വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് പ്രസവാവധി ലഭിക്കുമോ; ജീവനക്കാർ അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ

By Web Team  |  First Published Feb 23, 2024, 3:41 PM IST

അവിവാഹിതരായ സ്ത്രീകൾക്ക് ഗർഭാവസ്ഥയിൽ പ്രസവാവധിയുടെ ആനുകൂല്യം ലഭിക്കുമോ എന്നുള്ളത്. ഇതുമായി ബന്ധപ്പെട്ടുള്ള നിയമവശങ്ങൾ പരിശോധിക്കാം. 


ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നൽകപ്പെട്ട അവകാശമാണ് പ്രസവാവധി. ഗർഭകാലത്ത് ഈ അവധി എടുക്കാം. അതേസമയം പലപ്പോഴും ഉയർന്നു വരുന്ന ചോദ്യമാണ് അവിവാഹിതരായ സ്ത്രീകൾക്ക് ഗർഭാവസ്ഥയിൽ പ്രസവാവധിയുടെ ആനുകൂല്യം ലഭിക്കുമോ എന്നുള്ളത്. ഇതുമായി ബന്ധപ്പെട്ടുള്ള നിയമവശങ്ങൾ പരിശോധിക്കാം. 

സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനിയെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയെ ആകട്ടെ അവധിയിൽ മാറ്റം വരില്ല എന്നതാണ് ഒരു കാര്യം. എന്നാൽ 10 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാർ ജോലി ചെയ്യുന്ന കമ്പനികൾക്ക് മാത്രമേ ഈ നിയമം ബാധകമാകൂ. ജീവനക്കാരുടെ എണ്ണം ഇതിലും കുറവാണെങ്കിൽ ഇത് ഭസ്‌ഥകമാകില്ല. 

Latest Videos

undefined

എപ്പോഴാണ് പ്രസവാവധി ലഭിക്കുക?

തൊഴിൽ നിയമപ്രകാരം 2017ലെ മെറ്റേണിറ്റി ബെനഫിറ്റ് ബില്ലിൽ സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഗർഭിണികൾക്ക് ഇനി 12 ആഴ്ച അതായത് 3 മാസത്തിന് പകരം 26 ആഴ്ചകൾ അതായത് 6 മാസം അവധി നൽകും. പ്രസവശേഷം അമ്മയുടെയും കുഞ്ഞിൻ്റെയും ശരിയായ സുരക്ഷയ്ക്കും പരിചരണത്തിനും മതിയായ അവസരം നൽകുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. ഈ കാലയളവിൽ സ്ത്രീക്ക് മുഴുവൻ ശമ്പളവും കമ്പനി നൽകുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അതിൽ ഏതെങ്കിലും തരത്തിലുള്ള കിഴിവ് വരുത്താനും പാടില്ല. .

പ്രസവത്തിന് മുമ്പുള്ള 12 മാസങ്ങളിൽ 80 ദിവസം ജീവനക്കാരൻ ജോലി ചെയ്തിരിക്കണം. എങ്കിൽ മാത്രമേ നിങ്ങൾക്ക് പ്രസവാവധി ലഭിക്കൂ. ശ്രദ്ധേയമായ മറ്റൊരു കാര്യം, ഒരു കുട്ടിയെ ദത്തെടുക്കുന്ന സ്ത്രീകൾക്ക് പ്രസവാവധി എടുക്കാനുള്ള അവകാശവും ലഭിക്കും.
ഒരു സ്ത്രീ വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിന് ജന്മം നൽകിയാൽ, നവജാത ശിശുവിനെ മാതാപിതാക്കൾക്ക് കൈമാറിയ തീയതി മുതൽ 26 ആഴ്ചത്തേക്ക് അവർക്ക് പ്രസവാവധിയും ലഭിക്കും.

മറ്റൊരു പ്രധാന കാര്യം, ഇന്ത്യാ ഗവൺമെൻ്റിൻ്റെ തൊഴിൽ നിയമപ്രകാരം പ്രസവാവധി വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല അവിവാഹിതരായ സ്ത്രീകൾക്കും ലഭിക്കും.. സ്ത്രീ വിവാഹിതയാണോ അവിവാഹിതയാണോ എന്നത് പ്രശ്നമല്ല, കാരണം ഈ നിയമം ഗർഭധാരണത്തിനോ ശിശു സംരക്ഷണത്തിനോ വേണ്ടി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ, അവിവാഹിതരായ സ്ത്രീകൾക്ക് 26 ആഴ്ചത്തെ പ്രസവാവധിയും ലഭിക്കും. ഈ കാലയളവിൽ ശമ്പളം വെട്ടിക്കുറയ്ക്കില്ല.
 

click me!