പഞ്ചായത്തുകളിൽ ഇത് 10 രൂപയും പരമാവധി 25 രൂപയും ആയിരിക്കും.
തിരുവനന്തപുരം: കൊവിഡ് -19 പകർച്ചവ്യാധിയെ തുടർന്ന് പ്രതിസന്ധി നേരിടുന്ന വിനോദ സഞ്ചാര മേഖലയ്ക്ക് ആശ്വാസ തീരുമാനവുമായി സംസ്ഥാന സർക്കാർ. വ്യക്തികൾ താമസിക്കുന്ന വീട്ടിൽ തന്നെ വിനോദ സഞ്ചാരികൾക്ക് താമസ സൗകര്യം നൽകുന്ന കെട്ടിടങ്ങളെ സർക്കാർ റസിഡൻഷ്യൽ ഹോം സ്റ്റേ വിഭാഗത്തിൽ ഉൾപ്പെടുത്തി.
ഇതുസംബന്ധിച്ച വിശദമായ വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. ഇനി മുതൽ ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന ഹോം സ്റ്റേകൾക്ക് ഗാർഹിക ആവശ്യങ്ങൾക്കായുളള നിരക്കിൽ വെള്ളം, വൈദ്യുതി എന്നീ സേവനങ്ങൾ ലഭിക്കും. റസിഡൻഷ്യൽ ഹോം സ്റ്റേകളുടെ വസ്തു നികുതി നിരക്കുകളിലും സർക്കാർ മാറ്റം വരുത്തി. നഗരസഭകളിലും കോർപ്പറേഷനുകളിലും ഹോം സ്റ്റേകൾക്ക് ഇനി മുതൽ ഏകീകൃത നിരക്കായിരിക്കും.
മുൻപ് നഗരസഭകളിൽ വസ്തു നികുതി നിരക്ക് ചതുരശ്ര മീറ്ററിന് 40 രൂപയും കോർപ്പറേഷനുകളിൽ ഇത് 60 രൂപയും ആയിരുന്നു. ഗ്രാമപഞ്ചായത്തുകളിൽ കുറഞ്ഞത് 30 രൂപയും പരമാവധി 40 രൂപയുമായിരുന്നു. ഇനിമുതൽ നഗരസഭകളിലും കോർപ്പറേഷനുകളിലും നിരക്ക് 15 രൂപയും പരമാവധി 35 രൂപയുമായിരിക്കും. പഞ്ചായത്തുകളിൽ ഇത് 10 രൂപയും പരമാവധി 25 രൂപയും ആയിരിക്കും.
എന്നാൽ, നിലവിലുളള സ്വകാര്യ ഹോസ്റ്റൽ/ ഹോം സ്റ്റേ എന്നിവയ്ക്ക് ഈ പുതിയ നിയമം ബാധകമല്ല.