ക്രെഡിറ്റ് കാർഡ് ബാധ്യതയാവില്ല, മറക്കാതെ ബില്ല് അടയ്ക്കാനുള്ള വഴികൾ ഇതാ

By Web Team  |  First Published Dec 20, 2024, 6:33 PM IST

പ്രതിമാസ ക്രെഡിറ്റ് കാര്‍ഡ്  പേയ്മെന്‍റുകള്‍ ഓൺലൈൻ ആയി എളുപ്പത്തില്‍ അടയ്ക്കാനുള്ള വഴികൾ അറിയാം. 


ക്രെഡിറ്റ് കാര്‍ഡിനുള്ള സ്വീകാര്യത കൂടിക്കൊണ്ടിരിക്കുകയാണ്. ഹ്രസ്വകാലത്തേക്ക് വായ്പയായി ഉപയോഗിക്കാം എന്നുള്ളതാണ് പ്രത്യേകത. എന്നാൽ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ ബാധ്യത ഇരട്ടിയാകും. ഇത് വിട്ടുപോകാതിരിക്കാൻ പ്രതിമാസ ക്രെഡിറ്റ് കാര്‍ഡ്  പേയ്മെന്‍റുകള്‍ ഓൺലൈൻ ആയി എളുപ്പത്തില്‍ അടയ്ക്കാനുള്ള വഴികൾ അറിയാം. 

1. നെറ്റ് ബാങ്കിംഗ്

Latest Videos

undefined

കുടിശ്ശിക തീര്‍ക്കാനുള്ള എളുപ്പവഴിയാണ് നെറ്റ് ബാങ്കിംഗ് അക്കൗണ്ട് വഴി ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നത്. നിലവിലെ നെറ്റ് ബാങ്കിംഗ് അക്കൗണ്ടില്‍ ക്രെഡിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുകയും ബില്‍ നേരിട്ട് അടയ്ക്കുകയും ചെയ്യാം

2. ഐഎംപിഎസ്

മൊബൈല്‍, ഇന്‍റര്‍നെറ്റ്, ബ്രാഞ്ച്, എടിഎം, എസ്എംഎസ് എന്നിവ പോലുള്ള വഴികളിലൂടെ പണം അയയ്ക്കാനും സ്വീകരിക്കാനും ബില്ലുകള്‍ അടയ്ക്കാനും പേയ്മെന്‍റുകള്‍ നടത്താനും ഉപയോക്താക്കളെ അനുവദിക്കുന്ന ഓണ്‍ലൈന്‍ ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമായ ഐഎംപിഎസ് വഴി ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാം

3. എന്‍ഇഎഫ്ടി

നെഫ്റ്റ് വഴി ബില്ലുകള്‍ അടയ്ക്കുന്നതിന്, ക്രെഡിറ്റ് കാര്‍ഡ് ഒരു 'ബില്ലര്‍ അല്ലെങ്കില്‍ ഗുണഭോക്താവ്' ആയി ചേര്‍ക്കണം. ക്രെഡിറ്റ് കാര്‍ഡ് ഒരു ഗുണഭോക്താവായി ചേര്‍ക്കുന്നതിന് ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍, കാര്‍ഡ് ഉടമയുടെ പേര്, ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്‍റുകള്‍ക്കുള്ള ഐ എഫ് എസ് സി കോഡ്, ബാങ്കിന്‍റെ പേര്, ബ്രാഞ്ച്, വിലാസം എന്നിവ പോലുള്ള വിശദാംശങ്ങള്‍ ആവശ്യമാണ്. ഒരു പുതിയ കാര്‍ഡ് ചേര്‍ക്കുന്നതിന് 30 മിനിറ്റ് മുതല്‍ 24 മണിക്കൂര്‍ വരെ എടുത്തേക്കാം

4. ഓട്ടോ ഡെബിറ്റ് സൗകര്യം

ഓട്ടോ ഡെബിറ്റ് സൗകര്യം നിശ്ചിത തീയതിയില്‍ ബില്ലുകള്‍ അടയ്ക്കാന്‍ സൗകര്യമൊരുക്കുന്നു. ഒരു നെറ്റ് ബാങ്കിംഗ് അക്കൗണ്ട് ഉപയോഗിച്ചോ ബാങ്കില്‍ ഒരു അപേക്ഷ നല്‍കിയോ ഓട്ടോ-ഡെബിറ്റ് സൗകര്യത്തിനായി രജിസ്റ്റര്‍ ചെയ്യാം. നിശ്ചിത തീയതിയില്‍ തുക സ്വയമേവ ഡെബിറ്റ് ചെയ്യപ്പെടും. 

click me!