റവയെയും മൈദയെയും ഇനി കടൽ കടത്തിയേക്കില്ല; നിയന്ത്രണങ്ങളുമായി കേന്ദ്രം

By Web Team  |  First Published Aug 9, 2022, 6:27 PM IST

മൈദ, റവ എന്നിവയുടെ കയറ്റുമതി നിയന്ത്രിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. വിലക്കയറ്റം പിടിച്ചു നിർത്താൻ മുൻപ് ഗോതമ്പ് കയറ്റുമതി നിരോധിച്ചിരുന്നു. 


ദില്ലി: ആട്ടയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഒരു മാസത്തിന് ശേഷം മൈദ, റവ എന്നിവയുടെ കയറ്റുമതിക്കും നിയന്ത്രണം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കഴിഞ്ഞ മാസം, കേന്ദ്രം ഗോതമ്പ് പൊടിയുടെ കയറ്റുമതി നിയന്ത്രിച്ചിരുന്നു. അതിന് മുമ്പ് മെയ് 13 ന് കേന്ദ്രം ഗോതമ്പ് കയറ്റുമതി നിരോധിക്കുകയും ചെയ്തിരുന്നു.

ഉൽപ്പാദനക്കുറവും ഔദ്യോഗിക സംഭരണത്തിലെ ഇടിവും കാരണം മാർച്ച് മുതൽ ആഭ്യന്തര ഗോതമ്പ് വില കുത്തനെ ഉയർന്നിരുന്നു. ഇത് തടയാൻ കേന്ദ്ര സർക്കാർ വിവിധ മാർഗങ്ങൾ സ്വീകരിച്ചിരുന്നു. എല്ലാ കയറ്റുമതിക്കാരും ഗോതമ്പ് കയറ്റുമതിയുമായി ബന്ധപ്പെട്ട അന്തർ മന്ത്രാലയ സമിതിയുടെ മുൻകൂർ അനുമതി നിർബന്ധമായും വാങ്ങണമെന്ന് കേന്ദ്രം മുൻപേ അറിയിച്ചു. 

Latest Videos

Read Also: വായ്പ ചെലവേറുന്നു, സാധാരണക്കാരന്റെ നടുവൊടിയും; റിപ്പോ ഉയർന്നതോടെ ബാങ്കുകൾ പലിശ കൂട്ടുന്നു

മൈദ, റവ, തുടങ്ങിയ ഗോതമ്പിന്റെ അനുബന്ധ ഉത്പന്നങ്ങൾക്ക് കയറ്റുമതിയിൽ നിയന്ത്രണങ്ങളുണ്ടാകും. കേന്ദ്രം നിശ്ചയിച്ച പരിധിയിൽ കൂടുതൽ ചരക്കുകൾ കയറ്റുമതി ചെയ്യാൻ വ്യാപാരികൾക്ക് കഴിയില്ല. 
 
ആഭ്യന്തര വില കുതിച്ച് ഉയർന്നതോടെ കേന്ദ്രം കയറ്റുമതി നിയന്ത്രിക്കാൻ തയ്യാറായി എന്നാൽ അപ്പോഴും അനുബന്ധ ഉത്പന്നങ്ങളുടെ കയറ്റുമതി നിയന്ത്രിച്ചിരുന്നില്ല. പിന്നീട് കേന്ദ്രത്തിന്റെ നിയന്ത്രണം മറികടക്കാൻ അസാധാരണമായ അളവിൽ ഗോതമ്പ് മാവ് കയറ്റുമതി ചെയ്യാൻ സാധ്യത ഉണ്ടെന്ന് കണ്ടെതിനാലാണ് ഇത്തരമൊരു നീക്കം. 

Read Also: ആർബിഐയുടെ താക്കീത്; ഈ ബാങ്കുകൾ 40 ലക്ഷം വരെ പിഴ നൽകണം

 2022 ഏപ്രിലിൽ ഇന്ത്യ ഏകദേശം 96,000 ടൺ ഗോതമ്പ് മാവ് കയറ്റുമതി ചെയ്തിട്ടുണ്ട്. അതേസമയം ഇത് 2021 ഏപ്രിലിൽ 26,000 ടണ്ണായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗോതമ്പ് മാവിന്റെ കയറ്റുമതി കൂടിയിട്ടുണ്ട്. ഇതിനും തടയിടാനാണ് കേന്ദ്രത്തിന്റെ ഇപ്പോഴത്തെ ശ്രമം. റവ, മൈദ എന്നിവയുടെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വരുന്നതോടെ ആഭ്യന്തര വില കുറഞ്ഞേക്കും. 
 

click me!