അന്താരാഷ്ട്ര സ്വർണവില 2021 ഡോളറായി! കേരളത്തിലും കുതിച്ചുയരും; പവൻ റെക്കോഡ് വിലയിലേക്ക്, ആദ്യമായി 45000 കടക്കും

By Web Team  |  First Published Apr 4, 2023, 10:12 PM IST

ഈ നില തുടർന്നാൽ സംസ്ഥാനത്ത് നാളെ സ്വർണം പവന് വില സർവകാല റെക്കോർഡിലേക്ക് കുതിക്കും. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണവില പവന് 45000 കടക്കാന്‍ സാധ്യതയുണ്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വർണ്ണവില കുതിച്ചുയർന്നേക്കാൻ സാധ്യത. അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്തും സ്വർണ്ണവില ഉയരാനുള്ള കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2021 ഡോളറായി ഉയർന്നിട്ടുണ്ട്. ഈ നില തുടർന്നാൽ സംസ്ഥാനത്ത് നാളെ സ്വർണം പവന് വില സർവകാല റെക്കോർഡിലേക്ക് കുതിക്കും. ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് സ്വർണവില പവന് 45000 കടക്കാന്‍ സാധ്യതയുണ്ട്.

അയോഗ്യനാക്കപ്പെട്ട ശേഷം ഇതാദ്യമായി രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; വമ്പൻ സ്വീകരണമൊരുക്കാൻ തീരുമാനിച്ച് കെപിസിസി

Latest Videos

undefined

അതേസമയം സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയര്‍ന്നിരുന്നു. ഇന്നലെ കുറഞ്ഞ സ്വർണവിലയുടെ ഇരട്ടിയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇതോടെ വിപണി വില 44000 ത്തിന് മുകളില്‍ എത്തി. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44240 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഈ മാസത്തെ ആദ്യ ഉയര്‍ച്ചയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 60 രൂപ ഉയർന്നു. ഇന്നലെ  30 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5530 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 50 രൂപ ഉയർന്നു. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. വിപണി വില 4595 രൂപയാണ്.

വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ വെള്ളിയുടെ വില വര്ധിക്കുന്നുണ്ട്. ഇന്നലെ ഒരു രൂപയുടെ ഇടിവുണ്ടായെങ്കിലും ഇന്ന് വീണ്ടും ഒരു രൂപ ഉയർന്നു. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയായി. മാർച്ച് ആദ്യവാരത്തിൽ  69  രൂപയുണ്ടായിരുന്ന വെള്ളിക്ക് ഏപ്രിൽ ആദ്യവാരം 78 ലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില  90  രൂപയാണ്.

ഏപ്രിലിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഏപ്രിൽ  01 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 02 - സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,000 രൂപ
ഏപ്രിൽ 03 -ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ഏപ്രിൽ 04 -ഒരു പവൻ സ്വർണത്തിന് 300 രൂപ ഉയർന്നു. വിപണി വില 44,240 രൂപ

ഏപ്രിലില്‍ ആദ്യ കുതിച്ചുചാട്ടം; സ്വര്‍ണ വില മുകളിലേക്ക്

 

click me!