റേഷൻ കാർഡുമായി ആധാർ ലിങ്ക് ചെയ്തില്ലേ? ഓൺലൈൻ, വഴി വീട്ടിലിരുന്ന് ചെയ്യാം, മാർഗം ഇതാ

By Web Team  |  First Published Jun 21, 2024, 6:48 PM IST

ആധാറും റേഷനും ഇതിനകം ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഓൺലൈൻ ആയി  ആധാറും റേഷനും എങ്ങനെ ലിങ്ക് ചെയ്യാമെന്ന് അറിഞ്ഞിരിക്കൂ. 
 


റേഷൻ കാർഡുമായി നിങ്ങളുടെ ആധാർ ഇതുവരെ ലിങ്ക് ചെയ്തിട്ടില്ലേ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക, പൊതുവിതരണ സമ്പ്രദായം (പിഡിഎസ്) കാര്യക്ഷമമാക്കുന്നതിനും ഉദ്ദേശിച്ച ഗുണഭോക്താക്കൾക്ക് സബ്‌സിഡികൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കേന്ദ്ര സർക്കാർ ആധാർ-റേഷൻ കാർഡ് ലിങ്കിംഗ് നിർബന്ധമാക്കിയത്. മാത്രമല്ല, ഇതിലൂടെ ഡ്യൂപ്ലിക്കേറ്റും വ്യാജവുമായ റേഷൻ കാർഡുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു. 

ആധാർ-റേഷൻ കാർഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതി

Latest Videos

undefined

2024 ജൂൺ 30- ആയിരുന്നു ആദ്യം ആധാർ-റേഷൻ കാർഡ് ലിങ്ക് ചെയ്യാനുള്ള അവസാന തീയതി. എന്നാൽ ഇപ്പോൾ സമയപരിധി 2024 സെപ്റ്റംബർ 30 വരെ നീട്ടിയിട്ടുണ്ട്. 

ആധാറും റേഷനും ഇതിനകം ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഓൺലൈൻ ആയി  ആധാറും റേഷനും എങ്ങനെ ലിങ്ക് ചെയ്യാമെന്ന് അറിഞ്ഞിരിക്കൂ. 

\1) കേരളത്ത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പോർട്ടൽ ഉണ്ടായിരിക്കും.

2) ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

3) നിങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ്, രജിസ്റ്റർ ചെയ്ത മൊബൈൽ ഫോൺ എന്നിവ നൽകുക.

4) "തുടരുക/സമർപ്പിക്കുക" എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

5) നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ ലഭിച്ച ഒടിപി നൽകുക.

6) ലിങ്ക് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് സന്ദേശം ലഭിക്കും. .

click me!