ക്രെഡിറ്റ് കാര്‍ഡ് മൂലമുള്ള അധിക ചെലവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം
ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാത്തവര്‍ ഇന്നത്തെ കാലത്ത് വളരെ കുറവാണ്. അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വളരെയധികം സഹായകരമാണ്. ഇതിനുപുറമേ റിവാര്‍ഡ് പോയിന്‍റുകള്‍, ക്യാഷ്ബാക്ക് തുടങ്ങിയ ആനുകൂല്യങ്ങളും ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ലഭിക്കും. അതേസമയം തന്നെ ക്രെഡിറ്റ് കാര്‍ഡ് കൈവശം വയ്ക്കുമ്പോള്‍ ചില ചെലവുകള്‍ കൂടി അതിനോട് അനുബന്ധമായി ഉണ്ടാകാറുണ്ട്. ക്രെഡിറ്റ് കാര്‍ഡ് മൂലമുള്ള അധിക ചെലവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം
പലിശ
ക്രെഡിറ്റ് കാര്‍ഡ് ബില്‍ കൃത്യമായ സമയത്ത് പൂര്‍ണമായും അടച്ചില്ലെങ്കില്‍ ബാങ്കുകള്‍ സാധാരണയായി കുടിശ്ശിക തുകയ്ക്ക് പലിശ ഈടാക്കും. ഈ പലിശ നിരക്ക് പല ഇടപാടുകളിലും വളരെ ഉയര്‍ന്നതായിരിക്കും. പലപ്പോഴും ഇത് മൊത്തം കുടിശ്ശിക തുകയുടെ ഒരു ശതമാനം വരെ ആകാറുണ്ട്.
വാര്‍ഷിക ഫീസ്
ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുമ്പോള്‍ ബാങ്ക് അതിന് വാര്‍ഷിക ഫീസ് കൂടി ഈടാക്കും. പല ബാങ്കുകളിലും ഇത് പലനിരക്കുകളാണ്. ചില ബാങ്കുകള്‍ പക്ഷേ വാര്‍ഷിക ഫീസ് ഈടാക്കാറില്ല. നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്ന പ്രീമിയം ക്രെഡിറ്റ് കാര്‍ഡുകള്‍ സാധാരണ ക്രെഡിറ്റ് കാര്‍ഡുകളെ അപേക്ഷിച്ച് ഉയര്‍ന്ന വാര്‍ഷിക ഫീസ് ഈടാക്കാറുണ്ട്.
പണം പിന്‍വലിക്കാനുള്ള ഫീസ്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനു ബാങ്കുകള്‍ ഫീസ് ഈടാക്കും. മൊത്തം തുകയുടെ രണ്ടര ശതമാനം വരെ ഫീസ് ചുമത്താന്‍ സാധ്യതയുണ്ട്.
പെയ്മെന്‍റ് വൈകിയാല്‍ ഈടാക്കുന്ന ഫീസ്
ക്രെഡിറ്റ് കാര്‍ഡ് പെയ്മെന്‍റിന്‍റെ അടവ് വൈകിയാല്‍ ബാങ്കുകള്‍ ഫീസിടാക്കും.
ചരക്ക് സേവന നികുതി
വാര്‍ഷിക ഫീസ,് ഇഎംഐകളുടെ പ്രോസസിംഗ് ഫീസ്, പലിശ തുടങ്ങിയ നിരവധി ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ ജി എസ് ടി ഈടാക്കും. ഏതാണ്ട് 18% വരെയാണ് ഈ നികുതി
വിദേശ ഇടപാടുകള്‍ക്കുള്ള ഫീസ്
രാജ്യത്തിന് പുറത്തുള്ള പണം ഇടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ ബാങ്കുകള്‍ ഇതിന് പ്രത്യേക ഫീസ് ഈടാക്കും. ഇത് ആകെ തുകയുടെ ഒന്നര ശതമാനം മുതല്‍ മൂന്നു ശതമാനം വരെ ആകാം