ഗൗതം അദാനിയെ വീഴ്ത്തി ബെർണാഡ് അർനോൾട്ട്; സമ്പന്ന പട്ടികയിൽ മൂന്നാം സ്ഥാനം

By Web Team  |  First Published Sep 28, 2022, 3:54 PM IST

ബെർണാഡ് അർനോൾട്ടിനെ ചവിട്ടി കയറിയാണ് അദാനി രണ്ടാം സ്ഥാനം സ്വന്തമാക്കിയത് എന്നാൽ ഇപ്പോൾ അദാനിയെ വീഴ്ത്തി ആ കസേരയിൽ ഇരിപ്പുറപ്പിച്ചിരിക്കുകയാണ് അർനോൾട്ട്
 


ഫോർബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക്  പിന്തള്ളപ്പെട്ട് ഗൗതം അദാനി. ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ട് അദാനിയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി.  141.2 ബില്യൺ ഡോളറാണ് ബെർണാഡ് അർനോൾട്ടിന്റെ ആസ്തി. അതേസമയം അദാനിയുടെ ആസ്തി 1.27 ബില്യൺ ഡോളർ കുറഞ്ഞ് 140.2 ബില്യൺ ഡോളറായി. 

ലോക സമ്പന്നരിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു. ഇലോൺ മസ്‌കിന്റെ സമ്പത്ത് 259.8 ബില്യൺ ഡോളറാണ്. ബെർണാഡ് അർനോൾട്ടിനേക്കാളും ഗൗതം അദാനിയെക്കാളും വളരെ മുൻപിലാണ് മസ്‌ക്. അതെ സമയം ആമസോണിന്റെ ജെഫ് ബെസോസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 

Latest Videos

Read Also: മികച്ച 50 വിമാനത്താവളങ്ങളുടെ പട്ടിക പുറത്ത്; ഇടംനേടി ഈ മൂന്ന് ഇന്ത്യൻ വിമാനത്താവളങ്ങൾ

പ്രമുഖ വ്യവസായിയും, നിക്ഷേപകനുമായ ബെർണാഡ് അർനോൾട്ട്  ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇ - എൽവിഎംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാണ്.  

ഈ മാസം 16 നാണ് ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ ചെയർപേഴ്‌സണും ഇന്ത്യൻ ശതകോടീശ്വരനുമായ ഗൗതം അദാനി ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നനായത്.  ഫെബ്രുവരിയിൽ, മുകേഷ് അംബാനിയ മറികടന്ന അദാനി  ഏഷ്യയിലെ ഏറ്റവും ധനികനായി. തുടർന്ന് ഏപ്രിലിൽ മൈക്രോസോഫ്റ്റിന്റെ ബിൽ ഗേറ്റ്‌സിനെ പിന്നിലാക്കിലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി.ശേഷം  ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഒടുവിൽ ജെഫ് ബെസോസിനെ വീഴ്ത്തി രണ്ടാം സ്ഥാനവും. 

Read Also: രൂപ വീണ്ടും വീണു; 82 ലേക്കടുത്ത് രൂപയുടെ മൂല്യം

അതേസമയം, ഫോർബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി എട്ടാം സ്ഥാനത്താണ്.  92.3 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി 

 


 
 
 

 
 

click me!