ഐടിആർ ഫയൽ ചെയ്യാൻ പാൻ കാർഡ് ഇല്ലേ? ഇ-പാൻ ഡൗൺലോഡ് ചെയ്യാം പാൻ കാർഡ് നഷ്‌ടമായ വ്യക്തികൾക്ക് വെബ്‌സൈറ്റിൽ നിന്ന് എളുപ്പത്തിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്യാം.
ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി അടുത്തുവരികയാണ്. ഇനി രണ്ടാഴ്ച കൂടി മാത്രമാണ് ഐടിആർ ഫയൽ ചെയ്യാനുള്ള സമയം. ഐടിആർ സമർപ്പിക്കുന്നതിന് ചില രേഖകൾ ആവശ്യമാണ്. അതിനാൽ ഐടിആർ സമർപ്പിക്കുന്ന ഓരോ ജീവനക്കാരനും ഇപ്പോൾ ആവശ്യമായ രേഖകൾ ശേഖരിക്കുന്ന തിരക്കിലാണ്. ഐടിആർ സമർപ്പിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട രണ്ട് രേഖകളാണ് ആധാറും പാൻ കാർഡും.
ആദായ നികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫ ന്യൂമറിക് അക്കൗണ്ട് നമ്പറാണ് പാൻ കാർഡ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനും മറ്റ് പല സാമ്പത്തിക ഇടപാടുകൾക്കും പാൻ കാർഡ് ആവശ്യമായി വരാറുണ്ട്. അതായത്, എല്ലാ സാമ്പത്തിക ഇടപാടുകളും നികുതി വകുപ്പുമായി ബന്ധിപ്പിക്കുന്നതിന് പാൻ കാർഡ് അത്യാവശ്യമാണ്.
undefined
നിങ്ങളുടെ കൈവശം പാൻ കാർഡ് ഇല്ലെങ്കിൽ ആദായ നികുതി വെബ്സൈറ്റിൽ നിന്ന് അത് ഡൗൺലോഡ് ചെയ്യാം. പാൻ കാർഡ് നഷ്‌ടമായ വ്യക്തികൾക്ക് വെബ്‌സൈറ്റിൽ നിന്ന് എളുപ്പത്തിൽ പാൻ കാർഡ് ഡൗൺലോഡ് ചെയ്യാം.
എങ്ങനെ ഇ-പാൻ ഡൗൺലോഡ് ചെയ്യാം?
*ആദ്യം ഇൻകം ടാക്സ് ഇ-ഫയലിംഗ് വെബ്സൈറ്റ് സന്ദർശിക്കുക https://www.incometax.gov.in/.
*നിങ്ങൾ ഈ വെബ്‌സൈറ്റിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, 'Register Yourself' എന്നതിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്താൽ ലോഗിൻ ചെയ്യുക.
*അതിനുശേഷം ഇ-പാൻ സെക്ഷൻ സന്ദർശിക്കുക.
*ഇ-പാൻ പേജിൽ നിങ്ങൾ 'പുതിയ പാൻ' അല്ലെങ്കിൽ 'പാൻ കാർഡ് റീപ്രിന്റ്' എന്ന ഓപ്ഷൻ കാണും.
*നിങ്ങൾക്ക് ഇതിനകം ഒരു പാൻ കാർഡ് ഉണ്ടെങ്കിൽ അത് നഷ്ടപ്പെട്ടതാണെങ്കിൽ, 'പാൻ കാർഡ് റീപ്രിന്റ്' ഓപ്ഷൻ തിരഞ്ഞെടുക്കുക.
*നിങ്ങളുടെ ജനനത്തീയതി, ക്യാപ്‌ച കോഡ്, പാൻ നമ്പർ, ആധാർ നമ്പർ, മറ്റ് പ്രസക്തമായ വിവരങ്ങൾ എന്നിവ ഇവിടെ നൽകുക.
*ഈ വിശദാംശങ്ങളെല്ലാം പൂരിപ്പിച്ച് സമർപ്പിക്കുക.
*നിങ്ങളുടെ ആധാർ കാർഡുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒട്ടിപി ലഭിക്കും. തുടർന്ന് ഒട്ടിപി നൽകി സ്ഥിരീകരിക്കുക.
*സ്ഥിരീകരണത്തിന് ശേഷം ഇ-പാൻ ലഭിക്കാൻ നിശ്ചിത ഫീസ് അടയ്‌ക്കേണ്ടതാണ്.
*ഫീസ് അടച്ചതിന് ശേഷം നിങ്ങൾക്ക് ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും.
* ഇപ്പോൾ ഇ-പാൻ പേജിലേക്ക് തിരികെ പോയി നിങ്ങൾ നൽകിയ ഇ-മെയിൽ വിലാസം പരിശോധിക്കുക.
*ഇ-പാൻ ഡൗൺലോഡ് ലിങ്ക് അതേ ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കും.
*ഇ-മെയിലിലെ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങൾക്ക് ഇ-പാൻ ഡൗൺലോഡ് ചെയ്യാം