അവധി അവസാനിക്കുന്നതുവരെ പിരിച്ചുവിടൽ നോട്ടീസ് നൽകരുത്. ഈ പരിഗണയെങ്കിലും നൽകണം. സിഇഒ സുന്ദർ പിച്ചൈക്ക് തുറന്ന കത്തുമായി ഗൂഗിൾ ജീവനക്കാർ
സാൻഫ്രാൻസിസ്കോ: ഈ വർഷം ആദ്യം, ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇൻക്. ചെലവ് ചുരുക്കുന്നതിനുള്ള ഭാഗമായി, 12,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. കമ്പനി തൊഴിൽ വെട്ടിക്കുറയ്ക്കുകയാണെന്നും പൂർണ്ണ ഉത്തരവാദിത്ത താൻ ഏറ്റെടുക്കുന്നുവെന്നും അറിയിച്ചുകൊണ്ട് ജനുവരി 20 ന് സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്ക് ഇമെയിൽ അയക്കുകയും ചെയ്തു.
മാന്ദ്യം കാരണം ആഗോള തലത്തിൽ തന്നെ പിരിച്ചുവിടലുകൾ നടന്നുകൊണ്ടിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ട ജീവനക്കാരുടെ കഥകൾ പിന്നീട് പുറത്തു വരികയും ചെയ്തു. അടുത്തിടെ, ചില ഗൂഗിൾ ജീവനക്കാർ പിരിച്ചുവിടലുകൾ നന്നായി കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പിച്ചൈക്ക് ഒരു തുറന്ന കത്ത് എഴുതി. കമ്പനിയിൽ നിന്നും ജീവനക്കാർ പ്രതീക്ഷിക്കുന്ന അഞ്ച് കാര്യങ്ങൾ ഇതിൽ പരാമർശിക്കുകയും ചെയ്തു. 1423 ജീവനക്കാരുടെ ഒപ്പോടു കൂടിയാണ് ഇത് അയച്ചിരിക്കുന്നത്. കത്ത് ഇങ്ങനെയാണ്;
ALSO READ : 17 നിലകളുള്ള കൊട്ടാരം; അനിൽ അംബാനിയുടെ 5000 കോടിയുടെ വീട്
സുന്ദർ,
തൊഴിലാളികളെ കുറയ്ക്കാനുള്ള ആൽഫബെറ്റിന്റെ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ ആഗോളമാണ്. തൊഴിലാളികളുടെ അഭിപ്രായങ്ങൾ ഒരിടത്തും വേണ്ടത്ര പരിഗണിച്ചിട്ടില്ല, തൊഴിലാളികൾ എന്ന നിലയിൽ ഞങ്ങൾ ശക്തരാണെന്ന് ഞങ്ങൾക്കറിയാം. ഒത്തുചേർന്ന് ആ ശക്തി ഞങ്ങൾ വർദ്ധിപ്പിക്കുകയാണ്. ഇനിപ്പറയുന്ന കാര്യങ്ങൾ പൊതു പ്രതിബദ്ധതയായി ചെയ്ത തരണമെന്ന് ആവശ്യപ്പെടുന്നു
1) പിരിച്ചുവിടുന്ന സമയത്ത് പുതിയ ആളുകളെ ജോലിക്ക് എടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുക. നിർബന്ധിത പിരിച്ചുവിടലുകൾക്ക് മുമ്പ് സ്വമേധയാ പിരിഞ്ഞപോകാനും ജോലി സമയം കുറയ്ക്കാനും സാവകാശം നൽകുക. നിർബന്ധിത പിരിച്ചുവിടലുകൾ ഒഴിവാക്കുക
2) നിയമനം നടത്തുന്ന സാഹചര്യത്തിൽ, അടുത്തിടെ പിരിച്ചുവിട്ട ഏതെങ്കിലും ആൽഫബെറ്റ് ജീവനക്കാർക്ക് മുൻഗണന നൽകുക. ഇന്റേണൽ ട്രാൻസ്ഫർ ഓപ്‌ഷനുകൾക്ക് മുൻഗണന നൽകുക, വീണ്ടും അഭിമുഖം നടത്താതെ തന്നെ ജോലികളിലേക്കുള്ള മുൻഗണന നൽകുക.
3) യുദ്ധമോ, പ്രതിസന്ധികളോ നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരെ സംരക്ഷിക്കുക. (ഉക്രെയ്ൻ, റഷ്യ മുതലായവ). താമസാനുമതി നഷ്‌ടപ്പെടാൻ സാധ്യതയുള്ള ജീവനക്കാർക്ക് അധിക പിന്തുണ നൽകുക. വിസയെ പ്രതികൂലമായി ബാധിക്കുന്ന സമയത്ത് തൊഴിൽ അവസാനിപ്പിക്കരുത്,
4) ഷെഡ്യൂൾ ചെയ്ത അവധികൾ (പ്രസവം, ശിശുബന്ധം, പരിചരണം, വിയോഗം) എന്നിവയെ പരിഗണിക്കുക, അവധി അവസാനിക്കുന്നതുവരെ പിരിച്ചുവിടൽ അറിയിപ്പ് നൽകരുത്. നോട്ടീസ് നൽകിയ തൊഴിലാളികളെ നേരിട്ട് അറിയിക്കുകയും സഹപ്രവർത്തകരോട് വിടപറയാൻ അവസരം നൽകുകയും ചെയ്യുക.
5) ലിംഗഭേദം, പ്രായം, ലൈംഗിക ആഭിമുഖ്യം, വംശീയമോ വംശീയമോ ആയ ഐഡന്റിറ്റി, ജാതി,മതം, വൈകല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുക.
നിർണായകമായ ഈ പൊതു പ്രതിബദ്ധതകൾ ചെയ്യാൻ ഞങ്ങൾ നിങ്ങളോടും ആൽഫബെറ്റിനോടും ആവശ്യപ്പെടുന്നു.
ALSO READ: പണം ഇരട്ടിയാക്കാം ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ; നിക്ഷേപിക്കാം 124 മാസത്തേക്ക്