വായ്പ തട്ടിപ്പിൽ വീഴല്ലേ.., വ്യാജന്മാരെ തിരിച്ചറിയാനുള്ള വഴികൾ ഇതാ

By Web Team  |  First Published Jul 25, 2024, 2:28 PM IST

വ്യാജ ആപ്പുകൾ തിരിച്ചറിയാൻ ചില വഴികൾ ഉണ്ട്.  സാമ്പത്തിക തട്ടിപ്പിൽ പെടാതിരിക്കാൻ വായ്പ എടുക്കുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്


വായ്പ വിരൽത്തുമ്പിൽ ലഭിക്കുമെന്ന വാഗ്ദാനത്തിൽ ചിലരെങ്കിലും വീണ് പോയേക്കാം. അതും അത്യാവശ്യക്കാർ ആയിരിക്കും ഈ പരസ്യ വാചകത്തിന്റെ ഇരയാകുന്നത്. അനധികൃത വായ്പ നൽകുന്ന ആപ്ലിക്കേഷനുകളുടെ വർദ്ധനവ് കഴിഞ്ഞ കുറച്ച വര്ഷങ്ങളായി വിപണിയിൽ ശക്തമായിട്ടുണ്ട്. തട്ടിപ്പിൽ പെടുമ്പോൾ മാത്രമാണ് പലർക്കും തിരിച്ചറിവ് ലഭിക്കുന്നത് പോലും. വ്യാജ വായ്പാ ആപ്പുകൾ സാമ്പത്തിക സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണ്. ആകർഷകമായ ഓഫറുകളും കുറഞ്ഞ ഡോക്യുമെൻ്റേഷൻ പ്രക്രിയകളുമായിരിക്കും പലപ്പോഴും ഇത്തരം തട്ടിപ്പുകാർ മുൻപോട്ട് വെക്കുക. അതിനാൽ സാമ്പത്തിക തട്ടിപ്പിൽ പെടാതിരിക്കാൻ വായ്പ എടുക്കുന്നതിന് മുൻപ് നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. 

വ്യാജ ആപ്പുകൾ തിരിച്ചറിയാൻ ചില വഴികൾ ഉണ്ട്. ഇത്തരക്കരാർ നൽകുന്ന കോൺടാക്റ്റ് വിവരങ്ങൾ, ഈടാക്കുന്ന  തുകയിലെവ്യക്തത കുറവ്,മോശം ഫീഡ്ബാക്ക് കമന്റുകൾ എന്നിവ ശ്രദ്ധിക്കണം.  ആപ്പിൻ്റെ നിയമസാധുത പരിശോധിച്ചുറപ്പിക്കാൻ ശ്രദ്ധിക്കണം. 

Latest Videos

undefined

വായ്പ തട്ടിപ്പുകൾ ഒഴിവാക്കാനുള്ള 7 വഴികൾ

കടം കൊടുക്കുന്ന സ്ഥാപനത്തെ കുറിച്ച് അന്വേഷിക്കുക: 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ മറ്റ് റെഗുലേറ്ററി ബോഡികളുടെയോ അംഗീകാരമുണ്ടെന്ന് ഉറപ്പാക്കാൻ വായ്പ നൽകുന്ന സ്ഥാപനത്തെ കുറിച്ച് സമഗ്രമായി അന്വേഷിക്കുക. കോൺടാക്റ്റ് വിശദാംശങ്ങൾ പരിശോധിക്കുക,  വായ്പ തരങ്ങൾ  ചാർജുകൾ, പലിശ നിരക്കുകൾ എന്നിവയ്ക്കായി അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

വായ്പാ കരാറുകൾ പരിശോധിക്കുക

വായ്പ കരാറിൽ ഒപ്പിടുന്നതിന് മുമ്പ് എല്ലാ കാര്യങ്ങളും ശ്രദ്ധാപൂർവ്വം മനസിലാക്കുക. എല്ലാ നിബന്ധനകളും പലിശ നിരക്കുകളും തിരിച്ചടവ് പ്ലാനുകളും ഫീസും മുൻകൂട്ടി പറഞ്ഞത് തന്നെയാണെന്നും അവയിൽ വ്യക്തത ഉണ്ടെന്നും ഉറപ്പാക്കുക. എന്തെങ്കിലും വ്യക്തതയില്ലെങ്കിൽ വായ്പ നൽകുന്നയാളിൽ നിന്ന് വിശദീകരണം തേടുക.

വ്യക്തിഗത വിവരങ്ങൾ പരിശോധിക്കുക: 

വായ്പ നൽകുന്ന ആളുകൾ നൽകിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ കൃത്യവും നിലവിലുള്ളതുമാണെന്ന് ഉറപ്പാക്കുക. 

ഫീസ് മുൻകൂറായി ചോദിക്കുന്നത്: 

വായ്പ നൽകുന്നതിന്  മുൻപായി വായ്പ നൽകുന്നവർ ഫീസ് ചോദിക്കുന്നത് ശ്രദ്ധിക്കുക. പ്രമുഖ സ്ഥാപനങ്ങൾ ലോൺ തുകയിൽ നിന്ന് പ്രോസസ്സിംഗ് ഫീസ് കുറയ്ക്കുന്നു. എന്നാൽ മുൻകൂറായി ഒന്നും ഈടാക്കില്ല.

തീരുമാനങ്ങൾക്ക് സമയം നല്കാത്തവരെ സിസ്സോക്ഷിക്കുക
 
പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നതിന് നിർബന്ധിക്കുന്നവരെയോ കരാറിൽ ഒപ്പിടാൻ നിര്ബന്ധിക്കുന്നവരെയോ സംശയ ദൃഷ്ടിയിൽ നിർത്തുക. നിയമാനുസൃതമായി കടം കൊടുക്കുന്നവർ കടം വാങ്ങുന്നവർക്ക് കാര്യങ്ങൾ അവലോകനം ചെയ്യാനും തീരുമാനങ്ങൾ എടുക്കാനും മതിയായ സമയം നൽകും.

tags
click me!