ജനപ്രിയ നിക്ഷേപം, പലിശ ഇഷ്ടം പോലെ; അറിയാം വിവിധ ബാങ്കുകളുടെ ആര്‍ഡി പലിശ നിരക്കുകള്‍

By Web Desk  |  First Published Jan 10, 2025, 7:08 PM IST

രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ റെക്കറിംഗ് ഡെപ്പോസിറ്റ് പലിശ നിരക്കുകള്‍ പരിശോധിക്കാം 


സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് ആളുകളുടെ ജനപ്രീതി പിടിച്ചുപറ്റിയ മികച്ച ഒരു നിക്ഷേപ മാര്‍ഗമാണ് റെക്കറിംഗ് ഡെപ്പോസിറ്റ്.  ചെറിയ തുകയാണെങ്കിലും നിക്ഷേപം നടത്താം  എന്നതും മികച്ച പലിശ ലഭിക്കും എന്നതുമാണ് റെക്കറിംഗ് ഡെപ്പോസിറ്റുകളെ വേറിട്ട് നിര്‍ത്തുന്നത്. മിക്ക ബാങ്കുകളും മികച്ച പലിശയാണ് റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ക്ക് നല്‍കുന്നത്. രാജ്യത്തെ പ്രമുഖ ബാങ്കുകളുടെ റെക്കറിംഗ് ഡെപ്പോസിറ്റ് പലിശ നിരക്കുകള്‍ പരിശോധിക്കാം 

എസ്ബിഐ ഹര്‍ഖര്‍ ലാഖ്പതി ആര്‍ ഡി 

Latest Videos

രാജ്യത്ത് ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റെക്കറിംഗ് ഡെപ്പോസിറ്റ് പദ്ധതിയാണ് ഹര്‍ഖര്‍ ലാഖ്പതി ആര്‍ഡി. മൂന്നുവര്‍ഷം, നാലുവര്‍ഷം എന്നിങ്ങനെയുള്ള കാലാവധിയിലുള്ള റെക്കറിംഗ് പോസ്റ്റുകള്‍ക്ക് എസ് ബി ഐ 6.75% പലിശയാണ് നല്‍കുന്നത്. 5 മുതല്‍ 10 വരെ വര്‍ഷം കാലാവധിയുള്ള റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ക്ക് ആറര ശതമാനമാണ് പലിശ.

എച്ച്ഡിഎഫ്സി ബാങ്ക്

റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ക്ക് നാലര ശതമാനം മുതല്‍ 7.25 ശതമാനം വരെയാണ് എച്ച്ഡിഎഫ്സി ബാങ്ക് പലിശ നല്‍കുന്നത്. ആറുമാസം കാലാവധിയുള്ള ആര്‍ ഡിക്ക് നാലര ശതമാനം ആണ് പലിശ. രണ്ടുവര്‍ഷം മുതല്‍ 120 മാസം വരെ കാലാവധിയുള്ള റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ക്ക് ഏഴ് ശതമാനം പലിശയാണ് ലഭിക്കുക.

ഐസിഐസിഐ ബാങ്ക് ആര്‍ഡി

4.75% മുതല്‍ 7.25% വരെയാണ് ഐസിഐസിഐ ബാങ്കിന്‍റെ ആര്‍ഡിക്കുള്ള പലിശ. ആറുമാസം കാലാവധിയുള്ള റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ക്ക് 4.75 ശതമാനവും ഒരു വര്‍ഷം കാലാവധിയുള്ള ആര്‍ഡിക്ക് 6.7 ശതമാനവും ആണ് പലിശ. 15 മാസം മുതല്‍ 24 മാസം വരെയുള്ള കാലാവധിക്ക് 7.25 ശതമാനമാണ് പലിശ. 27 മാസം മുതല്‍ 5 വര്‍ഷം വരെയുള്ള കാലാവധിക്ക് ഏഴ് ശതമാനവും പലിശ ലഭിക്കും.

യെസ് ബാങ്ക് ആര്‍ഡി 

6.1% മുതല്‍ 7.7 ശതമാനം വരെയാണ് വിവിധ കാലയളവുകളിലുള്ള റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ക്ക് യെസ് ബാങ്ക് നല്‍കുന്ന പലിശ. ആറുമാസം കാലാവധി ഉള്ള നിക്ഷേപത്തിന് 6.10 ശതമാനം പലിശയും 12 മാസം മുതല്‍ 60 മാസം വരെയുള്ള കാലാവധിക്ക് 7.25 ശതമാനവുമാണ് പലിശ

click me!