സേവിംഗ്സ് അക്കൗണ്ടിന്റെ പരിധി അറിയാമോ? നിക്ഷേപിക്കുന്നതിന് മുൻപ് പരിധി അറിയാം

By Web Team  |  First Published Oct 22, 2024, 6:51 PM IST

ഉപഭോക്താവിന്റെ സാഹചര്യങ്ങൾ, സാമ്പത്തിക ലക്ഷ്യങ്ങൾ,  എന്നിവയെ അടിസ്ഥാനമാക്കി വേണം  സേവിംഗ്‌സ് അക്കൗണ്ടിൽ എത്ര തുക സൂക്ഷിക്കണം എന്ന് തീരുമാനിക്കാൻ .


നിലവിൽ ഒരു സേവിംഗ്സ് അക്കൗണ്ടെങ്കിലും ഇല്ലാത്തവർ കുറവായിരിക്കും. കാരണം, ഏതൊരാളുടെയും സാമ്പത്തിക യാത്രയുടെ ആദ്യപടിയാണ് സേവിംഗ്സ് അക്കൗണ്ട്. ഫണ്ട് സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം, നിക്ഷേപങ്ങൾക്ക് പലിശ ലഭിക്കുന്നു എന്നതും സേവിംഗ്സ് അക്കൗണ്ടിന്റെ  നേട്ടമാണ്. എന്നാൽ  മുഴുവൻ തുകയും സേവിങ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്നത് മികച്ച രീതിയല്ലെന്നും, വരുമാനം വർധിപ്പിക്കുന്നതിനുതകുന്ന തരത്തിൽ  പണം നിക്ഷേപിക്കണമെന്നുമാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം

ഉപഭോക്താവിന്റെ സാഹചര്യങ്ങൾ, സാമ്പത്തിക ലക്ഷ്യങ്ങൾ,  എന്നിവയെ അടിസ്ഥാനമാക്കി വേണം  സേവിംഗ്‌സ് അക്കൗണ്ടിൽ എത്ര തുക സൂക്ഷിക്കണം എന്ന് തീരുമാനിക്കാൻ . ആവശ്യമുള്ളപ്പോൾ ഈസിയായി പണം പിൻവലിക്കാമെന്നതിിനൽ സേവിംഗ്സ് അക്കൗണ്ടുകൾ പൊതുവെ വിശ്വസനീയമാണ്. സേവിംഗ്സ് അക്കൗണ്ടിൽ കൂടുതൽ തുക നിക്ഷേപിക്കും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കാം

Latest Videos

ഒരു എമർജൻസി ഫണ്ട്  രൂപീകരിക്കുക
ഒരു എമർജൻസി ഫണ്ട്  സൂക്ഷിക്കുക എന്നതാണ് ഒരു സേവിംഗ്സ് അക്കൗണ്ടിന്റെ പ്രധാന  ഉദ്ദേശ്യങ്ങളിലൊന്ന് .  മൂന്ന് മുതൽ ആറ് മാസം വരെയുള്ള ജീവിതച്ചെലവിനാവശ്യമായ തുക സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റാം.   മെഡിക്കൽ എമർജന്റ്സി, തൊഴിൽ നഷ്ടപ്പെടൽ  പോലുള്ള അപ്രതീക്ഷിത സംഭവങ്ങളുണ്ടാകുമ്പോൾ എമർജന്റ്സി ഫണ്ടുകൾ വലിയ ആശ്വാസമാകും.

ഹ്രസ്വകാല ലക്ഷ്യങ്ങൾ
അവധിക്കാലചെലവുകൾ, ഡൗൺ പേയ്‌മെന്റ് അടയ്ക്കൽ പോലെയുള്ള ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി ഒരു സേവിംഗ്സ് അക്കൗണ്ടിൽ ഫണ്ട് സൂക്ഷിക്കുന്നത് മികച്ച തീരുമാനമാണ്. . നിങ്ങളുടെ സാഹചര്യങ്ങൾ, സാമ്പത്തിക ലക്ഷ്യങ്ങൾ,  എന്നിവയെ അടിസ്ഥാനമാക്കി വേണം  സേവിംഗ്‌സ് അക്കൗണ്ടിൽ എത്ര തുക സൂക്ഷിക്കണം എന്ന് തീരുമാനിക്കാൻ .

പ്രതിമാസ ചെലവുകൾ
സേവിംഗ്സ് അക്കൗണ്ടിൽ എത്ര തുക സൂക്ഷിക്കണമെന്ന് തീരുമാനിക്കുന്നതിന് മുൻപ്   പ്രതിമാസ ചെലവുകളും കണക്കാക്കണം.  വാടക  പലചരക്ക് സാധനങ്ങൾ, ഇൻഷുറൻസ് പ്രീമിയങ്ങൾ പോലുള്ള  ചെലവുകൾക്കുള്ള  തുക കണക്കാക്കണം. കാരണം ചെലവുകളെപ്പറ്റി ധാരണയുണ്ടെങ്കിൽ, അപ്രതീക്ഷിത ചെലവുകൾ ഉണ്ടായാലും സാമ്പത്തികസ്ഥിതിയറിഞ്ഞ് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയും

 റിട്ടേണുകൾ
സുരക്ഷയും, എളുപ്പത്തിൽ പിൻവലിക്കാമെന്ന സൗകര്യവുമുണ്ടെങ്കിലും, കൂടുതൽ തുക സേവിംഗ്സ് അക്കൗണ്ടിലേക്ക് മാറ്റുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കാരണം  മറ്റ് നിക്ഷേപ ഓപ്ഷനുകളെ അപേക്ഷിച്ച് സേവിംഗ്സ് അക്കൗണ്ടിലെ തുകയ്ക്ക് പലിശ  കുറവാണ്. കൂടുതൽ വരുമാനം ഉറപ്പുവരുത്തുന്നതിനായി, അധികതുക, നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും മറ്റും വിലയിരുത്തിയതിന് ശേഷം, മറ്റ് നിക്ഷേപമാർഗങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കാവുന്നതാണ്

click me!