ഗ്രാറ്റുവിറ്റി ലഭിക്കാൻ കമ്പനിയിൽ അഞ്ച് വർഷം പൂർത്തിയാക്കേണ്ട; നിയമങ്ങൾ അറിയാം

By Web Team  |  First Published Jul 27, 2024, 6:04 PM IST

എത്ര കാലയളവിൽ ജോലി ചെയ്താലാണ് ഗ്രാറ്റുവിറ്റി ലഭിക്കുക തുടങ്ങി ഇത് സംബന്ധിച്ച്  പലപ്പോഴും തൊഴിലുടമകൾക്കും ജീവനക്കാർക്കും  സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ടാകാറുണ്ട്


ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി എപ്പോഴാണ് ലഭിക്കുക? ഭൂരിഭാഗം പേരുടെയും ധാരണ, ഗ്രാറ്റുവിറ്റി എന്നത് ജോലിയിൽ നിന്ന് രാജിവെക്കുമ്പോൾ മാത്രം ലഭിക്കുന്നതാണെന്നാണ്. എന്നാൽ അങ്ങനെയല്ല, എത്ര കാലയളവിൽ ജോലി ചെയ്താലാണ് ഗ്രാറ്റുവിറ്റി ലഭിക്കുക തുടങ്ങി ഇത് സംബന്ധിച്ച്  പലപ്പോഴും തൊഴിലുടമകൾക്കും ജീവനക്കാർക്കും  സംശയങ്ങളും തെറ്റിദ്ധാരണകളുമുണ്ടാകാറുണ്ട്. ഗ്രാറ്റുവിറ്റി നിയമത്തെക്കുറിച്ച് കൃത്യമായി അറിയാൻ 1972 ലെ നിയമം എന്തെന്ന് അറിയുക തന്നെ വേണം.

ദീർഘകാലത്തേക്ക് ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് തൊഴിലുടമ നൽകുന്ന തുകയാണ് ഗ്രാറ്റുവിറ്റി. സാധാരണഗതിയിൽ, ഒരു കമ്പനിയിൽ കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സേവനമനുഷ്ഠിച്ച ജീവനക്കാർക്കാണ് ഗ്രാറ്റുവിറ്റി നൽകുന്നത്. എന്നാൽ 4.8 വർഷത്തിനോ അതിൽ കുറവോ ആയാലും ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാൻ അനുവദിക്കുന്ന ഒരു വ്യവസ്ഥ ഗ്രാറ്റുവിറ്റി നിയമത്തിലുണ്ട്.

Latest Videos

undefined

ഗ്രാറ്റുവിറ്റി നിയമം അനുസരിച്ച്, ഗ്രാറ്റുവിറ്റി പേയ്‌മെന്റ് മൂന്ന് ഘടകങ്ങള ആശ്രയിച്ചിരിക്കുന്നു. ഒന്നാമതായി, ഒരു ജീവനക്കാരൻ കമ്പനിയിൽ നിന്നും രാജിവെക്കുന്നതിന് മുൻപ് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും പൂർത്തിയാക്കണം. രണ്ടാമതായി, കമ്പനി 5 ദിവസത്തെ വർക്ക് വീക്ക് ഷെഡ്യൂൾ ആണ് ഫോളോ ചെയ്യുന്നതെങ്കിൽ 4 വർഷവും 190 ദിവസവും ജോലി ചെയ്തിട്ടുണ്ടെങ്കിൽ  ഗ്രാറ്റുവിറ്റി ബാധകമാകും.  മൂന്നാമതായി, 6-ദിവസത്തെ  വീക് ഷെഡ്യൂളിലാണ്  കമ്പനി മുന്നോട്ടു പോകുന്നതെങ്കിൽ, 4 വർഷവും 240 ദിവസവും സേവനം പൂർത്തിയാക്കിയാൽ ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാവുന്നതാണ്.

ഗ്രാറ്റുവിറ്റി നിയമത്തിലെ സെക്ഷൻ 4(2) പ്രകാരം . ഒരു സ്ഥാപനത്തിനുള്ളിൽ ഒരു ജീവനക്കാരൻ 4 വർഷവും 6 മാസവും ജോലിക്ക് ഹാജരായിട്ടുണ്ടെങ്കിൽ, 1972 ലെ ഗ്രാറ്റുവിറ്റിയുടെ പേയ്‌മെന്റ് ആക്‌ട് പ്രകാരം അവർക്ക് ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്നാണ് അദ്ദേഹത്തിന്റ വിശദീകരണം.

ജീവനക്കാരന്റെ മരണം, അപകടങ്ങളോ അസുഖങ്ങളോ കാരണം ജോലി ചെയ്യാതിരിക്കുന്ന അവസ്ഥ, വിരമിക്കൽ തുടങ്ങിയ സന്ദർഭങ്ങലിലെല്ലാം ഗ്രാറ്റുവിറ്റി ക്ലെയിം ചെയ്യാവുന്നതാണ്.  ഇത്തരം സാഹചര്യങ്ങളിൽ, ജീവനക്കാരന്റെ സേവന കാലാവധി  അഞ്ച് വർഷം ആകണമെന്ന് നിർബന്ധമില്ലെന്ന് ചുരുക്കം.
 

click me!