ചൂടപ്പം പോലെ വീടുകള്‍ വിറ്റ് രാജ്യത്തെ ഈ എട്ട് നഗരങ്ങള്‍; വില്‍പന ആറ് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍

By Web Team  |  First Published Oct 4, 2023, 6:00 PM IST

വീടുകളുടെ വില്‍പന കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള പാദത്തിലെ രാജ്യത്തെ ഏറ്റവും വലിയ എട്ട് പട്ടണങ്ങളിലെ ഭവന പദ്ധതികളുടെ വില്‍പന കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


രാജ്യത്തെ ഭവന നിര്‍മാണ മേഖലയില്‍ പുത്തന്‍ ഉണര്‍വേകി വീടുകളുടെ വില്‍പന കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള പാദത്തിലെ രാജ്യത്തെ ഏറ്റവും വലിയ എട്ട് പട്ടണങ്ങളിലെ ഭവന പദ്ധതികളുടെ വില്‍പന കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ വില്‍പന 12 ശതമാനമാണ് കൂടിയത്. 82,612 യൂണിറ്റുകളാണ് ഈ മൂന്ന് മാസത്തിനിടെ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 73,691 യൂണിറ്റായിരുന്നു വില്‍പന.

ALSO READ: ആപത്തുകാലത്ത് റെസ്റ്റോറന്റുകള്‍ക്ക് സഹായവുമായി സ്വിഗ്ഗി; കോടികളുടെ വായ്‌പ

Latest Videos

undefined

വില്‍പനയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത് ദില്ലി - എന്‍സിആര്‍ മേഖലയിലാണ്. 27 ശതമാനം. 13,981  യൂണിറ്റുകളാണ് ഇവിടെ വില്‍പന നടത്താനായത്. മുംബൈയിലെ വില്‍പന വളര്‍ച്ച 4 ശതമാനമാണ്. വിറ്റത് 22,308 യൂണിറ്റുകള്‍. പൂനെയിലും മികച്ച രീതിയില്‍ ഭവന പദ്ധതികളുടെ വില്‍പന നടക്കുന്നുണ്ട്. 20 ശതമാനം വളര്‍ച്ചയോടെ 13,079 യൂണിറ്റുകളാണ് ഇക്കാലയളവില്‍ വിറ്റുപോയത്. ഹൈദരാബാദില്‍ 5 ശതമാനവും അഹമ്മദാബാദില്‍ 6 ശതമാനവും വില്‍പന കൂടി. കൊല്‍ക്കത്തയിലെ വില്‍പന 1,843 ല്‍ നിന്നും 3,772 ആയി ഉയര്‍ന്നു. അതേ സമയം ബംഗളൂരുവിലെ വില്‍പന13,013ല്‍ നിന്നും13,169 യൂണിറ്റുകള്‍ ആയി  നേരിയ തോതില്‍ വര്‍ധിച്ചു.

ALSO READ: രണ്ടും കൽപ്പിച്ച് മുകേഷ് അംബാനിയും മകളും; യുവാക്കളെ വലയിലാക്കാൻ ഫ്രഞ്ച് തീം കഫേ

വില്‍പന കൂടിയതോടെ ഭവനപദ്ധതികളുടെ നിരക്കും വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ നിരക്ക് വര്‍ധന ഹൈദരാബാദില്‍ ആണ് . 11 ശതമാനമാണ് ഭവന പദ്ധതികളുടെ വില കൂടിയത്. കൊല്‍ക്കത്തയില്‍ ഏഴ് ശതമാനവും ബെംഗളൂരുവിലും മുംബൈയിലും ആറ് ശതമാനവും വില കൂടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!