ഇടവേളകളില്‍ ലഭിക്കുന്ന ഡിവിഡന്റിലൂടെ പലിശയ്ക്ക് സമാനമായ അധികവരുമാനം നേടാം. ഓഹരിയുടെ വില ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയും ചെയ്യാം.ബാങ്ക് എഫ്ഡിയില്‍ നിന്നുള്ള പലിശയേക്കാള്‍ ഡിവിഡന്റ് വരുമാനം നല്‍കുന്ന 6 പൊതുമേഖലാ ഓഹരികള്‍
ഒരു കമ്പനിയുടെ ലാഭത്തില്‍ നിന്നും ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. അതുകൊണ്ട് മികച്ച തോതില്‍ ഡിവിഡന്റ് നല്‍കുന്ന ഓഹരികളില്‍ നിക്ഷേപം നടത്തിയാല്‍ രണ്ടു രീതിയില്‍ നേട്ടമുണ്ടാകും. ഒന്ന്, ഇടവേളകളില്‍ ലഭിക്കുന്ന ഡിവിഡന്റിലൂടെ പലിശയ്ക്ക് സമാനമായ അധികവരുമാനം നേടാം. രണ്ട്, ഓഹരിയുടെ വില ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയാല്‍ വിറ്റ് ലാഭം എടുക്കുകയും ചെയ്യാം.
ഡിവിഡന്റ് യീല്‍ഡ്
undefined
ഓഹരി വിലയുടെ ഇത്ര ശതമാനമെന്ന നിലയില്‍ ഡിവിഡന്റ് യീല്‍ഡ് എന്നത് ഒരു സാമ്പത്തിക അനുപാതമാണ്. അതായത്, ഓഹരിയുടെ വിപണി വിലയും കമ്പനികള്‍ പ്രഖ്യാപിച്ച ലാഭവിഹിതവും തമ്മിലുള്ള അനുപാതമാണ് ഡിവിഡന്റ് യീല്‍ഡിലൂടെ വ്യക്തമാകുന്നത്. അതിലൂടെ, എത്രവീതം ഡിവിഡന്റ് പ്രതിവര്‍ഷം കമ്പനി നല്‍കുന്നുവെന്ന് എളുപ്പത്തില്‍ മനസിലാക്കാം.
ബാങ്ക് എഫ്ഡി V/s ഡിവിഡന്റ് യീല്‍ഡ്
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്കിംഗ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), സ്ഥിരനിക്ഷേപങ്ങള്‍ക്ക് (എഫ്ഡി) വാഗ്ദാനം ചെയ്യുന്ന ഉയര്‍ന്ന പലിശ നിരക്ക് 6.75 ശതമാനമാണ്. എന്നാല്‍ ഒരുകൂട്ടം ഓഹരികളുടെ ഡിവിഡന്റ് യീല്‍ഡ് എസ്ബിഐ നല്‍കുന്ന എഫ്ഡി പലിശയേക്കാളും കൂടുതലാണെന്ന് കാണാം. അതേസമയം എഫ്ഡിയിലെ പോലെ ഉറപ്പുള്ള വരുമാനമെന്ന നിലയില്‍ ഡിവിഡന്റ് എപ്പോഴും കിട്ടുമെന്നതിന് ഗ്യാരന്റിയൊന്നും ഇല്ല. എന്നിരുന്നാലും നിലവില്‍ 9 ശതമാനത്തിലധികം ഡിവിഡന്റ് യീല്‍ഡുള്ള 6 പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
എന്‍എംഡിസി
ലോഹധാതുക്കളുടെ ഖനന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ എന്‍എംഡിസി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 11.7 ശതമാനമാണ്. ഈ ഓഹരിയുടെ വിപണി വില 122 രൂപ നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 6 മാസത്തിനിടെ എന്‍എംഡിസി ഓഹരിയുടെ വിലയില്‍ 15 ശതമാനം മുന്നേറ്റം കുറിച്ചിട്ടുണ്ട്.
ആര്‍ഇസി
അടിസ്ഥാന സൗകര്യ വികസന മേഖലയിലേക്ക് ആവശ്യമായ ധനസഹായം നല്‍കുന്ന ആര്‍ഇസി ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 10.8 ശതമാനമാണ്. നിലവില്‍ 124 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 6 മാസക്കാലയളവില്‍ ആര്‍ഇസി ഓഹരിയില്‍ 27 ശതമാനം നേട്ടം രേഖപ്പെടുത്തുന്നു.
ഗെയില്‍
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗെയില്‍ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 10.3 ശതമാനമാണ്. ഈ ഓഹരിയുടെ വിപണി വില 97 രൂപ നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 6 മാസത്തിനിടെ ഗെയില്‍ ഓഹരിയുടെ വിലയില്‍ 15 ശതമാനം മുന്നേറ്റം കുറിച്ചിട്ടുണ്ട്.
ഹഡ്‌കോ
ഭവന നിര്‍മാണത്തിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കുമുള്ള സാങ്കേതികവിദ്യ- ധനസഹായ സേവനങ്ങള്‍ നല്‍കുന്ന ഹഡ്‌കോ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 9.3 ശതമാനമാണ്. നിലവില്‍ 52.40 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 6 മാസക്കാലയളവില്‍ ഹഡ്‌കോ ഓഹരിയില്‍ 50 ശതമാനം നേട്ടം രേഖപ്പെടുത്തുന്നു.
കോള്‍ ഇന്ത്യ
കല്‍ക്കരി ഖനനത്തില്‍ ശ്രദ്ധയൂന്നീയിരിക്കുന്ന പൊതുമേഖലാ കമ്പനിയായ കോള്‍ ഇന്ത്യ ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 9.1 ശതമാനമാണ്. ഈ ഓഹരിയുടെ വിപണി വില 218 രൂപ നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 6 മാസത്തിനിടെ കോള്‍ ഇന്ത്യ ഓഹരിയുടെ വിലയില്‍ 20 ശതമാനത്തോളം മുന്നേറ്റം കുറിച്ചിട്ടുണ്ട്.
പിഎഫ്‌സി
പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ ഫിനാന്‍സിങ് കമ്പനി (പിഎഫ്‌സി) ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 9 ശതമാനമാണ്. നിലവില്‍ 157 രൂപ നിലവാരത്തിലാണ് ഓഹരിയിലെ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 6 മാസക്കാലയളവില്‍ പിഎഫ്‌സി ഓഹരിയില്‍ 47 ശതമാനം നേട്ടം രേഖപ്പെടുത്തുന്നു.
(അറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ മാര്‍ഗോപദേശം തേടാം.)