പെൺകുട്ടികൾക്കുള്ള മാതാപിതാക്കൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ സാധിക്കും.
പെണ്‍കുട്ടികളുളള മാതാപിതാക്കളെ ലക്ഷ്യം വച്ച് കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. 2015 ജനുവരി 22 നാണ് സുകന്യ സമൃദ്ധി പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചത്. ഉയർന്ന പലിശ നിരക്കാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 2018 ജനുവരി ഒന്ന് മുതല്‍ സുകന്യ സമൃദ്ധി പദ്ധതിയുടെ പലിശ നിരക്ക് 8.1 ശതമാനമാണ്. ഇതിലൂടെ കുട്ടികൾക്ക് വേണ്ടി അവരുടെ ചെറിയ പ്രായത്തിൽ തന്നെ സമ്പാദ്യം തുടങ്ങാം. പെൺകുട്ടികൾക്കുള്ള മാതാപിതാക്കൾക്ക് ഏതെങ്കിലും അംഗീകൃത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ സാധിക്കും.
പത്ത് വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള മാതാപിതാക്കൾക്കാണ് നിക്ഷേപം തുടങ്ങാൻ സാധിക്കുക. സുകന്യ സമൃദ്ധി യേജനയിൽ നിക്ഷേപിച്ച് കഴിഞ്ഞാൽ 14 വര്ഷം കഴിഞ്ഞ് പിൻവലിക്കാം, എന്നാൽ എന്നാൽ പെൺകുട്ടിക്ക് 21 വയസ്സ് തികയുന്നതുവരെ മാതാപിതാക്കൾക്ക് അവരുടെ മുഴുവൻ നിക്ഷേപവും പിൻവലിക്കാൻ കഴിയില്ല.പെൺകുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ 50 ശതമാനം തുക പിൻവലിക്കാതെ ഇരുന്നാൽ കാലാവധി പൂർത്തിയാകുമ്പോൾ ഒരാൾക്ക് ഏകദേശം 64 ലക്ഷം രൂപ ലഭിക്കും. ഇത് പെൺകുട്ടിയുടെ വിദ്യാഭ്യാസ ചെലവുകൾക്കായി പ്രയോജനപ്പെടുത്താൻ മാതാപിതാക്കൾക്ക് സാധിക്കും.
undefined
ഓൺലൈനിൽ സുകന്യ സമൃദ്ധി അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് എങ്ങനെ എന്നത് അറിയാം.
* ഇന്ത്യൻ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഒരു അക്കൗണ്ട് സൃഷ്‌ടിക്കുക.
* നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിങ്ങളുടെ ഐപിപിബി അക്കൗണ്ടിലേക്ക് പണം ചേർക്കുക.
* സ്‌ക്രീനിൽ നിന്നും സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തിരഞ്ഞെടുക്കുക.
* നിങ്ങളുടെ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് നമ്പറും കസ്റ്റമർ ഐഡിയും നൽകുക
* നിങ്ങൾ അടയ്‌ക്കേണ്ട തുകയും ഇൻസ്‌റ്റാൾമെൻ്റ് കാലാവധിയും തിരഞ്ഞെടുക്കുക.
* പേയ്‌മെൻ്റ് ട്രാൻസ്ഫർ വിജയകരമാകുമ്പോൾ, ഐപിപിബി ആപ്പ് നിങ്ങളെ അറിയിക്കും.