കുടുംബത്തിനായി ഏറ്റവും മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കാം

By Web TeamFirst Published Oct 31, 2024, 11:09 AM IST
Highlights

ഏറ്റവും മികച്ച ചോയ്സ് തെരഞ്ഞെടുക്കുമ്പോൾ കവറേജ്, പ്രീമിയം ചെലവ്, ആശുപത്രി ശൃംഖലകൾ, ക്ലെയിം തീർപ്പാക്കുന്ന രീതികൾ തുടങ്ങിയ പരിശോധിക്കാം.

കുടുംബത്തിനായി മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കാം. ആരോഗ്യത്തോടൊപ്പം ആശുപത്രിവാസത്തിലുള്ള നിങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും ഇത് പരിഹാരമാകും. നിലവിൽ നിരവധി ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾ ഇന്ത്യയിലുണ്ട്. നിങ്ങളുടെ കുടുംബത്തിന് യോജിച്ച പ്ലാൻ തെരഞ്ഞെടുക്കുന്നത് കുഴപ്പിക്കുന്നതാകാം. ഏറ്റവും മികച്ച ചോയ്സ് തെരഞ്ഞെടുക്കുമ്പോൾ കവറേജ്, പ്രീമിയം ചെലവ്, ആശുപത്രി ശൃംഖലകൾ, ക്ലെയിം തീർപ്പാക്കുന്ന രീതികൾ തുടങ്ങിയ പരിശോധിക്കാം.

ഈ ലേഖനത്തിലൂടെ ഒരു മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസി എങ്ങനെ തെരഞ്ഞെടുക്കാം എന്ന് നോക്കാം.

Latest Videos

എന്തുകൊണ്ടാണ് ആരോഗ്യ ഇൻഷുറൻസ് പ്രധാനപ്പെട്ടതാകുന്നു?

മെഡിക്കൽ എമർജൻസി ഘട്ടങ്ങളിൽ അത്യാവശ്യമായ സാമ്പത്തിക പിന്തുണയാണ് മെഡിക്കൽ ഇൻഷുറൻസ് നൽകുക. ആശുപത്രിവാസം, ചികിത്സ, മരുന്ന് തുടങ്ങിയവയ്ക്ക് ഇത് ഉപകരിക്കും. ഇന്ത്യയിൽ മെഡിക്കൽ ചെലവുകൾ കൂടി വരികയാണ്. ഹെൽത് കവറേജ് അതുകൊണ്ട് തന്നെ ആവശ്യവുമാണ്. കുടുംബത്തിനാകെ കവറേജ് നൽകാൻ ഒരു പോളിസി മതിയാകും. ഇത് ചെലവ് ചുരുക്കും.

ഹെൽത് ഇൻഷുറൻസ് പ്ലാനുകളുടെ പ്രധാന ഗുണങ്ങൾ

  • കോംപ്രിഹെൻസീവ് കവറേജ്: ആശുപത്രിവാസം, ഡേയ്-കെയർ ചികിത്സ, സർജറി, പ്രീ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ എന്നിവ ഇതിലൂടെ നികത്താം.
  • ഫാമിലി ഫ്ലോട്ടർ ഓപ്ഷൻ: ഒറ്റ തുക ഉപയോഗിച്ച് കുടുംബത്തിലെ എല്ലാവർക്കും പരിരക്ഷ. ദമ്പതികൾ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവർക്കും സുരക്ഷ.
  • നികുതി ലാഭിക്കാം: ആദായനികുതി വകുപ്പ് സെക്ഷൻ 80ഡി അനുസരിച്ച് ഹെൽത് ഇൻഷുറൻസ് പോളിസിയിലെ പ്രീമിയത്തിന് നികുതിയിളവ് ലഭിക്കും.
  • ക്യാഷ് ലെസ് ചികിത്സ: ഫാമിലി ഹെൽത് ഇൻഷുറൻസ് പ്ലാനുകൾ ഉപയോഗിച്ച് ക്യാഷ് ലെസ് ചികിത്സ നടത്താം. ശൃംഖലയിൽ ഉൾപ്പെട്ടെ ആശുപത്രികളിൽ ചികിത്സ നടത്തുമ്പോൾ പോക്കറ്റിൽ നിന്നും അധികം പണം ചെലവാക്കാതിരിക്കാൻ ഇത് സഹായിക്കും.

കുടുംബത്തിനായി മികച്ച ഹെൽത് ഇൻഷുറൻസ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. കുടുംബത്തിന് ആവശ്യമുള്ള ആരോഗ്യ സേവനങ്ങൾ

എന്തെല്ലാം ആരോഗ്യ സേവനങ്ങളാണ് നിങ്ങലുടെ കുടുംബത്തിന് ആവശ്യമായി വരിക എന്ന് കണ്ടെത്താം. ഇതിനായി താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കാം:

  • അംഗങ്ങളുടെ പ്രായം: വീട്ടിൽ പ്രായമായ രക്ഷിതാക്കളോ ചെറിയ കുട്ടികളോ ഉണ്ടെങ്കിൽ വയസ്സുമായി ബന്ധപ്പെട്ട വലിയ കവറേജ് തരുന്ന പ്ലാനുകൾ തെരഞ്ഞെടുക്കാം.
  • നിലവിലുള്ള ആരോഗ്യ സ്ഥിതി: പ്രമേഹം, ഹൈപ്പർടെൻഷൻ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ നിലവിലുണ്ടെങ്കിൽ അത് പരിശോധിക്കാം. നിങ്ങൾ തെരഞ്ഞെടുക്കുന്ന പ്ലാൻ ഇത്തരം ആരോഗ്യ അവസ്ഥകൾക്ക് കവറേജ് നൽകുന്നുണ്ടോ എന്ന് നോക്കാം.
  • ലൈഫ്സ്റ്റൈൽ ഘടകങ്ങൾ: ജീവിതശൈലി പ്രശ്നങ്ങൾ നിങ്ങൾക്കോ കുടുംബത്തിനോ ഏതെങ്കിലും അസുഖം വരുത്തിവെക്കാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാം. ഇത്തരം സാഹചര്യങ്ങളിൽ കോംപ്രിഹെൻസിവ് കവറേജ് ആയിരിക്കും നല്ലത്.
  1. ഫാമിലി ഫ്ലോട്ടർ vs. വ്യക്തിഗത ഇൻഷുറൻസ് പ്ലാൻസ്

ഒറ്റ പോളിസിയിൽ കുടുംബത്തിലെ ഒന്നിലധികം അംഗങ്ങളെ ഉൾക്കൊള്ളിക്കുന്നതാണ് ഫാമിലി ഫ്ലോട്ടർ. മൊത്തം പോളിസി തുക പങ്കിടുകയാണ് ചെയ്യുക. ഇത് കൂടുതൽ സുഗമമാണ്, ചെലവ് കുറഞ്ഞതുമാണ്.

  • എപ്പോഴാണ് ഒരു ഫാമിലി ഫ്ലോട്ടർ പ്ലാൻ തെരഞ്ഞെടുക്കേണ്ടത്: നിങ്ങളുടെ കുടുംബം താരതമ്യേന അധികം പ്രായമാകാത്തവരോ ആരോഗ്യമുള്ളവരോ ആണെങ്കിൽ, അധികം തുക മുടക്കാതെ ഒരു ഹെൽത് ഇൻഷുറൻസാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇത് തെരഞ്ഞെടുക്കാം.
  • എപ്പോഴാണ് വ്യക്തിഗത പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടത്: നിങ്ങളുടെ വീട്ടിൽ ഇടയ്ക്കിടെ ആരോഗ്യ സേവനം ആവശ്യമുള്ള മുതിർന്ന ആളുകൾ ഉണ്ടെങ്കിൽ, അല്ലെങ്കിൽ നിലവിൽ ആരോഗ്യ പ്രശ്നമുള്ളവരുണ്ടെങ്കിൽ ഇത് തെരഞ്ഞെടുക്കാം.
  1. കവറേജ്, ഗുണങ്ങൾ

വിവിധ ആരോഗ്യ ഇൻഷുറൻസ് പ്ലാനുകൾക്ക് വിവിധ തരത്തിലുള്ള കവറേജ് ലഭ്യമാണ്. ഏറ്റവും മികച്ച പ്ലാൻ തന്നെ എപ്പോഴും തെരഞ്ഞെടുക്കുക. നിരവധി മെഡിക്കൽ അവസ്ഥകൾക്ക് പരിരക്ഷ നൽകുന്ന പ്ലാനുകൾ വേണം തെരഞ്ഞെടുക്കാൻ.

  • കിടത്തി ചികിത്സ: ആശുപത്രിവാസം, ഡോക്ടറുടെ ഫീസ്, മെഡിക്കൽ ചെലവുകൾ
  • പ്രീ, പോസ്റ്റ് ആശുപത്രി ചെലവുകൾ: ചില പോളിസികൾ ആശുപത്രി വാസത്തിന് 30 മുതൽ 60 ദിവസം വരെയോ മുൻപോയുള്ള ചിലവുകൾ കവർ ചെയ്യും.
  • ഡേയ്-കെയർ: തിമിരം, കീമോതെറപ്പി പോലെയുള്ള ആശുപത്രിവാസം വേണ്ടാത്ത മെഡിക്കൽ സേവനങ്ങൾക്കുള്ള പരിരക്ഷ.
  • മെറ്റേണിറ്റി, ന്യൂബോൺ കവറേജ്: ഗർഭകാല പരിരക്ഷ അധികം പണം മുടക്കാതെ തന്നെ ലഭിക്കാം.
  1. ആശുപത്രി ശൃംഖലകൾ പരിശോധിക്കാം

ക്യാഷ് ലെസ് ചികിത്സ തെരഞ്ഞെടുക്കുമ്പോൾ ആശുപത്രികളുടെ എണ്ണം പരിഗണിക്കണം. നിങ്ങൾ തെരഞ്ഞെടുക്കുന്ന ഇൻഷുറൻസ് കമ്പനിക്ക് നിങ്ങളുടെ നഗരത്തിലെ ആശുപത്രികളുമായി സഹകരണം ഉണ്ടോയെന്ന് നോക്കാം. ക്യാഷ് ലെസ് വളരെ എളുപ്പമാണ. പോക്കറ്റിൽ നിന്നും പണം ചെലവാക്കാതെ തന്നെ ചികിത്സയ്ക്ക് ഇത് ഉപകരിക്കും.

  • ഇതും ഓർക്കാം: നിങ്ങളുടെ ഇൻഷുററുടെ പരിധിയിൽ നിങ്ങളുടെ അടുത്തുള്ള ആശുപത്രി ഉണ്ടെന്ന് ഉറപ്പാക്കാം. ക്യാഷ് ലെസ് സേവനം തരുന്ന, അധികം കടലാസുകൾ ഉപയോഗിക്കേണ്ടി വരാത്ത സേവനം തെരഞ്ഞെടുക്കാം.
  1. നിലവിലെ ആരോഗ്യസ്ഥിതികൾക്ക് വെയിറ്റിങ് പിരീഡ്

നിലവിലെ ആരോഗ്യ സ്ഥിതികൾ ഇൻഷുർ ചെയ്യാൻ കൂടുതലും ഇൻഷുറൻസ് കമ്പനികൾ 2 മുതൽ നാല് വർഷം വരെ വെയിറ്റിങ് പിരീഡ് പറയും. ഇത്തരം അസുഖങ്ങളുള്ള ആളുകൾ വീട്ടിലുണ്ടെങ്കിൽ ചെറിയ കാലയളവ് മാത്രം വെയിറ്റിങ് പിരീഡ് തെരഞ്ഞെടുക്കാം.

  1. ഇൻഷുർ ചെയ്ത തുകയും ടോപ്-അപ് പ്ലാനുകളും

ഇൻഷുർ ചെയ്ത തുകയെന്നാൽ ഇൻഷുറൻസ് കമ്പനി തരാൻ സാധ്യതയുള്ള ഏറ്റവും ഉയർന്ന തുകയാണ്. എപ്പോഴും നിങ്ങളുടെ കുടുംബത്തിന് അത്യാവശ്യം വലിയ ഒരു മെഡിക്കൽ എമർജൻസി വന്നാൽ ഉപയോഗിക്കാനാകുന്ന ഒരു തുക കണ്ടെത്താം.

  • വലിയ കുടുംബങ്ങൾക്ക് ഉയർന്ന ഇൻഷുറൻസ് തുക: മൂന്ന് അംഗങ്ങളിലധികം ഉണ്ടെങ്കിൽ വലിയ തുക തന്നെ തെരഞ്ഞെടുക്കാം.
  • ടോപ്-അപ് പ്ലാൻ: പ്രീമിയം തുക ഉയർത്താതെ തന്നെ കവറേജ് വർധിപ്പിക്കാൻ ടോപ് അപ് പ്ലാൻ തെരഞ്ഞെടുക്കാം. അടിസ്ഥാന തുക തീരുമ്പോഴാണ് ഇത് ഉപയോഗിക്കാനാകുക.
  1. പ്രീമിയം ചെലവ്

താങ്ങാവുന്ന ചെലവ് തന്നെ ഉറപ്പാക്കണം എങ്കിലും ഏറ്റവും കുറഞ്ഞ പ്രീമിയം തെരഞ്ഞെടുക്കരുത്. പ്രീമിയം തീരുമാനിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പരിഗണിക്കാം:

  • പ്രായം
  • തുക
  • കവറേജ് ഗുണങ്ങൾ, ആഡ്-ഓൺസ്

വിവിധ പ്ലാനുകൾ താരതമ്യം ചെയ്യാം. തുക അടയ്ക്കേണ്ടത് എങ്ങനെയാണ് എന്ന് തിരിച്ചറിയാം. മാസം തോറും, മൂന്നു മാസം കൂടുമ്പോൾ, അല്ലെങ്കിൽ വാർഷിക പ്രീമിയം എന്നിങ്ങനെ പോകുന്നു പ്രീമിയം.

  1. ക്ലെയിം തീർപ്പാക്കുന്ന അനുപാതം

ക്ലെയിം തീർപ്പാക്കുന്ന അനുപാതം എന്നത് നിങ്ങളുടെ ക്ലെയിമുകൾ തീർക്കാനുള്ള ഇൻഷുററുടെ കഴിവാണ്. ഉയർന്ന റേഷ്യോ ഉണ്ടെങ്കിൽ സമയത്ത് നിങ്ങൾക്ക് ക്ലെയിം കിട്ടും. പൊതുവെ 90%-ത്തിന് മുകളിൽ ക്ലെയിം തീർത്ത റെക്കോർഡാണ് നിങ്ങളുടെ ഇൻഷുറർക്ക് ഉള്ളതെങ്കിൽ തികച്ചും വിശ്വസിക്കാം.

  1. അധിക റൈഡറുകൾ, ആഡ്-ഓണുകൾ

നിങ്ങളുടെ നിലവിലുള്ള പോളിസിയിൽ അധിക റൈഡറുകൾ, ആഡ്-ഓണുകൾ ചേർക്കാം.

  • ക്രിട്ടിക്കൽ ഇൻനെസ് റൈഡർ: ക്യാൻർ, സ്ട്രോക്ക്, കിഡ്നി അസുഖം പോലെയുള്ള ഗുരുതരമായ അസുഖങ്ങൾക്ക് പരിരക്ഷ.
  • മെറ്റേണിറ്റി റൈഡർ: നവജാതശിശുവുമായി ബന്ധപ്പെട്ട പരിരക്ഷ.
  • അപകടമരണം, അംഗവൈകല്യം: അപകടത്തിൽ പരിക്കേറ്റാൽ, മരണപ്പെട്ടാൽ കുടുംബത്തിനുള്ള സാമ്പത്തിക പരിരക്ഷ.
  1. നികുതി ഇളവുകൾ

ഹെൽത് ഇൻഷുറൻസ് പ്ലാനുകൾക്ക് ആദായനികുതിയിൽ സെക്ഷൻ 80ഡി അനുസരിച്ച് ഇളവ് ലഭിക്കും. മുതിർന്ന ആളുകൾക്ക് 75,000 രൂപ വരെ ഇത്തരത്തിൽ ഇളവ് ലഭിക്കാം.

ഉപസംഹാരം

വിവിധ ഘടകങ്ങൾ ശ്രദ്ധയോടെ പരിശോധിച്ച് മാത്രമേ ആരോഗ്യ ഇൻഷുറൻസ് എടുക്കാവൂ. ആരോഗ്യ ആവശ്യങ്ങൾ, കവറേജ് ഗുണങ്ങൾ, പ്രീമിയം താങ്ങാനാകുമോ എന്നിവ പരിശോധിക്കുക. പല പ്ലാനുകൾ തമ്മിൽ പരിശോധിച്ച് കോംപ്രിഹൻസീവ് കവറേജ് തെരഞ്ഞെടുക്കാം. ക്ലെയിം തീർത്ത റെക്കോർഡും പരിശോധിക്കണം. കൂടാതെ ആശുപത്രി ശൃംഖലകളിൽ നിങ്ങൾക്ക് ചികിത്സ ലഭിക്കുമോ എന്നും അറിയണം.

click me!