ഇടയ്ക്കിടെ സിബിൽ സ്കോർ നോക്കും, ഇത് ഇന്ത്യക്കാരുടെ പുതിയ വിനോദം; സൗജന്യമായി പരിശോധിക്കാം ഗൂഗിൾ പേയിൽ

By Web Team  |  First Published Oct 4, 2024, 3:43 PM IST

ഗൂഗിളിന്റെ റിപ്പോർട്ട് അനുസരിച്ച്, സിബിൽ സ്കോർ പരിശോധിക്കാനുള്ള ഫീച്ചർ ആരംഭിച്ചതു ശേഷം 5 കോടിയിലധികം ഇന്ത്യക്കാർ ഇത് ഉപയോഗിച്ച് എന്നാണ്. 


സിബിൽ സ്കോറിനെ കുറിച്ച് അറിയാത്തവർ ഇന്ന് കുറവാണ്. ഒരു ഹോം ലോൺ, കാർ ലോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ലോൺ എടുക്കാൻ പ്ലാനുണ്ടെങ്കിൽ നല്ല സിബിൽ സ്കോർ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ എങ്ങനെ സിബിൽ സ്കോർ പരിശോധിക്കണമെന്ന് അറിയാമോ? പലരും വായ്പ എടുക്കാൻ നേരത്താണ് സിബിൽ സ്കോർ പരിശോധിക്കാൻ തയ്യാറാകുന്നത്. സിബിൽ ഇടയ്ക്കിടക്ക് പരിശോധിച്ചാൽ, മുന്നോട്ടുള്ള സാമ്പത്തിക കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ കുറിച്ച് ധാരണ ഉണ്ടാകും. 

ഗൂഗിൾ പേ വഴി ഈസിയായി സിബിൽ സ്കോർ പരിശോധിക്കാൻ കഴിയും. ഇത് തീർത്തും സൗജന്യമായി തന്നെ ചെയ്യാവുന്നതാണ്. ഗൂഗിൾ പേയിൽ സിബിൽ സ്കോർ കാണിക്കുക മാത്രമല്ല, നിശ്ചിത മാസവും വർഷവും ഉൾപ്പെടെ, കാലതാമസം നേരിടുന്ന പേയ്‌മെൻ്റുകളുടെ വിശദാംശങ്ങളും നൽകുന്നു. 

Latest Videos

undefined

ഗൂഗിളിന്റെ റിപ്പോർട്ട് അനുസരിച്ച്, സിബിൽ സ്കോർ പരിശോധിക്കാനുള്ള ഫീച്ചർ ആരംഭിച്ചതു ശേഷം 5 കോടിയിലധികം ഇന്ത്യക്കാർ ഇത് ഉപയോഗിച്ച് എന്നാണ്. 

ഗൂഗിൾ പേ വഴി സിബിൽ സ്കോർ എങ്ങനെ പരിശോധിക്കാം. 

--ഗൂഗിൾ പേ ആപ്പ് തുറക്കുക

--സിബിൽ സ്കോർ വിഭാഗത്തിലേക്ക് പോകാൻ, ഹോംപേജിൽ, "മാനേജ് യുവർ മണി" എന്ന വിഭാഗത്തിലേക്ക് പോകുക. "നിങ്ങളുടെ സിബിൽ  സ്കോർ സൗജന്യമായി പരിശോധിക്കുക" () എന്ന് പറയുന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

---സ്ക്രീൻ കാണുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ആദ്യമായി സ്കോർ പരിശോധിക്കുകയാണെങ്കിൽ, കുറച്ച് വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. നിങ്ങളുടെ പാൻകാർഡിൽ നൽകിയിരിക്കുന്ന പേര്, നിങ്ങളുടെ സാമ്പത്തിക അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പർ, ഇമെയിൽ ഐഡി,  പാൻ കാർഡ് നമ്പർ എന്നിവ നൽകുക 

-- ആവശ്യമായ വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ, ഗൂഗിൾ പേ നിങ്ങളുടെ സിബിൽ സ്‌കോറും ക്രെഡിറ്റ് റിപ്പോർട്ടും സ്‌ക്രീനിൽ തന്നെ ഉടനെ കാണിക്കും. 
 

click me!