കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനു വേണ്ടി ഒരു നിശ്ചിത തുക എൻപിഎസിലേക്ക് സംഭാവന ചെയ്യാൻ മാതാപിതാക്കളെ ഈ പദ്ധതി അനുവദിക്കും.
കുട്ടികൾക്കായി രൂപകൽപ്പന പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം വാത്സല്യ അഥവാ എൻപിഎസ് വാത്സല്യ. കഴിഞ്ഞ ബുധനാഴ്ചയാണ് പദ്ധതി അവതരിപ്പിച്ചത്. 2024 ലെ യൂണിയൻ ബജറ്റിൽ ആണ് കുട്ടികൾക്ക് വേണ്ടിയുള്ള ഈ പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിനു വേണ്ടി ഒരു നിശ്ചിത തുക എൻപിഎസിലേക്ക് സംഭാവന ചെയ്യാൻ മാതാപിതാക്കളെ ഈ പദ്ധതി അനുവദിക്കും.
ഉദ്ഘടന ദിവസം തന്നെ എൻപിഎസ് വാത്സല്യയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ചത്. വിവിധ പോയിൻ്റ് ഓഫ് പ്രെസെൻസ് വഴിയും e-NPS പോർട്ടലിലൂടെയും 9705 പേർ എൻറോൾ ചെയ്തതായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി അറിയിച്ചു.
undefined
എൻപിഎസ് വാത്സല്യ പദ്ധതിക്ക് കീഴിൽ പ്രതിമാസം 1,000 രൂപ വരെ നിക്ഷേപിക്കാം, കുട്ടിക്ക് 18 വയസ്സ് തികയുമ്പോൾ അക്കൗണ്ട് കുട്ടിയുടെ പേരിലേക്ക് മാറ്റം,അക്കൗണ്ട് കാലാവധി പൂർത്തിയാകുമ്പോൾ, അത് ഒരു സാധാരണ എൻപിഎസ് അക്കൗണ്ടിലേക്കോ മറ്റൊരു എൻപിഎസ് ഇതര പദ്ധതിയിലേക്കോ എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. എൻപിഎസ് വാത്സല്യ അതിൻ്റെ വരിക്കാർക്ക് സുരക്ഷിതമായ സാമ്പത്തിക ഭാവി വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യയുടെ പെൻഷൻ സമ്പ്രദായത്തിലെ ഒരു സുപ്രധാന ചുവടുവെപ്പ് ആയിരിക്കും ഇത്. കുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്ന സ്‌കീം, പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (പിഎഫ്ആർഡിഎ) കീഴിലായിരിക്കും പ്രവർത്തിക്കുക. ഒറ്റത്തവണയായി പിൻവലിക്കാനും ബാക്കി സാധാരണ പെൻഷൻ പേയ്മെൻ്റുകളായി സ്വീകരിക്കാനും ഈ പദ്ധതി അനുവദിക്കുന്നു.
എൻപിഎസ് വാത്സല്യ തുറക്കാൻ കഴിയുന്ന ബാങ്കുകൾ
ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്സിസ് ബാങ്ക്, കനറാ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര തുടങ്ങിയ ബാങ്കുകളിലൂടെ എൻപിഎസ് വത്സലയ ആരംഭിക്കാം.