ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ നഷ്ടപ്പെട്ടോ? എങ്ങനെ എളുപ്പത്തിൽ ബ്ലോക്ക് ചെയ്യാം

By Web Team  |  First Published Aug 2, 2024, 6:07 PM IST

ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ്  നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്‌താൽ ചിലപ്പോൾ പണം നഷ്ടപ്പെട്ടേക്കാം.. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ നഷ്ടപ്പെട്ടാൽ ബ്ലോക്ക് ചെയ്യുന്നതായിരിക്കും നല്ലത് 


ഡെബിറ്റ് കാർഡുകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്തവർ ഇന്ന് ചുരുക്കമാണ്. എവിടെ നിന്നും പണം പിൻവലിക്കാനും ഓൺലൈൻ ഇടപാടുകൾ നടത്താനും ഇവ ഉപകരിക്കുന്നു. ക്രെഡിറ്റ് കാർഡുകളിലൂടെ ഹ്രസ്വകാല വായ്പാ ലഭിക്കുന്നത് അതിന്റെ സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്. 

ഡെബിറ്റ് കാർഡ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ്  നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്‌താൽ ചിലപ്പോൾ പണം നഷ്ടപ്പെട്ടേക്കാം.. ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ നഷ്ടപ്പെട്ടാൽ ബ്ലോക്ക് ചെയ്യുന്നതായിരിക്കും നല്ലത് 

Latest Videos

undefined

ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ എങ്ങനെ ബ്ലോക്ക് ചെയ്യാം?

ഓൺലൈൻ അല്ലെങ്കിൽ ഓഫ്‌ലൈൻ വഴി ഒരാൾക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യാം. ചില ബാങ്കുകൾ എസ്എംഎസ് വഴിയോ ഒരു ടോൾ ഫ്രീ നമ്പറിൽ വിളിച്ചോ ഒരു കാർഡ് ബ്ലോക്ക് ചെയ്യാൻ വ്യക്തികളെ അനുവദിക്കുന്നു. ഓഫ്‌ലൈൻ ആയി അടുത്തുള്ള ബാങ്ക് സന്ദർശിച്ച് ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ സാധിക്കും. ഓൺലൈനായി ചെയ്യുമ്പോൾ നിങ്ങളുടെ ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് പോർട്ടൽ വഴിയോ മൊബൈൽ ആപ്പ് വഴിയോ കാർഡുകൾ ബ്ലോക്ക് ചെയ്യാം. 

നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിങ് ആപ്പ് തുറന്ന ശേഷം ഡെബിറ്റ്/ക്രെഡിറ്റ് കാർഡിൻ്റെ വിശദാംശങ്ങൾ കണ്ടെത്തുന്ന വിഭാഗത്തിലേക്ക് പോകുക. കാർഡ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. കാർഡ് ബ്ലോക്ക് ചെയ്യാനുള്ള കാരണങ്ങൾ സൂചിപ്പിക്കുക. അപേക്ഷ സമർപ്പിക്കുക. ഒരിക്കൽ കൂടി ഉറപ്പിക്കാൻ സ്ഥിരീകരണം ആവശ്യപ്പെടും അത് നൽകുക. 

എസ്എംഎസ് വഴിയും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യാം. ബാങ്ക് നൽകുന്ന നമ്പറിലേക്ക്, നിർദ്ദിഷ്ട ഫോർമാറ്റ് അനുസരിച്ച് എസ്എംഎസ് അയക്കണം. കാർഡ് ബ്ലോക്ക് ചെയ്തുകഴിഞ്ഞാൽ ബാങ്ക് ഒരു സ്ഥിരീകരണ സന്ദേശം അയയ്ക്കും.

ബാങ്കിൻ്റെ ടോൾ ഫ്രീ ഫോൺ ബാങ്കിംഗ് നമ്പറിൽ ബന്ധപ്പെട്ടും ഉപഭോക്താക്കൾക്ക് അവരുടെ കാർഡുകൾ ബ്ലോക്ക് ചെയ്യാനും കഴിയും

click me!