ലീഡ് ഐഎഎസ്സ് അക്കാദമിയിൽ നിക്ഷേപം നടത്തി ഹെഡ്ജ് ഗ്രൂപ്പ്

By Web Team  |  First Published Dec 17, 2024, 2:30 PM IST

ഹെഡ്ജിന്റെ ഈ  നിക്ഷേപം അക്കദമിയിലെ ആധുനിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും പുതിയ പഠനരീതികൾ വികസ്സിപ്പിക്കാനും   സഹായിക്കുമെന്ന് ലീഡ് ഐഎഎസ്  അക്കദമിക് ഡയറക്ടർമാരായ ഡോക്ടർ അനുരൂപ് സണ്ണി, ശരത്ത് ശശിധരൻ എന്നിവർ പറഞ്ഞു.


കേരളത്തിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന സിവിൽ സർവീസ് അക്കാദമിയായ ലീഡ് ഐ.എ.എസ്‌  അക്കാദമിയിൽ മോഹൻലാൽ ബ്രാൻഡ് അബാസിഡറായ ഹെഡ്ജ് ഗ്രൂപ്പ് നിക്ഷേപം നടത്തി. 2008-ൽ അലക്‌സ് കെ. ബാബുവിന്റെ  നേതൃത്വത്തിൽ ആരംഭിച്ച ഹെഡ്ജ്  ചുരുങ്ങിയ സമയത്തിനുള്ളിൽ കേരളത്തിലെ റീട്ടെയിൽ നിക്ഷേപകർക്കിടയിൽ ശ്രദ്ധ നേടിയ കമ്പനിയാണ്.  വെറും അഞ്ച് ജീവനക്കാരുമായി ആരംഭിച്ച വെൽത്ത് മാനേജ്മെന്റ് ഡിവിഷൻ ഇന്ന്, 2,600 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന കമ്പനിയാണ്.

ഋഷിരാജ് സിംഗ് IPS , TP ശ്രീനിവാസൻ IFS എന്നിവർ നേതൃത്വം നൽകുന്ന  ലീഡ് ഐ.എ.എസ് അക്കാദമി 2020-ലാണ് പ്രവർത്തനം ആരംഭിച്ചത്. മലയാളം, ഹിന്ദി,തെലുഗു, ഇംഗ്ലീഷ് ഭാഷകളിലായി പതിനയ്യായിരത്തിലേറെ വിദ്യാർത്ഥികളാണ്   തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലീഡ്  ഐ.എ.എസ് അക്കാദമിയുടെ ഭാഗമായിട്ടുള്ളത്.

Latest Videos

undefined

കഴിഞ്ഞ 4  വർഷവും സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയമായിരുന്നു ലീഡ്  ഐ.എ.എസ്  അക്കാദമിക്ക് ഉണ്ടായിരുന്നത്.
വിദ്യാർഥികളുടെ ലേണിംഗ്- സ്‌കോറിംഗ് സ്‌കില്ലുകൾ വളർത്തിയെടുക്കുന്നതിനുള്ള പ്രത്യേക പരിശീലന പദ്ധതികൾ, വ്യക്തിഗത അറ്റൻഷൻ ലഭിക്കുന്ന തരത്തിലുള്ള മെന്റർഷിപ്പ് പരിപാടികൾ എന്നിവയും അക്കാദമിയുടെ വിജയത്തിൽ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പേഴ്സണൽ അറ്റൻഷനോടൊപ്പം പേപ്പറുകൾ വിശകലനം ചെയ്യുന്ന കംപാരിറ്റിവ് ഇവാല്യുവേഷനും ലീഡ് ഐ.എ.എസിലെ വിദ്യാർഥികളെ റാങ്ക് ലിസ്റ്റിൽ എത്തിക്കാൻ സഹായിക്കുന്ന പ്രധാന ഘടകമാണ്.

മുഴുവൻ സമയ സിവിൽ സർവീസ് കോച്ചിങ്ങായ ലീഡ് പ്രൈം, കോളേജ്  വിദ്യാർത്ഥികൾക്കായി ലീഡ് ക്യാമ്പസ് , സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ലീഡ് ഐ.എ.എസ്  ജൂനിയർ എന്നീ പ്രോഗ്രാമുകളാണ് ലീഡ് ഐ.എ.എസ്  പ്രൈവറ്റ് ലിമിറ്റഡിന് കീഴിൽ നടക്കുന്നത്.

വളരെക്കുറച്ച് കാലം കൊണ്ടുതന്നെ ഇന്ത്യയിൽ ഏറ്റവും കൂതൽ സ്കൂൾ  വിദ്യാർത്ഥികൾ പഠിക്കുന്ന ഐ.എ.എസ്  കോച്ചിംഗ് പ്ലാറ്റ്ഫോമായി  മാറുവാൻ ലീഡ് ഐ.എ.എസ് ജൂനിയറിനും  സാധിച്ചിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുള്ള ടാലന്റ് ഡവലപ്‌മെന്റ് പ്രോഗ്രാമാണ് ലീഡ് ഐഎഎസ് ജൂനിയർ. വാരാന്ത്യങ്ങളിലെ ക്ലാസുകളും മെന്റർഷിപ്പ് സെഷനുകളും ആഴ്ചതോറുമുള്ള ഫാക്ട് ബെയ്‌സ്ഡ് ഇന്ററാക്ടീവ് പ്രോഗ്രാമുകളും ഉൾപ്പെടുന്നതാണ് ഇതിന്റെ പാഠ്യപദ്ധതി. ഓരോ കുട്ടികൾക്കും പ്രത്യേകം ശ്രദ്ധ നൽകുന്ന മെന്റർഷിപ്പ് ഈ കോഴ്‌സിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. അതുപോലെതന്നെ, എല്ലാ മാസവും ഐഎഎസ്/ ഐപിഎസ് ഉദ്യോഗസ്ഥർ കുട്ടികളുമായി നേരിട്ട് സംവദിക്കുന്നു എന്നതും ഈ കോഴ്‌സിന്റെ മാത്രം പ്രത്യേകതയാണ്.

മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തെലുഗ് , കന്നഡ ഭാഷകൾക്ക് പുറമേ  ഇന്ത്യയിലെ മറ്റ്  ഭാഷകളിലേക്കും കൂടി ലീഡ്  ഐ.എ.എസിന്റെ പ്രവർത്തനം വളരെ വേഗത്തിൽ  വ്യാപിപ്പിക്കുന്നതിനു വേണ്ടിയാണ് നിക്ഷേപം നടത്തുന്നതെന്ന്  ഹെഡ്ജ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അലക്സ് കെ. ബാബു അറിയിച്ചു

ഹെഡ്ജിന്റെ ഈ  നിക്ഷേപം അക്കദമിയിലെ ആധുനിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുവാനും പുതിയ പഠനരീതികൾ വികസ്സിപ്പിക്കാനും   സഹായിക്കുമെന്ന് ലീഡ് ഐഎഎസ്  അക്കദമിക് ഡയറക്ടർമാരായ ഡോക്ടർ അനുരൂപ് സണ്ണി, ശരത്ത് ശശിധരൻ എന്നിവർ പ്രതികരിച്ചു.
 

click me!