സ്വർണക്കടത്തിനെതിരെ കേന്ദ്ര ഇടപെടൽ; ഇറക്കുമതി ചുങ്കം കുറക്കാൻ ആലോചന

By Web Team  |  First Published Jan 31, 2021, 11:03 AM IST

ഇറക്കുമതി ചുങ്കം 12 .5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറക്കാനാണ് ആലോചന. ഈ ബജറ്റിലോ അതിന് ശേഷമോ തീരുമാനമുണ്ടാകാനാണ് സാധ്യത. 


ദില്ലി: സ്വർണക്കടത്തിനെതിരെ കേന്ദ്ര ഇടപെടൽ. സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറക്കാൻ കേന്ദ്രം ആലോചിക്കുന്നു. ഇറക്കുമതി ചുങ്കം 12 .5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറക്കാനാണ് ആലോചന. ഈ ബജറ്റിലോ അതിന് ശേഷമോ തീരുമാനമുണ്ടാകാനാണ് സാധ്യത. സ്വർണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് ആലോചന. ലോക്ഡൗൺ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാൽ കര മാർഗമുള്ള സ്വർണക്കടത്ത് വർധിച്ചെന്നാണ് വിലയിരുത്തൽ.

സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമാണ്. മൂന്ന് ശതമാനം ജി എസ് ടിയും സ്വർണത്തിന് മേൽ ഇടാക്കുന്നു. ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുൾപ്പെടെ അൻപത് ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. കള്ളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം. സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ കള്ളക്കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനാകും എന്നാണ് വിലയിരുത്തല്‍.

Latest Videos

click me!