സ്ത്രീകൾക്കായി പ്രത്യേക ഓഫർ നൽകിയിരിക്കുകയാണ് രാജ്യത്തെ ഈ മുൻനിര ബാങ്ക്. എന്താണ് ഈ വായ്പയുടെ പ്രത്യേകത എന്നറിയാം
സാമ്പത്തിക ആവശ്യങ്ങൾ അപ്രതീക്ഷിതമായി ഉണ്ടാകുമ്പോൾ ആദ്യം പരിഗണിക്കുന്നത് വായ്പ എടുക്കുക എന്നതായിരിക്കും. എന്നാൽ വായ്‌പ ലഭിക്കുക എന്നുള്ളത് എളുപ്പമല്ല. എന്നാൽ ഇപ്പോഴിതാ സ്ത്രീകൾക്കായി പ്രത്യേക ഓഫർ നൽകിയിരിക്കുകയാണ് രാജ്യത്തെ മുൻനിര ബാങ്കുകളിൽ ഒന്നായ എച്ച്ഡിഎഫ്സി ബാങ്ക്. 10.85% മുതൽ പലിശ നിരക്കിൽ ആണ് വായ്പ അനുവദിക്കുന്നത്. എന്താണ് ഈ വായ്പയുടെ പ്രത്യേകതകൾ എന്നറിയാം
വായ്പ തുക:
എച്ച്ഡിഎഫ്സി ബാങ്ക് സ്ത്രീകൾക്കായി 50,000 രൂപ മുതൽ 40,00,000 രൂപ വരെ വായ്പ നൽകുന്നു.
കാലാവധി:
വായ്പ തുകയും സാമ്പത്തിക ആവശ്യങ്ങളും കണക്കിലെടുത്ത് കാലാവധി തെരഞ്ഞെടുക്കാം. 3 മാസം മുതൽ 72 മാസം വരെയുള്ള കാലാവധികളിൽ ലോൺ തുക തിരിച്ചടയ്ക്കാൻ
രേഖകൾ
വലിയ പേപ്പർ വർക്കുകൾ ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ ലോൺ അനുവദിക്കുന്ന രീതിയിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് സ്ത്രീകൾക്ക് വേണ്ടിയുള്ള വായ്പ തയ്യാറാക്കിയിരിക്കുന്നത്
ഓൺലൈൻ സേവനം:
സ്ത്രീകൾക്കായി തയ്യാറാക്കിയിരിക്കുന്ന ഈ വ്യക്തിഗത വായ്പയ്ക്കായി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
വായ്പകൾ ലഭിക്കുന്നതിനുള്ള യോഗ്യതകൾ
പ്രായം: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഈ വായ്പയ്ക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായം 21-നും 60-നും ഇടയിൽ ആണ്.
വരുമാനം: വായ്പയ്ക്ക് അപേക്ഷിക്കുന്നവർക്ക് പ്രതിമാസ ശമ്പളം 25,000 രൂപ ഉണ്ടായിരിക്കണം. ചില കേസുകളിൽ ബാങ്ക് ഇത് 50,000 വരെ വേണമെന്ന് ആവശ്യപ്പെടാറുണ്ട്.
തൊഴിൽ: സർക്കാർ ജോലിക്കാരോ, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരോ സ്വയം തൊഴിൽ ചെയ്യുന്നവരോ ആയിരിക്കണം. അതായത് കൃത്യമായ വരുമാനം ഉണ്ടാകണം
പ്രവൃത്തി പരിചയം: ഈ വായ്പയ്ക്ക് യോഗ്യത നേടുന്നതിന്, അപേക്ഷകർക്ക് അവരുടെ ജോലിയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ കുറഞ്ഞത് ഒരു വർഷമെങ്കിലും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തിരിക്കണം.
ക്രെഡിറ്റ് സ്കോർ: മികച്ച ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ അത് വായ്പ നേടാൻ സഹായിക്കും, 750-ന് മുകളിൽ ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ വായ്പ ലഭിക്കുന്നതാണ്.