ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ എല്ലായിടത്തും സ്വീകരിക്കും. ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുമ്പോള്‍ അസ്സല്‍ കോപ്പിയ്ക്ക് പകരം ഡിജി ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ കാണിച്ചാല്‍ മതി.
ഡ്രൈവിംഗ് ലൈസന്‍സും, പാന്‍ കാര്‍ഡും, ആര്‍സി ബുക്കുമെല്ലാം ബാഗിലാക്കി, നടക്കേണ്ടി വന്നവരാണ് നമ്മളില്‍ പലരും. സര്‍ട്ടിഫിക്കറ്റും രേഖകളുമോരൊന്നും ഇടയ്ക്കിടെ ബാഗിലുണ്ടെന്ന് ഉറപ്പുവരുത്തി യാത്ര ചെയ്യേണ്ടിവരുന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ടെന്‍ഷനില്ലാതെ രേഖകള്‍ സൂക്ഷിക്കാവുന്ന ഡിജിലോക്കര്‍ സംവിധാനത്തെക്കുറിച്ച് ഡിജിറ്റല്‍ യുഗത്തിലും പലര്‍ക്കും അറിയില്ലെന്നതാണ വാസ്തവം.
അഭിമുഖം, വിദേശയാത്ര, അങ്ങനെ രേഖകള്‍ കാണിക്കേണ്ട സാഹചര്യങ്ങള്‍ പലതാവാം. ഡിജിലോക്കറില്‍ എവിടെയിരുന്നും ഫയലുകള്‍ ഡിജിറ്റലായി ഹാജരാക്കാം. ഡിജിലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ എല്ലായിടത്തും സ്വീകരിക്കും. ബന്ധപ്പെട്ടവര്‍ ആവശ്യപ്പെടുമ്പോള്‍ അസ്സല്‍ കോപ്പിയ്ക്ക് പകരം ഡിജി ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകള്‍ കാണിച്ചാല്‍ മതി.
undefined
ഡിജി ലോക്കറില്‍ രേഖകള്‍ സൂക്ഷിച്ചിരിക്കുന്നത് ക്ലൗഡ് ബെയ്‌സ്ഡ് പ്ലാറ്റ്‌ഫോമിലാണ് . അതുകൊണ്ടുതന്നെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്കവേണ്ട. ഏത് സമയത്തും ഉപയോഗിക്കാവുന്നതാണ് ഡിജിലോക്കറില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന രേഖകള്‍.2000 ത്തിലെ ഐടി ആക്ട് പ്രകാരം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ തുല്യത ഉള്ളവയാണ്.
സര്‍ട്ടിഫിക്കറ്റും രേഖകളും ഡിജിലോക്കറില്‍ അപ്‌ലോഡ് ചെയ്യുന്ന വിധം പരിചയപ്പെടാം
ഡിജി ലോക്കറില്‍ സൂക്ഷിക്കാവുന്ന രേഖകള്‍
ഡിജിറ്റല്‍ ആധാര്‍ കാര്‍ഡ് നമ്പര്‍, ആര്‍സി ബുക്ക്, പാന്‍ കാര്‍ഡ് ഡ്രൈവിംഗ് ലൈസന്‍സ്. സിബിഎസ്ഇ സര്‍ട്ടിഫിക്കറ്റുകള്‍, കോവിഡ്-19 വാക്‌സിനേന്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, എല്‍ഐസി പോളിസി തുടങ്ങിയ രേഖകള്‍ ഡിജിലോക്കറില്‍ സൂക്ഷിക്കാം. മാത്രമല്ല നിരവധി പുതിയ രേഖകള്‍ ദിവസം തോറും പുതുതായി ഡിജിലോക്കര്‍ സംവിധാനത്തില്‍ വന്നുകൊണ്ടിരിക്കുന്നുമുണ്ട്