ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്.
സാമ്പത്തികമായി ഇടപാട് നടത്തുന്ന ഭൂരിഭാഗം പേർക്കും ഇപ്പോൾ ക്രെഡിറ്റ് സ്കോർ എന്താണെന്നുള്ള ധാരണ ഉണ്ടായിരിക്കും. വായ്പ എടുക്കാൻ യോഗ്യരാണോ നിങ്ങളെന്നുള്ളതിനുള്ള അളവുകോലാണ് ക്രെഡിറ്റ് സ്കോർ. ക്രെഡിറ്റ് ബ്യൂറോയായ സിബിൽ തയ്യാറാക്കുന്നതിനാൽ ഇത് സിബിൽ സ്കോർ എന്നാണ് അറിയപ്പെടുന്നത്. സിബിൽ സ്കോർ. ഇത് 300 മുതൽ 900 വരെയാണ്.
ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കുന്നത്. ഇങ്ങനെ തീരുമാനിക്കപ്പെടുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. ക്രെഡിറ്റ് സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് ക്രെഡിറ്റ് സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് ക്രെഡിറ്റ് സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രെഡിറ്റ് സ്കോർ തീരുമാനിക്കപ്പെടുന്നത്.
സിബിൽ സ്കോറിനെ ബാധിക്കുന്ന ഘടകങ്ങൾ
undefined
ക്രെഡിറ്റ് സ്കോർ കണക്കാക്കുമ്പോൾ പരിഗണിക്കുന്ന വിവിധ ഘടകങ്ങൾ ഇതാ:
ഇടപാട് ചരിത്രം
സിബിൽ സ്‌കോർ കണക്കാക്കുമ്പോൾ ഒരു വ്യക്തിയുടെ പേയ്‌മെൻ്റ് ചരിത്രത്തിനാണ് സാധാരണയായി ഏറ്റവും കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്. വായ്പകളുടെയും ക്രെഡിറ്റ് കാർഡ് ബില്ലുകളുടെയും തിരിച്ചടവ് കൃത്യസമയത്ത് നടത്തുന്നത് ക്രെഡിറ്റ് സ്‌കോറിനെ ഗുണപരമായി ബാധിക്കുന്നു. എന്നാൽ, വൈകിയ പേയ്‌മെൻ്റുകൾ, അല്ലെങ്കിൽ ലോൺ സെറ്റിൽമെൻ്റുകൾ എന്നിവ ക്രെഡിറ്റ് സ്‌കോറിനെ പ്രതികൂലമായി ബാധിക്കുന്നു.
ക്രെഡിറ്റ് വിനിയോഗ അനുപാതം
ഒരു വ്യക്തിയുടെ മൊത്തം വായ്പാ പരിധിയും ആയാൾ എടുക്കുന്ന വായ്പയുടെയും തമ്മിലുള്ള താരതമ്യ തുകയാണ് നിങ്ങളുടെ ക്രെഡിറ്റ് വിനിയോഗ അനുപാതം. ഒരു നല്ല ക്രെഡിറ്റ് സ്‌കോറിന് ഇത് 30%-ൽ താഴെ നിലനിർത്താൻ വിദഗ്ധർ നിർദേശിക്കുന്നുണ്ട്.
വായ്പ വൈവിധ്യം
സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വായ്പകൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന വായ്പകൾ ഉണ്ട്, ഇത്തരത്തിൽ വിവിധ തരത്തിലുള്ള വായ്പകൾ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നത് നല്ലതാണ്. ഹോം ലോണുകൾ, വാഹന വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ പോലെയുള്ളവ സിബിൽ സ്‌കോറിനെ ഉയർത്തും.