ഡിജിറ്റൽ ആപ്ലിക്കേഷനുകളിലൂടെ എളുപ്പം നേടാം ഹോം ലോൺ

By Web Team  |  First Published Oct 30, 2024, 2:09 PM IST

Bajaj Finserv App പോലെയുള്ള ആപ്പുകള്‍ എങ്ങനെയാണ് ലോൺ പ്രോസസ് എളുപ്പമാക്കുന്നതെന്ന് ഈ ലേഖനത്തിലൂടെ മനസ്സിലാക്കാം


Bajaj Finserv App ഉപയോഗിച്ച് എങ്ങനെ നിങ്ങളുടെ ഹോം ലോൺ നേടാം എന്നറിയാം. സൗകര്യപ്രദമായ പ്ലാറ്റ്‍ഫോം, റിയൽടൈം ട്രാക്കിങ്, കുറഞ്ഞ പേപ്പര്‍വര്‍ക്കുകള്‍, മാത്രമല്ല വേഗത്തിൽ അപ്രൂവൽ

പുതിയകാലത്ത് ഡിജിറ്റൽ ടെക്നോളജി, എങ്ങനെയാണ് നമ്മള്‍ ഭവന വായ്പ എടുക്കുന്നത് എന്നത് മാറ്റിമറിച്ചു. ലോൺ ആപ്ലിക്കേഷനുകള്‍ ഈ പരിശ്രമം വളരെ ലഘൂകരിച്ചു. ഇതിന് ഒരു ഉദാഹരണമാണ് Bajaj Finserv App. ഇതിലൂടെ നിങ്ങള്‍ക്ക് എളുപ്പം ലോൺ എടുക്കാം. Bajaj Finserv App പോലെയുള്ള ആപ്പുകള്‍ എങ്ങനെയാണ് ലോൺ പ്രോസസ് എളുപ്പമാക്കുന്നതെന്ന് ഈ ലേഖനത്തിലൂടെ മനസ്സിലാക്കാം

Latest Videos

ഹോം ലോൺ ആപ്ലിക്കേഷന്‍റെ തുടക്കം

ബാങ്കുകളിൽ കയറിയിറങ്ങി ഒരുപാട് കടലാസുകള്‍ കൈകാര്യം ചെയ്ത് ലോൺ എടുക്കുന്നത് ഇനി ആവശ്യം വരില്ല. ഇപ്പോള്‍ നിങ്ങളുടെ മൊബൈൽ ഫോണിൽ നിന്നും നേരിട്ട് ലോണുകള്‍ക്ക് അപേക്ഷിക്കാം. സുതാര്യതയും മികവും ഇവ ഉറപ്പാക്കുന്നു.

ഹോം ലോൺ ആപ്പുകള്‍ ഉപയോഗിക്കുന്നതിന്‍റെ ഗുണങ്ങള്‍

  1. എവിടെവച്ചും എപ്പോഴും സൗകര്യപ്രദമായ ആക്സസ്: എവിടെ നിന്ന് വേണമെങ്കിലും ഓൺലൈനായി നിങ്ങളുടെ ആപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കാം. സമയവും ലാഭിക്കാം.
  2. എളുപ്പത്തിൽ അപേക്ഷകള്‍: യൂസര്‍ ഫ്രണ്ട്ലിയായ ഡിസൈൻ. വ്യക്തി വിവരങ്ങളും അവശ്യ രേഖകളും കൊടുത്താൽ വേഗത്തിൽ അപേക്ഷ സമര്‍പ്പിക്കാം.
  3. റിയൽ ടൈം ആപ്ലിക്കേഷന്‍ ട്രാക്കിങ്: സുതാര്യത ഉറപ്പ്. റിയൽ ടൈം വിവരങ്ങള്‍ അറിയാം. നോട്ടിഫിക്കേഷനുകള്‍ അപ്പപ്പോള്‍ ലഭിക്കും.
  4. രേഖകള്‍ എളുപ്പത്തിൽ കൈകാര്യം ചെയ്യാം: പേപ്പര്‍വര്‍ക്കുകള്‍ ആവശ്യമേയില്ല. നേരിട്ട് രേഖകള്‍ ഡിജിറ്റലായി അപ് ലോഡ് ചെയ്യാം. വെരിഫിക്കേഷന്‍ വേഗത്തിലാക്കാം.

Bajaj Finserv App ഉപയോഗിച്ച് ഹോം ലോൺ നേടുന്നതിനുള്ള ടിപ്സ്

ഈ കാര്യങ്ങള്‍ മനസ്സിൽ ഓര്‍ക്കൂ,  Bajaj Finserv App ഉൾപ്പെടെയുള്ള ആപ്പുകളിലൂടെ നിങ്ങള്‍ക്ക് എളുപ്പം ലോൺ നേടാം.

  • ഒരു ശക്തമായ ക്രെഡിറ്റ് സ്കോർ: ഉയർന്ന ക്രെഡിറ്റ് സ്കോർ എന്നാൽ നിങ്ങൾക്ക് വിശ്വാസ്യതയുണ്ടെന്ന് അർഥം. കുറഞ്ഞ പലിശനിരക്കിലും വേഗത്തിലും ലോൺ കിട്ടും. സ്ഥിരമായി നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കൂ, ക്രെഡിറ്റ് സ്കോർ ഉയർത്താൻ നടപടിയെടുക്കൂ.
  • കൃത്യമായ സാമ്പത്തിക വിവരങ്ങൾ നൽകാം: നിങ്ങളുടെ വരുമാനം, കടം എന്നിവ കൃത്യമായി നിങ്ങൾ അറിയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാം. തെറ്റായ വിവരങ്ങൾ ലോൺ നിരാകരിക്കാനോ വൈകാനോ ഇടയാക്കാം.
  • കൃത്യമായ ലോൺ സംഖ്യ: ആവശ്യമുള്ളത് മാത്രം വായ്പയെടുക്കുക. അനാവശ്യത്തിന് ലോൺ എടുത്താൽ ഉയർന്ന ഇ.എം.ഐ, സാമ്പത്തിക ഞെരുക്കം എന്നിവ പ്രതീക്ഷിക്കുക. ആപ്പുകളിലെ ലോൺ കാൽക്കുലേറ്റർ ഉപയോഗിച്ച് ലോൺ തുക നിശ്ചയിക്കാം.
  • സമയത്ത് തിരിച്ചടവ്: നിലവിൽ നിങ്ങൾക്ക് വായ്പകളുണ്ടെങ്കിൽ കൃത്യമായ തിരിച്ചടവ് ഉറപ്പാക്കാം. ഇത് ക്രെഡിറ്റ് ഹിസ്റ്ററി നല്ലതാക്കാൻ സഹായിക്കും. പുതിയ ഹോം ലോൺ അപേക്ഷയിൽ നിങ്ങൾക്ക് അനുകൂലമായ തീരുമാനവും ഉണ്ടാകും.

എന്തുകൊണ്ട് Bajaj Finserv App ഹോം ലോൺ ആവശ്യങ്ങള്‍ക്ക് തെരഞ്ഞെടുക്കണം?

  • യൂസർ സൗഹൃദ ഇന്റർഫേസ്: ലളിതമായ ഡിസൈൻ, ലോൺ അപേക്ഷ രീതികൾ, ആദ്യമായി ഉപയോഗിക്കുന്നവർക്ക് പോലും എളുപ്പത്തിൽ ലോൺ എടുക്കാം.
  • പ്രീ അപ്രൂവ് ചെയ്ത ഓഫറുകൾ: നിലവിലുള്ള ഉപയോക്താക്കൾക്ക് ലോൺ ഓഫറുകൾ ലഭ്യമാണ്. വേഗത്തിൽ അപ്രൂവലും ലഭിക്കും, ലോണും ലഭിക്കും.
  • ഫ്ലെക്സിബിൾ ലോൺ: പലതരത്തിലുള്ള ലോൺ തുകയും തിരിച്ചടവ് കാലയളവും ലഭ്യമാണ്. നിങ്ങൾക്ക് സൗകര്യത്തിന് അനുസരിച്ച് ലോൺ നിശ്ചയിക്കാം.
  • രേഖകൾ എളുപ്പത്തിൽ: കടലാസ് ഉപയോഗം വളരെ കുറവ്. അതുകൊണ്ട് തന്നെ വേഗത്തിലും കുരുക്കുകൾ ഇല്ലാതെയും ലോൺ അപേക്ഷിക്കാം.
  • വേഗത്തിൽ അപ്രൂവൽ: വേഗത്തിൽ നിങ്ങൾക്ക് അപ്രൂവൽ നേടാം, ലോൺ തുക അക്കൗണ്ടിൽ എത്തിക്കാം.
  • 24/7 കസ്റ്റമർ സപ്പോർട്ട്: ലോൺ അപേക്ഷ മുതലുള്ള എല്ലാ ഘട്ടത്തിലും നിങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകാൻ എപ്പോഴും സജ്ജമായ സപ്പോർട്ട് ടീം.

 

ഉപസംഹാരം

ഹോം ലോൺ എടുക്കുന്നതും മാനേജ് ചെയ്യുന്നതും എങ്ങനെയാകും എന്നതിൽ വലിയ മാറ്റമാണ് Bajaj Finserv App പോലെയുള്ള ആപ്പുകള്‍ കൊണ്ടുവന്നത്. ഡിജിറ്റൽ ടെക്നോളജി ഉപയോഗിച്ച് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ ലോൺ അപേക്ഷ സംവിധാനം ഇവ കൊണ്ടുവന്നു. ലോൺ എടുക്കാനായാലും ബാലൻസ് ട്രാൻസ്ഫര്‍ ചെയ്യാനായാലും ഡിജിറ്റൽ ഉൽപ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് കൂടുതൽ സൗകര്യപ്രദമാണ്. ഇന്ന് തന്നെ ഹോം ലോൺ ആപ്പ് ഡൗൺലോഡ് ചെയ്യാം, സാമ്പത്തിക വളര്‍ച്ചയിലേക്ക് ഒരു ചുവട് കൂടെ അടുക്കാം.

click me!