷൻ പൂരിപ്പിക്കാം: പ്രാഥമിക വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ, വരുമാനം.
3. KYC പൂർത്തിയാക്കാം: PAN card, Aadhaar card തുടങ്ങിയ വ്യക്തിവിവരങ്ങൾ നൽകി കെ.വൈ.സി ചെയ്യാം.
4. കാർഡ് നേടാം: അപ്രൂവൽ കിട്ടിയാൽ നിങ്ങൾക്ക് കാർഡിന്റെ ഡിജിറ്റൽ വേർഷൻ ലഭിക്കും. അപ്പോൾ തന്നെ ഷോപ്പിങ് തുടങ്ങാം.
Online Mobile EMI Shopping Apps – വാങ്ങൽ എളുപ്പമാക്കാം
ഓൺലൈനിൽ നിന്ന് EMI വ്യവസ്ഥയിൽ ഫോൺ വാങ്ങുന്നത് എളുപ്പമാണ്. കൂടുതൽ സെലക്ഷനൊപ്പം മികച്ച ഡീലുകളും കിഴിവുകളും നേടാം. എന്തുകൊണ്ട് ഈ ആപ്പുകൾ ഉപയോഗിക്കണമെന്ന് നോക്കാം.
1. നാവിഗേഷൻ എളുപ്പം: എല്ലാവർക്കും ഉൽപ്പന്നങ്ങൾ ബ്രൗസ് ചെയ്യാവുന്ന യൂസർ ഫ്രണ്ട്ലി ഡിസൈൻ. എളുപ്പം ഫോൺ തെരഞ്ഞെടുക്കാം EMI ഓപ്ഷൻ എടുക്കാം.
2. ഉടനടി EMI അപ്രൂവൽ: കാത്തുനിൽക്കേണ്ടതില്ല. ഫോൺ വാങ്ങാം, ഉടനടി EMI തിരഞ്ഞെടുക്കാം.
3. യോജിച്ച EMI പ്ലാനുകൾ: നിങ്ങളുടെ കാലയളവിനും ബജറ്റിനും അനുസരിച്ചുള്ള EMI പ്ലാൻ തിരഞ്ഞെടുക്കാം.
4. പ്രത്യേകം ഓഫറുകൾ: ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ആപ്പുകൾ കിഴിവുകൾ, ക്യാഷ്ബാക്ക് എന്നിവ നൽകുന്നുണ്ട്. EMI വ്യവസ്ഥയിൽ വാങ്ങുന്നവർക്ക് മൊത്തം ലാഭത്തിനൊപ്പം ഇത് അധിക ലാഭമാണ്.
5. ഒരുപാട് ഓപ്ഷനുകൾ: വിവിധ ബ്രാൻഡുകളുടെ ഫോണുകൾ, ഇഷ്ട മോഡലുകൾ എന്നിവ തിരഞ്ഞെടുക്കാം.
നിങ്ങളുടെ പേയ്മെന്റുകൾ എളുപ്പം കൈകാര്യം ചെയ്യാൻ Easy EMI App
Easy EMI App ഉണ്ടെങ്കിൽ നിങ്ങളുടെ തിരിച്ചടവ് എളുപ്പം കൈകാര്യം ചെയ്യാം. ഈ ആപ്പുകളുടെ ഫീച്ചറുകൾ പരിശോധിക്കാം:
1. പേയ്മെന്റ് ട്രാക്കിങ്: EMI തീയതികൾ, തിരിച്ചടവ്, ബാക്കിയുള്ള തുക തുടങ്ങിയവ ഒറ്റയടിക്ക് അറിയാം.
2. പേയ്മെന്റ് ഓർമ്മപ്പെടുത്തൽ: ഫോൺ നിങ്ങളെ ഓർമ്മിപ്പിക്കും എന്നാണ് പണം നൽകാനുള്ളതെന്ന്.
3. ഒറ്റ ക്ലിക്കിൽ പേയ്മെന്റ്: നേരിട്ട് ആപ്പിലൂടെ പണം അടയ്ക്കാം. ബാങ്കിൽ പോകേണ്ട, മറ്റേതെങ്കിലും പോർട്ടൽ സന്ദർശിക്കേണ്ട.
4. ട്രാൻസാക്ഷൻ ഹിസ്റ്ററി: നിങ്ങളുടെ മുൻ EMI payments എല്ലാം അറിയാം.
ജീവിതം ഈസിയാക്കും Insta EMI Card
എളുപ്പത്തിൽ EMI വ്യവസ്ഥയിൽ മൊബൈൽഫോൺ വാങ്ങാം എന്നതിനൊപ്പം ഓൺലൈൻ ഷോപ്പിങ് ആപ്പുകളുമായി എളുപ്പത്തിൽ ചേരുന്നതുമായ ഈ സാങ്കേതികവിദ്യ സ്മാർട്ട്ഫോൺ ഷോപ്പിങ് കൂടുതൽ എളുപ്പമാക്കുകയാണ്. Insta EMI Card ഉപയോഗിക്കുന്നതിലൂടെ no-cost EMI, ലളിതമായ തവണ വ്യവസ്ഥകൾ, തിരഞ്ഞെടുക്കാൻ നിരവധി മൊബൈൽ ഫോണുകൾ എന്നിവ നിങ്ങൾക്ക് മുന്നിലെത്തും. വലിയ തുക മുടക്കി ഫോൺ വാങ്ങുന്നത് ഒഴിവാക്കാനും കൃത്യമായി നിങ്ങളുടെ പണം കൈകാര്യം ചെയ്യാനും ഇത് സഹായിക്കും. ഈസിയായി EMI വഴി ഷോപ്പ് ചെയ്യാൻ ഇന്ന് തന്നെ Insta EMI Card തിരഞ്ഞടുക്കാം.