സ്വർണ്ണം വീട്ടിൽ വെച്ചിട്ട് ഇൻഷുറൻസ് ഇല്ലാതെ നടക്കാമോ? ഗോൾഡ് ഇൻഷുറൻസ് ഉറപ്പാക്കാം എളുപ്പത്തിൽ

By Web TeamFirst Published Oct 26, 2024, 4:57 PM IST
Highlights

വീടുകൾക്കുള്ള ഇൻഷുറൻസ് എടുക്കുമ്പോൾ അതിനോടനുബന്ധിച്ചാണ് സ്വർണ്ണത്തിന്റെയും ഇൻഷുറൻസ് കവറേജ്. എന്നാൽ ആകെ ഇൻഷുറൻസ് കവറേജിന്റെ 15 ശതമാനം തുക മാത്രമേ സ്വർണത്തിന് ലഭിക്കുകയുള്ളൂ.

രാജ്യത്തെ വീടുകളിൽ 280 ലക്ഷം കോടി രൂപ മൂല്യമുള്ള 27,000 ടൺ സ്വർണം സൂക്ഷിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ. ഓരോ ദിവസവും വില കൂടിക്കൊണ്ടിരിക്കുന്നതിനാൽ  ഉയർന്ന മൂല്യമുള്ള സ്വർണ്ണത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇതിൽ ഏറ്റവും പ്രധാനം ഇൻഷുറൻസ് ആണ്. സാധാരണയായി വീടുകൾക്കുള്ള ഇൻഷുറൻസ് എടുക്കുമ്പോൾ അതിനോടനുബന്ധിച്ചാണ് സ്വർണ്ണത്തിന്റെയും ഇൻഷുറൻസ് കവറേജ്. എന്നാൽ ആകെ ഇൻഷുറൻസ് കവറേജിന്റെ 15 ശതമാനം തുക മാത്രമേ സ്വർണത്തിന് ലഭിക്കുകയുള്ളൂ.

 ഈ സാഹചര്യത്തിൽ പല ഇൻഷുറൻസ് കമ്പനികളും സ്വർണത്തിന് പ്രത്യേകമായി ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ജ്വല്ലറി ബ്രാൻഡുകൾ ഇൻഷുറൻസ് കമ്പനികളുമായി സഹകരിച്ച് കുറഞ്ഞ നിരക്കിൽ ഉള്ള സമഗ്രമായ ഇൻഷുറൻസ് കവറേജ് ആണ് നൽകുന്നത്. പ്രകൃതിക്ഷോഭങ്ങൾ, തീ എന്നിവ മൂലം സ്വർണ്ണം നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് ഇൻഷുറൻസ് കവറേജ് ലഭിക്കുക. കൂടാതെ മോഷണം, കലാപങ്ങൾ, വാഹനാപകടങ്ങൾ മുതലായവയിലൂടെ സ്വർണ്ണം നഷ്ടപ്പെടുമ്പോഴും കവറേജ് ലഭിക്കും.

Latest Videos

 സ്വർണ്ണത്തിന്റെ ആകെ മൂല്യത്തിന്റെ 95 ശതമാനം തുകയും ഇത്തരത്തിലുള്ള ഇൻഷുറൻസ് കവറേജിലൂടെ ലഭിക്കും. ആഭരണത്തിന്റെ നിർമ്മാണ കൂലി, നികുതി എന്നിവ കിഴിച്ചാണ് ഇൻഷുറൻസ് കവറേജ് കണക്കുകൂട്ടുന്നത്. അതേസമയം  സ്വർണം വിൽക്കുക, ഏതെങ്കിലും നടപടികളുടെ ഭാഗമായി  സർക്കാർ സ്വർണം പിടിച്ചെടുക്കുമ്പോഴോ  ഉണ്ടാകുന്ന നഷ്ടത്തിന് ഇൻഷുറൻസ് കവറേജ് ലഭിക്കില്ല. ജ്വല്ലറി ഇൻഷുറൻസ്, ഗോൾഡ് ലോൺ ഇൻഷുറൻസ്, ജ്വല്ലേഴ്സ്  ബിസിനസ് ഇൻഷുറൻസ്, ബാങ്ക് ലോക്കർ ഇൻഷുറൻസ് എന്നീ പേരുകളിലാണ് ഇൻഷുറൻസ് കവറേജ് ലഭിക്കുന്നത്. വീടുകൾക്കുള്ള ഇൻഷുറൻസ് എടുക്കുമ്പോൾ ആഡ് ഓൺ ആയും സ്വർണാഭരണങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കും. ജ്വല്ലറികൾ ഏർപ്പെടുത്തുന്ന ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികളുടെ ഭാഗമായി ആഭരണങ്ങൾക്ക് ഇൻഷുറൻസ് കവറേജ് തിരഞ്ഞെടുക്കാനും അവസരമുണ്ട്.

click me!