വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യുന്നതിന് ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. നികുതിദായകർക്ക് ഇപ്പോൾ അവരുടെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനാകുമെങ്കിലും, കിഴിവുകൾ ക്ലെയിം ചെയ്യുന്നതിന് ചില പരിമിതികളുണ്ട്.
നികുതിദായകർക്ക് പിഴ കൂടാതെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന ദിനമായിരുന്നു ഇന്നലെ. ഈ സമയ പരിധിക്കുള്ളിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ സാധിച്ചില്ലേ? ഇനി എന്ത് ചെയ്യുമെന്ന ആശങ്കപ്പെടുന്നവർ ഈ കാര്യങ്ങൾ തീർച്ചയായും അറിയണം. 2023-24 അസസ്‌മെന്റ് വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നഷ്ടമായെങ്കിൽ ഇനിയും അവസരങ്ങൾ ഉണ്ട്. എന്നാൽ പിഴകളും നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് മാത്രം.
വൈകിയ ഐടിആർ എങ്ങനെ ഫയൽ ചെയ്യാം
undefined
2023-24 സാമ്പത്തിക വർഷത്തേക്കുള്ള വൈകിയുള്ള ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആണ്. എന്നാൽ വൈകിയ ഐടിആർ ഫയൽ ചെയ്യുന്നതിനായി 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 234 എഫ് പ്രകാരം വ്യക്തികൾ 5,000 രൂപ വരെ പിഴ അടയ്‌ക്കേണ്ടതുണ്ട്. നിങ്ങളുടെ ആകെ വരുമാനം 5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ,വൈകി ഫയൽ ചെയ്യുന്നതിനുള്ള ഫീസ് 1,000 രൂപയായിരിക്കും.
വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യുന്നതിന് ചില ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. നികുതിദായകർക്ക് ഇപ്പോൾ അവരുടെ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനാകുമെങ്കിലും, കിഴിവുകൾ ക്ലെയിം ചെയ്യുന്നതിന് ചില പരിമിതികളുണ്ട്. കാലതാമസം വരുത്തുന്ന നികുതി അടയ്ക്കുന്നതിനുള്ള പലിശ നിരക്ക് പ്രതിമാസം 1 ശതമാനമാണ്.
വൈകിയുള്ള റിട്ടേൺ ഫയൽ ചെയ്യുന്നതിന്, ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക, ഉചിതമായ ഐടിആർ ഫോം തിരഞ്ഞെടുക്കുക, കൃത്യമായ വിവരങ്ങൾ നൽകുക, കുടിശ്ശികയുള്ള നികുതികൾ അടയ്ക്കുക, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, 2024 ജൂലൈ 31 വരെ നിങ്ങൾ ഐടിആർ ഫയൽ ചെയ്‌തിട്ടുണ്ടെങ്കിൽ, പിഴയില്ലാതെ 30 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് അത് ഇ-വെരിഫൈ ചെയ്യാൻ കഴിയും