വരുമാനമുണ്ട്, സമ്പാദ്യം ഇല്ലേ?, പണം ചോരുന്ന വഴികൾ അടയ്ക്കാൻ മാർഗം ഇതാ

By Web Team  |  First Published Oct 29, 2024, 6:49 PM IST

അമിത ചെലവുകള്‍ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള 7 വഴികള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം


രുമാനം കൂടുന്നുണ്ട്. എന്നാൽ സേവിങ്സ് ഒന്നുമില്ല എന്നുള്ള അവസ്ഥ നിങ്ങൾ നേരിടുന്നുണ്ടോ? അനാവശ്യമായ സാമ്പത്തിക ചെലവ് പരമാവധി കുറയ്ക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇത്തരം ചെലവുകള്‍ കണ്ടെത്തി അത് കുറയ്ക്കുന്നതിനുള്ള 7 വഴികള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം

ബജറ്റില്‍ ഉറച്ചുനില്‍ക്കുക

കൃത്യമായി ഒരു പ്രതിമാസ ബജറ്റ് ഉണ്ടാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.   തോന്നിയ പോലെ പണം ചെലവാക്കി എകൗണ്ട് കാലിയാകാതിരിക്കാന്‍ ഇത് സഹായിക്കും. ഏതെങ്കിലും ആഘാഷ പരിപാടികള്‍ക്ക് പോയോ, ഓണ്‍ലൈന്‍ ഓഫറുകള്‍ കണ്ട് സാധനങ്ങള്‍ വാങ്ങിയോ പണം ചെലവാകാതിരിക്കാന്‍ ഇത് സഹായിക്കും. എത്ര പ്രലോഭനങ്ങള്‍ ഉണ്ടായാലും  ബജറ്റില്‍ ഉറച്ചുനില്‍ക്കണം. സാമ്പത്തിക ഇടപാടുകള്‍ക്ക് ഒരു അടുക്കും ചിട്ടയും ഉണ്ടാകാന്‍ ഇത് സഹായിക്കും

Latest Videos

ഷോപ്പിങ് ഫ്രീ ടൈമില്‍ മാത്രം

ജോലി തിരക്കിനിടയിലോ, ഒട്ടും സൗകര്യപ്രദമല്ലാത്തതോ ആയ സമയത്താണോ നിങ്ങള്‍ ഷോപ്പിങിന് പോകുന്നത് എങ്കില്‍ ആ ശീലം മാറ്റാം. ഫ്രീ ടൈമില്‍, മനസ് ശാന്തമായിരിക്കുമ്പോള്‍ മാത്രം ഷോപ്പിങിന് പോവുക. ബുദ്ധി പൂര്‍വം പണം ചിലവഴിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്  ഒരേ വിഭാഗത്തില്‍ പെട്ട ഒരു ക്വാളിറ്റിയുള്ള രണ്ട് ബ്രാന്‍ഡുകള്‍. ഒന്നിന് വലിയ വിലയും മറ്റൊന്നിന് ന്യായമായ വിലയും. തിരക്കു പിടിച്ച സമയത്താണ് നിങ്ങള്‍ ഷോപ്പിങിന് പോകുന്നതെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ താരതമ്യം ചെയ്ത് വാങ്ങാന്‍ സാധിക്കില്ല

സ്മാര്‍ട് ഷോപ്പിങ്

നിത്യോപയോഗ സാധനങ്ങള്‍ പരമാവധി ഡിസ്കൗണ്ടില്‍ വാങ്ങാന്‍ ശ്രമിക്കുക. കുറഞ്ഞ വിലയ്ക്ക് ഗുണമേന്‍മയുള്ള ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന ഷോപ്പുകള്‍ കണ്ടെത്തുക. ആപ്പുകള്‍ ഉപയോഗിച്ച് വില താരതമ്യം ചെയ്ത് ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. ഓഫറുകള്‍ ഉള്ള ദിവസം കണ്ടെത്തി ആ ദിവസം ഷോപ്പിങ് നടത്താന്‍ ശ്രമിക്കുക

സാമ്പത്തിക നിലയെ കുറിച്ച് ധാരണയുണ്ടാക്കുക

മറ്റുള്ളവരുടെ ജീവിത ശൈലി നമ്മള്‍ അനുകരിക്കണോ? സാമ്പത്തികമായ പ്രയാസമുണ്ടായിട്ടും ലക്ഷ്വറി സ്റ്റൈലില്‍ ജീവിക്കാന്‍ ശ്രമിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. സ്വന്തം വരുമാനം, ചെലവ് എന്നിവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കുക. പരിമിതികളെ കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുക.

ആവശ്യമില്ലാത്ത ഷോപ്പിങ് ആപ്പുകള്‍ ഒഴിവാക്കുക

പുതിയ വസ്ത്രം വാങ്ങേണ്ട ആവശ്യമില്ലായിരിക്കും. എന്നാലും ഷോപ്പിങ് ആപ്പില്‍ നിന്നുള്ള നോട്ടിഫിക്കേഷന്‍ വരുമ്പോള്‍ അത് വാങ്ങാന്‍ തോന്നുന്നുണ്ടോ എങ്കില്‍ ആപ്പ് ഇപ്പോള്‍ തന്നെ ഫോണില്‍ നിന്ന് ഒഴിവാക്കൂ..സാധനം വാങ്ങുന്നത് അത്യാവശ്യമായി വരുമ്പോള്‍ മാത്രം ആപ്പുകള്‍ ഉപയോഗിച്ച് താരതമ്യം ചെയ്ത് അവ വാങ്ങാം..അല്ലാത്തപ്പോള്‍ ആപ്പിന്‍റെ ആവശ്യമേയില്ല

അമിതമായി പണം ചെലവാക്കുന്നത് എന്തുകൊണ്ട്

ചില വ്യക്തികള്‍ക്ക് സ്ട്രെസ് മാറ്റുന്നതിന് ഷോപ്പിങ് സഹായിക്കും, ചിലര്‍ ആങ്സൈറ്റി കുറയ്ക്കുന്നതിന് ഷോപ്പിങ് നടത്താറുണ്ട്.പക്ഷെ ചോര്‍ന്ന് പോകുന്നത് പണമാണ് എന്നുള്ളത് കൊണ്ട് ഈ രണ്ട് പ്രശ്നങ്ങളും കൃത്യമായി കണ്ടെത്തി പരിഹരിക്കുന്നതാകും സാമ്പത്തിക ആരോഗ്യത്തിന് നല്ലത്

സേവിംഗ്സ് ഉറപ്പാക്കുക

ഒരു ബാങ്ക് അകൗണ്ട് തുടങ്ങു, എല്ലാ മാസവും കുറച്ച് പണം ആ അകൗണ്ടിലേക്ക് മാറ്റുക, ഡെബിറ്റ് കാര്‍ഡ്,നെറ്റ് ബാങ്കിങ്, യുപിഐ എന്നിവ ഈ അകൗണ്ടിനുണ്ടാകരുത്. ഇത് സ്വീപ്പ് ഇന്‍ അകൗണ്ടായിരിക്കണം. സേവിങ്സ് അകൗണ്ടിന്‍റെ ലിക്വിഡിറ്റിയും ഫിക്സഡ് ഡെപോസിറ്റിന്‍റെ പലിശയും ലഭിക്കുന്നതാണ് സ്വീപ്പ് ഇന്‍ അകൗണ്ടുകള്‍.

click me!