ഗൗതം അദാനിയുടെ മരുമകൾ ചില്ലറക്കാരിയല്ല; ആരാണ് പരിധി ഷ്രോഫ്

By Web Team  |  First Published Mar 21, 2023, 2:04 PM IST

 ഇന്ത്യയിലെ മുൻനിര കോർപ്പറേറ്റ് അഭിഭാഷക, തൊഴിൽ മേഖലയിലെ അസമത്വത്തെ കുറിച്ച് തുറന്ന ചർച്ച നടത്തുന്ന പരിധി ഷ്രോഫ്. കരൺ അദാനിയുടെ ഭാര്യ ചില്ലറക്കാരിയല്ല 
 


ന്ത്യൻ കോടീശ്വരൻ ഗൗതം അദാനിയെ പരിചയപ്പെടുത്തേണ്ടതില്ല. അഹമ്മദാബാദ് ആസ്ഥാനമായുള്ള മൾട്ടിനാഷണൽ കമ്പനിയായ അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യവസായികളിൽ ഒരാളാണ്. ഗൗതം അദാനി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുണ്ടെങ്കിലും അദാനി കുടുംബം പലപ്പോഴും മാധ്യമങ്ങളിൽ നിന്നും വിട്ട് നിൽക്കാറുണ്ട്. ദന്ത ഡോക്ടറായ പ്രീതി അദാനിയെയാണ് ഗൗതം അദാനി വിവാഹം ചെയ്തത്. കരൺ, ജീത് എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്. ഇതിൽ മൂത്ത മകൻ കരൺ അദാനി വിവാഹം ചെയ്തിരിക്കുന്നത് പരിധി ഷ്രോഫിനെയാണ്. 

ആരാണ് പരിധി അദാനി? 

Latest Videos

ഇന്ത്യയിലെ ഏറ്റവും വലിയ നിയമ സ്ഥാപനമായ അമർചന്ദ് മംഗൾദാസിന്റെ സഹസ്ഥാപകനായ അമർച്ചന്ദ്‌ നേമിച്ചന്ദ്‌ ഷ്രോഫിന്റെ മകനായ സിറിൽ ഷ്രോഫിന്റെ മകളാണ് പരിധി ഷ്രോഫ്. അഭിഭാഷക  വന്ദന ഷ്രോഫാണ് പരിധിയുടെ അമ്മ. അമർചന്ദ് മംഗൾദാസിന്റെ മാനേജിംഗ് പാർട്ണറാണ് സിറിൽ. മുംബൈയിൽ ജനിച്ച പരിധി മുംബൈ സർവകലാശാലയിൽ നിന്ന് അക്കൗണ്ടിംഗിലും ഫിനാൻസിലും ബിരുദം നേടി. കൂടാതെ നിയമ ബിരുദവും നേടി. 

പരിധിയുടെ വിജയഗാഥ 

പരിധി, പിതാവിന്റെ കമ്പനിയായ സിറിൽ അമർചന്ദ് മംഗൾദാസിന്റെ അഹമ്മദാബാദ് ശാഖയിൽ ചേർന്നു. അവിടെ സീനിയർ അസോസിയേറ്റ് ആയി ജോലി ചെയ്ത ശേഷം പരിധി പ്രിൻസിപ്പൽ അസോസിയേറ്റ് ചുമതല വഹിച്ചു . 2019-ൽ, അഹമ്മദാബാദ് ബ്രാഞ്ചിന്റെ തലവനായ സിറിൽ അമർചന്ദ് മംഗൾദാസിന്റെ പങ്കാളിയായി പരിധി. നിലവിൽ സ്ഥാപനത്തിന്റെ ജനറൽ കോർപ്പറേറ്റ് പ്രാക്ടീസ് ഗ്രൂപ്പിന്റെ ഭാഗമാണ് പരിധി.  സാങ്കേതിക നിയന്ത്രണങ്ങൾ, ലയനങ്ങൾ, ഏറ്റെടുക്കലുകൾ എന്നിവ പരിധിയുടെ നേതൃത്വത്തിലാണ്. 

കോർപ്പറേറ്റ് ജോലിക്ക് പുറമേ, ജോലിസ്ഥലത്തെ വൈവിധ്യത്തിനും സമത്വത്തിനും വേണ്ടി ശക്തമായി നിലകൊള്ളുന്ന വ്യക്തിയാണ് പരിധി. മാനസിക ക്ഷേമത്തിന്റെയും സുസ്ഥിരതയുടെയും വക്താവായ പരിധി തൊഴിൽ മേഖലയിലെ അസമത്വത്തെ കുറിച്ച് തുറന്ന് ചർച്ച ചെയ്തിരുന്നു. സമ്പന്ന കുടുംബത്തിൽ ജനിച്ചിട്ട് പോലും കോർപ്പറേറ്റ് ലോകത്ത് ഒരു സ്ത്രീ എന്ന നിലയിൽ താൻ അഭിമുഖീകരിച്ച പക്ഷപാതങ്ങളെക്കുറിച്ച് പരിധി തുറന്നു പറച്ചിലുകൾ നടത്തിയിരുന്നു. 

2013ൽ ഗോവയിൽ വച്ചാണ് അദാനിയുടെ മകൻ കരൺ അദാനിയുമായുള്ള വിവാഹം നടന്നത്. 2016 ൽ പരിധി ഒരു പെൺ കുഞ്ഞിന് ജന്മം നൽകി. അനുരാധ കരൺ അദാനി, അദാനി കുടുംബത്തിലെ ഇളയ തലമുറയിലെ ആദ്യത്തെ കുട്ടിയാണ്. 

സമ്പന്നകുടുംബത്തിലെ മരുമകളായിരുന്നിട്ടും സ്വന്തം നിലയിൽ ഉയർന്നുവന്ന വ്യക്തിയാണ് പരിധി. ഇപ്പോൾ ഇന്ത്യയിലെ മുൻനിര കോർപ്പറേറ്റ് അഭിഭാഷകരിൽ ഒരാളാണ് പരിധി അദാനി. 

ALSO READ: ആദ്യം വിദ്യാർത്ഥി, പിന്നീട് ജീവിതപങ്കാളി, ഇപ്പോൾ കമ്പനിയുടെ സഹസ്ഥാപക; പ്രണയകഥ പങ്കുവെച്ച് ബൈജു രവീന്ദ്രൻ

click me!