യുപിഐയിലൂടെ പണം അയച്ചപ്പോൾ പണി കിട്ടിയോ; പരാതി നൽകേണ്ടത് ആർക്ക്, എങ്ങനെ എന്നറിയാം

By Web Team  |  First Published Dec 21, 2024, 6:00 PM IST

യുപിഐ ഇടപാടിനിടെ ഏതെങ്കിലും തരത്തിലുള്ള പ്രശനങ്ങൾ അഭിമുകീകരിക്കുകയാണെങ്കിൽ ഉപയോക്തക്കക്ക് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ പരാതി നൽകാം.  


യുപിഐയുടെ വരവോടെ ആളുകൾ ക്യാഷ്‌ലെസ്സ് ഇടപാടുകൾ കൂടുതൽ  നടത്താൻ തുടങ്ങി, പ്രത്യേകിച്ച് കോവിഡിന് ശേഷം. യുപിഐയുടെ സ്വീകാര്യത രാജ്യത്ത് വൻതോതിലാണ് വർദ്ധിക്കുന്നത്. 2023-24 സാമ്പത്തിക വ‍ർഷത്തിൽ ആദ്യമായി യുപിഐ ഇടപാടുകളുള്ള എണ്ണം 100 ബില്യൻ കടന്ന് 131 ബല്യനിലെത്തിയിരുന്നു. എന്നാൽ ചില സാഹചര്യങ്ങളിൽ യുപിഐ തിരിച്ചടി നൽകാറുണ്ട് ബാങ്ക് സെർവറുകളിൽ പ്രശ്നം, സാങ്കേതിക തകരാറുകൾ അല്ലെങ്കിൽ അനധികൃത ഇടപാടുകൾ എന്നിവ പോലുള്ള പ്രശ്നങ്ങൾ നേരിട്ടേക്കാം.  ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എന്തുചെയ്യും?

യുപിഐ ഇടപാടിനിടെ ഏതെങ്കിലും തരത്തിലുള്ള പ്രശനങ്ങൾ അഭിമുകീകരിക്കുകയാണെങ്കിൽ ഉപയോക്തക്കക്ക് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൻപിസിഐ) പരാതി നൽകാം.  

Latest Videos

undefined

പരാതി നൽകാനുള്ള ഘട്ടങ്ങൾ ഇവയാണ്

* എൻപിസിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് യുപിഐ എന്ന വിഭാഗം തെരഞ്ഞെടുക്കുക. അതിൽ ‘തർക്ക പരിഹാര സംവിധാനം’ എന്നതിൽ ക്ലിക്ക് ചെയ്യുക. 
* ‘പരാതി’ വിഭാഗത്തിന് കീഴിലുള്ള ‘ഇടപാട്’ ഓപ്ഷൻ തുറക്കുക.  
* പരാതി അനുസരിച്ച് 'ഇടപാടിൻ്റെ സ്വഭാവം' തിരഞ്ഞെടുക്കുക
* അക്കൗണ്ടിലേക്ക് തെറ്റായി പണം ട്രാൻസ്ഫർ ചെയ്തു എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്ത് പ്രശ്‌നത്തിൻ്റെ ഒരു ഹ്രസ്വ വിവരണം നൽകുക.
* ഇടപാട് ഐഡി, ബാങ്കിൻ്റെ പേര്, യുപിഐ ഐഡി, തുക, ഇടപാട് തീയതി, ഇമെയിൽ ഐഡി എന്നിവ നൽകുക.
* രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ നൽകുക. കൂടെ, ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻ്റിൻ്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുകയും ചെയ്യുക.
* നൽകിയ എല്ലാ വിശദാംശങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കുക.

ഈ ഘട്ടങ്ങൾ പാലിക്കുന്നതിലൂടെ, നിങ്ങൾക്ക് യുപിഐ ഇടപാട് പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കാൻ കഴിയും 

tags
click me!