ആഢംബര ഷൂ, വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ... ജി.എസ്.ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനം

By Web TeamFirst Published Oct 19, 2024, 9:52 PM IST
Highlights

20 ലിറ്റർ കുടിവെള്ള കുപ്പികൾക്കും സൈക്കിളിനും നോട്ട്ബുക്കിനും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ജിഎസ്ടി കുറക്കും

ദില്ലി : ആഢംബര ഷൂ, വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ മുതലായവയുടെ ജി.എസ്.ടി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. 25000 രൂപക്ക് മുകളിലുള്ള റിസ്റ്റ് വാച്ചുകളുടെയും 15000 ത്തിലേറെ രൂപ വില വരുന്ന ഷൂവിന്റെയും ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി വർധിപ്പിച്ചു. ഇതുവഴി 22,000 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്. 20 ലിറ്റർ കുടിവെള്ള കുപ്പികൾക്കും സൈക്കിളിനും നോട്ട്ബുക്കിനും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ജിഎസ്ടി കുറക്കും. 10,000 രൂപയിൽ താഴെയുള്ള സൈക്കിളിന്റെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറക്കാനും ഇന്ന് കൂടിയ മന്ത്രിതല സമിതി യോഗത്തിൽ തീരുമാനമായി.

എഡിഎം നവീൻ ബാബുവിന്‍റെ മരണം: മൊഴി നൽകാൻ സാവകാശം തേടി പി.പി. ദിവ്യ; പ്രശാന്തിന്റെയടക്കം മൊഴിയെടുത്തു

Latest Videos

മുതിർന്ന പൗരൻമാർക്കുള്ള ആരോഗ്യ ഇൻഷുൻസ് പോളിസിക്ക് ജിഎസ്ടി എടുത്തു കളഞ്ഞേക്കും. മറ്റുള്ളവരുടെ അഞ്ച് ലക്ഷം വരെയുള്ള ആരോഗ്യ പോളിസിക്കും ജിഎസ്ടി വേണ്ടെന്നാണ് മന്ത്രിമാരുടെ സമിതിയുടെ ശുപാർശ. എല്ലാം ടേം ലൈഫ് ഇൻഷുൻസ് പോളിസികൾക്കും ജിഎസ്ടി എടുത്തു കളഞ്ഞേക്കും. മന്ത്രിമാരുടെ സമിതി ഇതിനുള്ള ശുപാർശ കൗൺസിലിന് നല്കി.

 

tags
click me!