ഇന്ത്യയിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നിയമങ്ങൾ ഉണ്ട്. ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാമെന്നുള്ളത് അറിയാമോ?
സ്വർണം ആഭരണമായും അല്ലാതെയും വാങ്ങി സൂക്ഷിക്കുന്നത് ഇന്ത്യയിൽ സർവ്വ സാധാരണമാണ്. ആഭരണങ്ങൾ, നാണയങ്ങൾ, അല്ലെങ്കിൽ ആധുനിക നിക്ഷേപ പദ്ധതികൾ എന്നിവയുടെ രൂപത്തിൽ ഏതാണ്ട് എല്ലാ കുടുംബങ്ങളുടെയും കൈവശം കുറച്ച് സ്വർണ്ണമുണ്ട്.എന്നാൽ ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം സൂക്ഷിക്കാമെന്നുള്ളത് അറിയാമോ?
ഇന്ത്യയിൽ സ്വർണം വാങ്ങുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള നിയമങ്ങൾ ഉണ്ട്. ഇത് അനുസരിച്ച് വിവാഹിതയായ ഒരു സ്ത്രീക്ക് 500 ഗ്രാം സ്വർണം വരെ വീട്ടിൽ സൂക്ഷിക്കാം. മാത്രമല്ല, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് നിയമങ്ങൾ അനുസരിച്ച് ഒരു വ്യക്തിയുടെ കൈവശം എത്ര സ്വർണം ഉണ്ടെങ്കിലും അത് എങ്ങനെ ലഭിച്ചു എന്നതിൻ്റെ തെളിവ് കൂടി അയാളുടെ പക്കലുണ്ടാകണം.
undefined
സ്ത്രീകൾക്ക് എത്ര സ്വർണം കൈവശം വയ്ക്കാം?
ആദായനികുതി നിയമം അനുസരിച്ച്, വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാം സ്വർണം കൈവശം വയ്ക്കാം. അതേസമയം, അവിവാഹിതയായ സ്ത്രീയുടെ സ്വർണത്തിൻ്റെ പരിധി 250 ഗ്രാമായി നിലനിർത്തിയിട്ടുണ്ട്. പുരുഷന്മാർക്ക് 100 ഗ്രാം സ്വർണം മാത്രമേ സൂക്ഷിക്കാൻ അനുവാദമുള്ളൂ.
പാരമ്പര്യമായി ലഭിച്ച സ്വർണത്തിന് നികുതിയുണ്ടോ?
സ്വർണം പാരമ്പര്യമായി ലഭിച്ചതാണെങ്കിൽ, അതിന് നികുതിയില്ല. മാത്രമല്ല, നിശ്ചിത പരിധിക്കുള്ളിൽ കണ്ടെത്തിയ സ്വർണാഭരണങ്ങൾ പിടിച്ചെടുക്കാൻ അധികൃതർക്ക് കഴിയില്ല.
സ്വർണം സൂക്ഷിക്കുന്നതിനും നികുതിയുണ്ടോ?
സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിന് നികുതി നൽകേണ്ടതില്ലെങ്കിലും സ്വർണം വിൽക്കുകയാണെങ്കിൽ അതിന് നികുതി നൽകണം. കൂടാതെ, 3 വർഷത്തേക്ക് സ്വർണം കൈവശം വച്ചതിന് ശേഷം വിൽക്കുകയാണെങ്കിൽ, ലാഭം ദീർഘകാല മൂലധന നേട്ടത്തിന് (LTCG) വിധേയമായിരിക്കും. അതിൻ്റെ നിരക്ക് 20 ശതമാനമാണ്.