ഓണക്കാലത്ത് കുതിച്ചുകയറി സ്വർണവില; ഇന്നലെയും ഇന്നുമായി കൂടിയത് 1280 രൂപ

By Web Team  |  First Published Sep 14, 2024, 12:37 PM IST

ഇന്നലെ 22 ക്യാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 120 രൂപ വർദ്ധിച്ചു. പവന്റെ വില കണക്കാക്കുമ്പോൾ ഒറ്റ ദിവസം കൊണ്ട് 960 രൂപയുടെ വർദ്ധനവുണ്ടായി. ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടി.


കൊച്ചി: ഓണക്കാലത്ത് സംസ്ഥാനത്തെ സ്വർണവിലയും കുതിച്ചുയർന്നു. ഇന്നലെയും ഇന്നുമായി ഒരു ഗ്രാം സ്വർണത്തിന്റെ വിലയിൽ 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ  കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സംസ്ഥാനത്തെ സ്വർണ വ്യാപാര പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിലെ വില വർദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വർണത്തിന് വില കൂടാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

ഇന്നലെ 22 ക്യാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 120 രൂപ വർദ്ധിച്ചു. പവന്റെ വില കണക്കാക്കുമ്പോൾ ഒറ്റ ദിവസം കൊണ്ട് 960 രൂപയുടെ വർദ്ധനവുണ്ടായി. ഇന്ന് വീണ്ടും ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കൂടി. ഇതോടെ കേരളത്തിൽ ഇന്ന് 6865 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന് വില കണക്കാക്കുമ്പോൾ 54,920 രൂപ വരും. ഈ മാസം തുടക്കത്തിൽ 6,695 രൂപയായിരുന്നു ഗ്രാമിന്റെ വില. അഞ്ചാം തീയ്യതി വരെ 6,670 രൂപയിലേക്ക് കുറ‌ഞ്ഞിരുന്നു. അതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസത്തിലാണ് ഇത്രയധികം രൂപയുടെ വർദ്ധനവ് ഒറ്റയടിക്ക് ഉണ്ടായത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!