എല്ലാവരും ഗുജറാത്തിൽ, കാഴ്ച ബഹിരാകാശം തൊടും പാര്‍ക്ക് അദാനി വക; അംബാനിയുടെ 'ഗുജറാത്തി കമ്പനി' വക വൻ നിക്ഷേപം

By Web Team  |  First Published Jan 11, 2024, 4:56 PM IST

ഗുജറാത്തിൽ  2 ലക്ഷം കോടി രൂപയിലധികം നിക്ഷേപം പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ ഗൗതം അദാനി. 


അഹമ്മദാബാദ്: ഗുജറാത്തിൽ  2 ലക്ഷം കോടി രൂപയിലധികം നിക്ഷേപം പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ ഗൗതം അദാനി. ഗുജറാത്തിൽ വമ്പൻ നിക്ഷേപങ്ങൾ ലക്ഷ്യമിട്ട് നടത്തുന്ന വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിലായിരുന്നു പ്രഖ്യാപനം.  ഈ പ്രഖ്യാപനത്തിൽ ഏറ്റവും പ്രധാനം ബഹിരാകാശത്ത് നിന്ന് പോലും കാണാൻ കഴിയുന്ന ഒരു ഗ്രീൻ എനർജി പാർക്ക് നിർമ്മിക്കാൻ അദാനി ഗ്രൂപ് ലക്ഷ്യമിടുന്നു എന്നതാണ്.  25 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നതായിരിക്കും അതെന്നും അദാനി വെളിപ്പെടുത്തി.

നിക്ഷേപം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിൽ സംസാരിക്കവെ ഗൗതം അദാനി പറഞ്ഞു. കഴിഞ്ഞ ഉച്ചകോടിയിൽ വാഗ്ദാനം ചെയ്ത 55,000 കോടിയിൽ, അദാനി ഗ്രൂപ്പ് ഇതിനകം 50,000 കോടി ചെലവഴിച്ചതായും അദാനി പറഞ്ഞു. 2014 മുതൽ, ജിഡിപിയിൽ ഇന്ത്യ 185 ശതമാനം വളർച്ചയും പ്രതിശീർഷ വരുമാനത്തിൽ 165 ശതമാനം വളർച്ചയും നേടിയിട്ടുണ്ട്, ഇത് ജിയോപൊളിറ്റിക്കൽ, പാൻഡെമിക് സംബന്ധമായ വെല്ലുവിളികൾ കണക്കിലെടുക്കുമ്പോൾ സമാനതകളില്ലാത്തതാണ് എന്നും അദാനി പറഞ്ഞു.

Latest Videos

undefined

ഗുജറാത്തിൽ വമ്പൻ പ്രഖ്യാപനവുമായി മുകേഷ് അംബാനിയും രംഗത്തുണ്ട്. തന്റെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ഇന്ത്യയിലെ ആദ്യത്തെയും ലോകോത്തരവുമായ കാർബൺ ഫൈബർ സൗകര്യം ഹാസിറയിൽ സ്ഥാപിക്കുമെന്നാണ് ചടങ്ങിൽ സംസാരിച്ച മുകേഷ് അംബാനി പറഞ്ഞത്. റിലയൻസ് അന്നും ഇന്നും എന്നും ഒരു ഗുജറാത്തി കമ്പനിയായി തുടരുമെന്നും അംബാനി കൂട്ടിച്ചേർത്തു.

ഒപ്പം ഗുജറാത്തിൽ 3200കോടി രൂപയുടെ അധികനിക്ഷേപം നടത്തുമെന്ന് സുസുക്കി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളം ലോകോത്തര ആസ്തികളും ശേഷികളും സൃഷ്ടിക്കുന്നതിനായി റിലയൻസ് 12 ലക്ഷം കോടിയിലധികം നിക്ഷേപിച്ചു. ഇതിൽ മൂന്നിലൊന്ന് നിക്ഷേപവും ഗുജറാത്തിൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി മോദി പഠിച്ച സ്കൂളും ​ഗ്രാമവും സന്ദർശിക്കാം; വിദ്യാർഥികൾക്ക് പദ്ധതി, രജിസ്ട്രേഷന്‍ തുടങ്ങി

ഗാന്ധി നഗറിലെ മഹാത്മാ മന്ദിറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റിന് തുടക്കം കുറിച്ചത്. യുഎഇ പ്രസിഡന്‍റ് ഷെയ്ക്ക് മുഹമ്മദ് ബിൻ സയദ് അൽ നഹ്യാൻ മുഖ്യാതിഥിയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഇന്നലെ ഒപ്പുവച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!