ആദായ നികുതി റിട്ടേൺ; ക്ലെയിമുകൾക്ക് നോട്ടീസ് ലഭിച്ചോ? ചെയ്യേണ്ടത് ഇതാണ്

By Web Team  |  First Published Aug 13, 2022, 6:59 PM IST

വരുമാനം കൃത്യമായി റിപ്പോർട്ട് ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ അമിത നഷ്ടം ക്ലെയിം ചെയ്യുകയോ ചെയ്താൽ നോട്ടീസ് ലഭിച്ചേക്കും. 
 


നികുതി ദായകർ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നു. നിലവിൽ ആദായ നികുതി വകുപ്പ് ഈ റിട്ടേണുകൾ  പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾക്ക് ഈ കാലയളവിൽ ആദായ നികുതി വകുപ്പിൽ നിന്നും നോട്ടീസ് വന്നാൽ ആശങ്കപ്പെടേണ്ട. നിങ്ങൾ നൽകിയ അപേക്ഷയിൽ കണക്കുകൂട്ടൽ പിഴവുകൾ ഉൾപ്പടെ വന്നാൽ ആദായ നികുതി വകുപ്പ് നോട്ടീസ് അയക്കും. വരുമാനം കൃത്യമായി റിപ്പോർട്ട് ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ അമിത നഷ്ടം ക്ലെയിം ചെയ്യുകയോ ചെയ്താൽ നോട്ടീസ് ലഭിച്ചേക്കും. 

Read Also: തിയേറ്ററുകളിലെ പോപ്‌കോൺ ചെലവേറിയത് എന്തുകൊണ്ടാണ്? കാരണം ഇതാണ്

Latest Videos

ഉയർന്ന റീഫണ്ടുകൾ ക്ലെയിം ചെയ്തതിനോ അവരുടെ ഫോം 16 ൽ പറഞ്ഞിരിക്കുന്ന തുകകളിൽ പൊരുത്തക്കേടുകൾകൊണ്ടോ ആയിരിക്കാം ഇത്തരത്തിലുള്ള നോട്ടീസുകൾ ലഭിക്കുക. ആദായനികുതി നിയമത്തിലെ സെക്ഷൻ 80 ജി പ്രകാരം ഇളവുകൾ ക്ലെയിം ചെയ്ത നികുതിദായകർക്കും ചെറുകിട വ്യാപാരികൾക്കും അത്തരം നോട്ടീസ് ലാഭിക്കാം. 

അധിക നഷ്ടമോ തെറ്റായ ക്ലെയിമുകളോ രേഖപ്പെടുത്തിയിട്ടുള്ള വ്യവസായികൾക്കും നോട്ടീസ് ലഭിക്കുന്നതാണ്, സെക്ഷൻ 80 സി പ്രകാരമുള്ള നിക്ഷേപങ്ങൾ, ഭവനവായ്പയുടെ പലിശ, അടച്ച വാടക എന്നിങ്ങനെ വിവിധ തലങ്ങളിൽ ഇളവുകൾ ക്ലെയിം ചെയ്യുന്നതിനായി നികുതിദായകർക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയയ്ക്കുന്നു.

Read Also: വിളച്ചിലെടുത്താൽ 'പരിപ്പെടുക്കും'; സംസ്ഥാനത്തോട് കേന്ദ്രം

തെറ്റായ ഇളവ് ക്ലൈം ചെയ്താൽ പിഴ അടയ്‌ക്കേണ്ടതായി വരും. പിഴയും മൂല്യനിർണ്ണയത്തിൽ അധിക തുകയും നൽകേണ്ടി വരും. ഫോം 26 എഎസിലും ഫോം 16 അല്ലെങ്കിൽ 16 എയിലും ടിഡിഎസ് തുകകൾ തുല്യമാണോ എന്ന് നികുതി ദായകർ പരിശോധിച്ച് ഉറപ്പിക്കണം. ഇത്തരം നോട്ടീസ് ലഭിച്ചതിന് ശേഷം നിങ്ങൾ ആദ്യം എല്ലാ നിക്ഷേപങ്ങളുടെയും തെളിവ് ശേഖരിക്കുകയും 15 ദിവസത്തിനുള്ളിൽ ആദായ നികുതി റിട്ടേൺ ഫയലിംഗ് പരിഷ്കരിക്കുകയും വേണം. 
 

click me!